പിടിയിലായത് കെ എൽ2 രജിസ്ട്രേഷൻ ഓട്ടോ, പരിശോധിച്ചത് രണ്ടായിരത്തോളം സിസിടിവി ദൃശ്യങ്ങൾ!
കല്ലുവാതുക്കല്‍ ഭാഗത്തുനിന്ന് പാരിപ്പിള്ളിയിലേക്കാണ് ഓട്ടോയില്‍ പ്രതികള്‍ സഞ്ചരിച്ചത്. വിവിധയിടങ്ങളില്‍നിന്നും പൊലീസ് ശേഖരിച്ച രണ്ടായിരത്തോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഈ ഓട്ടോറിക്ഷയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചത്.
കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. അന്നേ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ റിക്ഷയും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലായി. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോ റിക്ഷയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലം കല്ലുവാതുക്കലില്‍നിന്നാണ് ഓട്ടോ പിടികൂടിയത്. പ്രതികള്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് നേരത്തെ കിട്ടിയിരുന്നു. കല്ലുവാതുക്കല്‍ ഭാഗത്തുനിന്ന് പാരിപ്പിള്ളിയിലേക്കാണ് ഓട്ടോയില്‍ പ്രതികള്‍ സഞ്ചരിച്ചത്. വിവിധയിടങ്ങളില്‍നിന്നു ശേഖരിച്ച രണ്ടായിരത്തോളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഓട്ടോയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
കെ.എൽ. 02 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എന്നാൽ, കേസുമായി ബന്ധമില്ലെങ്കിൽ ഓട്ടോറിക്ഷ വിട്ടയക്കുമെന്നും പൊലീസ് സൂചിപ്പിച്ചു. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതായാണ് വിവരം. സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന കിട്ടി. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്സിങ് കെയർ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നിൽക്കുന്നത്. കേസിൽ നിലവിൽ ഒരാൾ കസ്റ്റഡിയിലുണ്ട്. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. നിലവിൽ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.