യുവ ഫാൻസിന്‍റെ മനമിളക്കും മാറ്റങ്ങളുമായി പുത്തൻ ഡ്യൂക്കും ഇന്ത്യയിലേക്ക്

കുറച്ച് കാലമായി ആരാധകര്‍  390 ഡ്യൂക്കിന്റെ അപ്‌ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അടുത്ത വർഷം എപ്പോള്‍ വേണമെങ്കിലും മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 കെടിഎം 390 ഡ്യൂക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

List of five upgrades in 2024 KTM 390 Duke prn

കെടിഎം ആഗോളതലത്തിൽ 390 ഡ്യൂക്കിന്റെ 2024 പതിപ്പിനെ അവതരിപ്പിച്ചു. കുറച്ച് കാലമായി ആരാധകര്‍ ഈ അപ്‌ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അടുത്ത വർഷം എപ്പോള്‍ വേണമെങ്കിലും മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 കെടിഎം 390 ഡ്യൂക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

നവീകരിച്ച എഞ്ചിൻ
ഈ ബൈക്കില്‍ ആരാധകര്‍ ആഗ്രഹിച്ച ഏറ്റവും വലിയ നവീകരണം എഞ്ചിനായിരുന്നു. ക്യൂബിക് കപ്പാസിറ്റി 373 സിസിയിൽ നിന്ന് 398 സിസിയായി ഉയർത്തി. ഇത് ഇപ്പോൾ 44.25 bhp കരുത്തും 39 Nm യും പുറപ്പെടുവിക്കുന്നു. ഗിയർബോക്‌സ് ഇപ്പോഴും ആറ് സ്‍പീഡ് യൂണിറ്റാണ്.

പുതിയ ഫ്രെയിം
കെടിഎം 390 ഡ്യൂക്കിന്റെ ഫ്രെയിമും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിന് ഇപ്പോൾ ഒരു പുതിയ ഉപ-ഫ്രെയിമോടുകൂടിയ ഒരു പുതിയ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം ഉണ്ട്. പ്രഷർ ഡൈ-കാസ്റ്റ് അലുമിനിയം കൊണ്ടാണ് അവ നിർമ്മിച്ചിരിക്കുന്നത്. ഇതുകൂടാതെ, ഒരു പുതിയ വളഞ്ഞ സ്വിംഗാർമും ഉണ്ട്.

കോസ്മെറ്റിക് മാറ്റങ്ങൾ
കെടിഎം ഡിസൈൻ ഭാഷയെ അടിമുടി മാറ്റി. 390 ഡ്യൂക്കിന്റെ മുൻ തലമുറ മെലിഞ്ഞതായി കാണപ്പെട്ടിടത്ത്, പുതിയത് മസിലൻ ലുക്കിലാണ് വരുന്നത്. പുതിയ ടാങ്കാണ് ബൈക്കില്‍. ഹെഡ്‌ലാമ്പ് പുതിയതാണ്, ഡേടൈം റണ്ണിംഗ് ലാമ്പും വലുതാണ്. പിൻഭാഗവും പുനർരൂപകൽപ്പന ചെയ്‍തിട്ടുണ്ട്. പുതിയ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും ഉണ്ട്. 

ട്രാഫിക്ക് പൊലീസുകാര്‍ക്ക് ഏസി ഹെല്‍മറ്റ്, ഗുജറാത്ത് പൊലീസ് വേറെ ലെവലാ!

പുതിയ ഫീച്ചറുകൾ
കെടിഎം 390 ഡ്യൂക്കിൽ നിരവധി പുതിയ ഫീച്ചറുകൾ ചേർത്തിട്ടുണ്ട്. സംഗീത നിയന്ത്രണം, ഇൻകമിംഗ് കോളുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ പിന്തുണയ്ക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT സ്‌ക്രീനുമായി ഇത് ഇപ്പോൾ വരുന്നു. മോട്ടോർസൈക്കിളിന് ലോഞ്ച് കൺട്രോൾ, റൈഡിംഗ് മോഡുകൾ, പുതിയ ട്രാക്ക് മോഡ്, സൂപ്പർമോട്ടോ എബിഎസ്, ക്വിക്ക്ഷിഫ്റ്റർ, എൽഫ് ക്യാൻസലിംഗ് സൂചകങ്ങൾ, ക്രൂയിസ് കൺട്രോൾ, സ്പീഡ് ലിമിറ്റർ ഫംഗ്ഷൻ എന്നിവയും ലഭിക്കുന്നു.

പുതിയ അലോയ്, ബ്രേക്കിംഗ് ഹാർഡ്‌വെയർ
2024 390 ഡ്യൂക്കിലെ ബ്രേക്കിംഗ് ഹാർഡ്‌വെയർ RC 390-ൽ നിന്ന് എടുത്തതാണ്. ഭാരം കുറഞ്ഞ പുതിയ റോട്ടറുകൾ ഇപ്പോൾ ഇതിൽ അവതരിപ്പിക്കുന്നു. ഫ്രണ്ട് ഡിസ്‌ക് 320 എംഎം ലഭിക്കുമ്പോൾ പിന്നിൽ 240 എംഎം ആണ്. അലോയ് വീലുകളും ഭാരം കുറഞ്ഞതും സ്‌പോക്കുകൾ കുറവുമാണ്. അവയും RC 390 ൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios