ക്രെറ്റയുടെ പ്രതാപം അവസാനിക്കുന്നോ? ഒഴിവാക്കി പലരും വാങ്ങുന്നത് മറ്റൊരു കാർ!

കഴിഞ്ഞ മാസം, 66.09 ശതമാനം വാർഷിക വളർച്ചയോടെ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് കിയ സെൽറ്റോസ്. ഈ കാലയളവിൽ കിയ സെൽറ്റോസ് മൊത്തം 9,957 യൂണിറ്റ് എസ്‌യുവികൾ വിറ്റു. 

Kia Seltos Surpassed The Hyundai Creta in 2023

ഴിഞ്ഞ വർഷത്തെ അതായത് 2023 ഡിസംബറിലെ കാർ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് വിവിധ വാഹന നിർമ്മാണ കമ്പനികൾ. ഈ കാലയളവിൽ വിവിധ സെഗ്‌മെന്റുകളിലായി നിരവധി കാറുകൾ പുതിയ വിൽപ്പന റെക്കോർഡുകൾ സൃഷ്ടിച്ചു. അതേസമയം, ചില കാറുകളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ മാസം കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിന്റെ വിൽപ്പനയിൽ വർധനവുണ്ടായിട്ടുണ്ട്. ഈ കാലയളവിൽ ആകെ 41,641 യൂണിറ്റ് കോംപാക്റ്റ് എസ്‌യുവി കാറുകൾ വിറ്റു. ഇതനുസരിച്ച് 25.67 ശതമാനമാണ് വാർഷിക വർദ്ധനവ്. കഴിഞ്ഞ മാസം, 66.09 ശതമാനം വാർഷിക വളർച്ചയോടെ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് കിയ സെൽറ്റോസ്. ഈ കാലയളവിൽ കിയ സെൽറ്റോസ് മൊത്തം 9,957 യൂണിറ്റ് എസ്‌യുവികൾ വിറ്റു. 

അതേസമയം ഹ്യുണ്ടായ് ക്രെറ്റയുടെ വിൽപ്പന കഴിഞ്ഞ മാസം കുറഞ്ഞു. ഹ്യൂണ്ടായ് ക്രെറ്റയുടെ മൊത്തം 9,243 യൂണിറ്റുകൾ വിറ്റഴിച്ചു. 9.43 ശതമാനമാണ് വാർഷിക ഇടിവ്.  കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര മൂന്നാം സ്ഥാനത്താണ്. മാരുതി ഗ്രാൻഡ് വിറ്റാര കഴിഞ്ഞ മാസം 13.24 ശതമാനം വാർഷിക വർധനയോടെ 6,988 യൂണിറ്റ് കാറുകൾ വിറ്റു. അതേ സമയം, ഈ പട്ടികയിൽ നാലാം സ്ഥാനത്തുള്ള ടൊയോട്ട ഹൈറൈഡർ, ഡിസംബർ മാസത്തിൽ 18.45 ശതമാനം വാർഷിക വർധനയോടെ 4,976 യൂണിറ്റ് കാർ വിറ്റു.  ഹോണ്ട എലിവേറ്റ് മൊത്തം 4,376 യൂണിറ്റ് കാറുകളാണ് ഇക്കാലയളവിൽ വിറ്റഴിച്ചത്.

കഴിഞ്ഞ മാസം കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ സ്‌കോഡ കുഷാക്ക് ആറാം സ്ഥാനത്തായിരുന്നു. ഇക്കാലയളവിൽ സ്കോഡ കുഷാക്ക് 13.68 ശതമാനം വാർഷിക വർധനയോടെ 2,485 യൂണിറ്റ് കാറുകൾ വിറ്റഴിച്ചു. അതേസമയം ഏഴാം സ്ഥാനത്തായിരുന്ന ഫോക്‌സ്‌വാഗൺ ടൈഗൺ ഡിസംബർ മാസത്തിൽ 8.73 ശതമാനം വാർഷിക ഇടിവോടെ 2,456 യൂണിറ്റ് കാർ വിറ്റു. ഇതുകൂടാതെ, ഡിസംബറിൽ 51.33 ശതമാനം വാർഷിക ഇടിവോടെ എംജി ആസ്റ്റർ 8,21 യൂണിറ്റ് കാറുകൾ വിറ്റു. അതേസമയം സിട്രോൺ സി3 എയർക്രോസ് കഴിഞ്ഞ മാസം വിറ്റത് 339 യൂണിറ്റുകൾ മാത്രമാണ്.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios