വില മൂന്നുലക്ഷത്തിൽ താഴെ, ഇതാ അതിശയിപ്പിക്കും ചില സൂപ്പർ ബൈക്കുകൾ

ഇതാ മൂന്നുലക്ഷം രൂപയിൽ താഴെ വിലയിൽ ലഭ്യമായ ഏറ്റവും മികച്ച അഞ്ച് ബൈക്കുകളെ കുറിച്ച് അറിയാം

List best superbikes under three lakh

കെടിഎം 390 ഡ്യൂക്ക്, റോയൽ എൻഫീൽഡ് 650 തുടങ്ങിയ ബൈക്കുകൾ ഇന്ത്യയിലെ മികച്ച മോട്ടോർസൈക്കിളിങ്ങിൽ എപ്പോഴും മുൻപന്തിയിലാണ്. എന്നാൽ ഇതാ മൂന്നുലക്ഷം രൂപയിൽ താഴെ വിലയിൽ ലഭ്യമായ ഏറ്റവും മികച്ച അഞ്ച് ബൈക്കുകളെ കുറിച്ച് അറിയാം.

ഹോണ്ട സിബി 300 ആർ
ഹോണ്ട CB300R എല്ലായ്‌പ്പോഴും അതിന്‍റെ സെഗ്മെന്‍റിലെ വിലകുറവുള്ള ബൈക്കാണ്. എന്നാൽ പുതുക്കിയ വില 2.40 ലക്ഷം രൂപയോടെ, അതിൻ്റെ എതിരാളികൾക്ക് ഇപ്പോൾ ഇത് വലിയ ഭീഷണിയായി മാറുന്നു. സിബിയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിൻ്റെ ഭാരം 146 കിലോയാണ്. ഈ ബൈക്ക് 212.33 എച്ച്പി/ടൺ എന്ന പവർ-ടു-വെയ്റ്റ് അനുപാതത്തിലാണ് വരുന്നത്.

ടിവിഎസ് അപ്പാഷെ RTR 310
ടിവിഎസ് അപ്പാച്ചെ RTR 310-ന് 35.6hp കരുത്ത് ഉത്പാദിപ്പിക്കുന്ന ശക്തമായ 312cc എഞ്ചിനാണുള്ളത്. ഏറ്റവും വലിയ അപ്പാച്ചെ എന്ന നിലയിൽ, ഫീച്ചറുകളാൽ സമ്പന്നമായ ബൈക്കാണിത്, ഇതിൻ്റെ എക്‌സ് ഷോറൂം വില 2.43 ലക്ഷം രൂപയാണ്.

ട്രയംഫ് സ്ക്രാമ്പ്ളർ 400
ബജാജ്-ട്രയംഫ് സംയുക്ത സംരംഭ ഉൽപ്പന്നം സ്‌ക്രാമ്പ്‌ളർ 400X ആണ്, ഇത് സ്പീഡ് 400 നേക്കാൾ നീളവും വലുതും ഓഫ്-റോഡിംഗ് ശേഷിയുള്ളതുമാണ്. 2.63 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള സ്‌ക്രാംബ്ലർ 400X സ്‌പീഡ് 400 നേക്കാൾ ഏകദേശം 30,000 രൂപ കൂടുതലാണ്.

കെടിഎം 390 അഡ്വഞ്ചർ x
2.80 ലക്ഷം രൂപയാണ് ഇതിന്‍റെ എക്‌സ് ഷോറൂം വില. കമ്പനിയുടെ പഴയ 373 സിസി എഞ്ചിൻ ഇതിൽ ലഭ്യമാണ്, ഇത് 43.5 എച്ച്പി പവറും 37 എൻഎം ടോർക്കും സൃഷ്ടിക്കുന്നുഇതിന് ലളിതമായ എൽസിഡി ഡിസ്പ്ലേയുമുണ്ട്. മൂന്നു ലക്ഷം രൂപയിൽ താഴെയുള്ള ബജറ്റിൽ നിങ്ങൾക്ക് പരമാവധി ശക്തിയും ശേഷിയും വേണമെങ്കിൽ, 390 അഡ്വഞ്ചർ ധൈര്യമായി വാങ്ങാം.

ഹസ്‍ഖ്‍വർണ സ്വാർട്ട്പിലൻ 401
പുതിയ ജെൻ 2 ഹസ്‍ഖ്‍വർണ മോഡലിലൂടെ, മുമ്പ് സെഗ്മെന്‍റിലെ ജനപ്രിയ ബ്രാൻഡായി മാറി ബജാജ്. 2.92 ലക്ഷം രൂപ വിലയുള്ള, സ്വാർട്ട്പിലൻ 401 ആഡംബരവും ഉയർന്ന നിലവാരമുള്ളതുമായ 390 ഡ്യൂക്കിനോട് വളരെ സാമ്യമുള്ളതാണ്.  ചില ഇലക്ട്രോണിക് സവിശേഷതകൾ ഇല്ലെങ്കിലും ഈ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച ഒരു ബൈക്ക് തന്നെയാണിത്.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios