കൊറിയൻ കരുത്തൻ തൊട്ടരികെ, ഭീതി നിഴലില്‍ ജനപ്രിയൻ!

കഴിഞ്ഞ വർഷം ഇതേ മാസത്തെ 11,649 യൂണിറ്റുകളിൽ നിന്ന് 6,472 യൂണിറ്റുകളായാണ് എർട്ടിഗയുടെ മൊത്തം വിൽപ്പന ഇടിഞ്ഞത്. വിൽപ്പനയിൽ 44 ശതമാനം ഇടിവുണ്ടായി. 
 

Kia Carens and Maruti Ertiga Sales Gap Narrows prn

ക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയിൽ നിന്ന് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് കാരൻസ്. 2023 ജനുവരി മാസത്തിൽ, എംപിവിഅതിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന 7,900 യൂണിറ്റുകൾ രേഖപ്പെടുത്തി. എന്നാല്‍ ഫെബ്രുവരിയിൽ 6,248 യൂണിറ്റുകളായി വിൽപ്പന കുറഞ്ഞു. എങ്കിലും, കാരെൻസും അതിന്റെ പ്രധാന എതിരാളിയായ മാരുതി സുസുക്കി എർട്ടിഗയും തമ്മിലുള്ള വിൽപ്പന വിടവ് വെറും 224 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തെ 11,649 യൂണിറ്റുകളിൽ നിന്ന് 6,472 യൂണിറ്റുകളായാണ് എർട്ടിഗയുടെ മൊത്തം വിൽപ്പന ഇടിഞ്ഞത്. വിൽപ്പനയിൽ 44 ശതമാനം ഇടിവുണ്ടായി. 

നിലവിൽ, കിയ കാരൻസിന് 12 ആഴ്ച വരെ കാത്തിരിപ്പ് കാലാവധിയുണ്ട്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.4 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് എംപിവി മോഡൽ ലൈനപ്പ് വരുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് ഗ്യാസോലിൻ യൂണിറ്റ് 115 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുമ്പോൾ, ടർബോ-പെട്രോൾ മോട്ടോർ 140 ബിഎച്ച്പി ഉണ്ടാക്കുന്നു. ഓയിൽ ബർണർ 115 ബിഎച്ച്പി പവർ നൽകുന്നു. മൂന്ന് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ ഉൾപ്പെടുത്താം. 7-സ്പീഡ് DCT ഓട്ടോമാറ്റിക്, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്‌ഷനുകൾക്കൊപ്പം കിയ കാരൻസ് ലഭ്യമാണ്.

കാരൻസ് പെട്രോൾ ലിറ്ററിന് 16.5 കിലോമീറ്റർ മൈലേജും ഡീസൽ പതിപ്പ് ലിറ്ററിന് 21.5 കിലോമീറ്ററുമാണ് വാഗ്ദാനം ചെയ്യുന്നത്. സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മധ്യ നിരയ്ക്കുള്ള വൺ-ടച്ച് ടംബിൾ ഫംഗ്‌ഷൻ, ആംബിയന്റ് ലൈറ്റിംഗ്, 6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ അസിസ്റ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എബിഎസ് തുടങ്ങിയവ ഇതിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. 

ഈ വർഷം ആദ്യം അപ്‌ഡേറ്റ് ലഭിച്ച മാരുതി എർട്ടിഗ, സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയുടെ പ്രയോജനം നേടിയ 1.5 എൽ ഡ്യുവൽജെറ്റ് എഞ്ചിനുമായി ലഭ്യമാണ്. ഇത് പരമാവധി 103 bhp കരുത്തും 136.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 5-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക് പാഡിൽഷിഫ്റ്ററുകളും ഉൾപ്പെടുന്നു. പുതുക്കിയ എർട്ടിഗ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾ യഥാക്രമം 20.51kmpl, 20.30kmpl മൈലേജ് നൽകുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios