ഇതാ ഫോഴ്‌സ് ഗൂർഖയ്ക്ക് പകരം മാരുതി ജിംനി വാങ്ങാനുള്ള അഞ്ച് കാരണങ്ങൾ
ഫോഴ്‌സ് ഗൂർഖയെക്കാൾ മികച്ച ബദലായി മാരുതി ജിംനി മാറുന്നതിനുള്ള അഞ്ച് കാരണങ്ങൾ ഇവിടെ പട്ടികപ്പെടുത്തുന്നു . ഗൂർഖയെക്കാൾ ജിംനി തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ ഇതാ.
വിവിധ അന്താരാഷ്ട്ര വിപണികളിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ലോകപ്രശസ്‍ത എസ്‌യുവിയാണ് ജിംനിയുടെ അഞ്ച് ഡോര് പതിപ്പ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഫോഴ്‍സ് ഗൂര്‍ഖ, മഹീന്ദ്ര ഥാര്‍ തുടങ്ങിയ മോഡലുകളെ നേരിടാനാണ് ജിംനിയുടെ വരവ്. നിങ്ങള്‍ താങ്ങാനാവുന്ന വിലയുള്ള ഒരു ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡിംഗ് എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഫോഴ്‌സ് ഗൂർഖയെക്കാൾ മികച്ച ബദലായി മാരുതി ജിംനി മാറുന്നതിനുള്ള അഞ്ച് കാരണങ്ങൾ ഇവിടെ പട്ടികപ്പെടുത്തുന്നു . ഗൂർഖയെക്കാൾ ജിംനി തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ ഇതാ.
1. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ
ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള സൗകര്യവുമായി ബന്ധപ്പെട്ടതാണ് ഇതില്‍ ആദ്യത്തേത്. ജിംനി മാത്രം വാഗ്ദാനം ചെയ്യുന്ന ഒന്നാണിത്. 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജിംനി വരുന്നത്, അത് കനത്ത ബമ്പർ-ടു-ബമ്പർ ട്രാഫിക്കിലും നഗരത്തിലെ ഡ്രൈവിംഗ് സാഹചര്യങ്ങളിലും ഡ്രൈവർമാരെ സഹായിക്കും. അഞ്ച്-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓഫറിൽ ഗൂർഖയ്ക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇല്ല.
2. കോംപാക്റ്റ് അളവുകൾ
ഗൂർഖയുടെ നീളം 4.11 മീറ്ററിൽ കൂടുതലാണ്, അതേസമയം ജിംനിക്ക് 4 മീറ്ററിൽ താഴെയാണ് നീളം. ഇത് കൂടുതല്‍ ഒതുക്കമുള്ളതാക്കുന്നു. ആളുകൾ എല്ലായ്‌പ്പോഴും ഓഫ് റോഡിലായിരിക്കില്ല. അതിനാൽ, ദൈനംദിന നഗര ഉപയോഗത്തിന്, ഒതുക്കമുള്ള അളവുകൾ പാർക്ക് ചെയ്യാനും നീക്കാനും എളുപ്പമാക്കും. അതായത് ജിംനി ഓടിക്കുമ്പോൾ ഒരാൾക്ക് ഒരു കാർ പോലെയുള്ള അനുഭവം കൂടി ലഭിക്കും.
3. ആറ് എയർബാഗുകൾ
ഇന്ന് ഏത് കാർ വാങ്ങണമെന്ന് തീരുമാനിക്കുമ്പോൾ ഉപഭോക്താക്കള്‍ പരിഗണിക്കുന്ന ഒരു പ്രധാന വശം സുരക്ഷയാണ്. ഗൂർഖയുമായി താരതമ്യപ്പെടുത്തുമ്പോൾ പരമാവധി സുരക്ഷയ്ക്കായി ആറ് എയർബാഗുകളുമായിട്ടാണ് ജിംനി എത്തുന്നത്. ഗൂര്‍ഖയില്‍ രണ്ട് എയര്‍ ബാഗുകള്‍ മാത്രമേയുള്ളൂ.
4. താങ്ങാനാവുന്നത്
ജിംനിയുടെ ഔദ്യോഗിക വിലകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം 14.75 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ പൂർണ്ണമായി ലോഡുചെയ്‌ത ഒരു ട്രിമ്മിലാണ് ഗൂർഖ വരുന്നത്. ജിംനിയുടെ പ്രതീക്ഷിക്കുന്ന പ്രാരംഭ വില ഏകദേശം 12 ലക്ഷം രൂപയിൽ എത്തിയേക്കാം. ഇത് 5-ഡോർ വേരിയന്റാണെങ്കിലും ഗൂർഖയേക്കാൾ വളരെ വിലകുറഞ്ഞതാണ്. ഗൂർഖയുടെ 5-ഡോർ പതിപ്പും ഉടൻ വിപണിയിലെത്തും. എന്നാൽ ഇത് കൂടുതൽ ചെലവേറിയതായിരിക്കും.