ഇന്ത്യൻ വിപണിയെ ഈ വണ്ടിക്കമ്പനി മുതലാളി സൂക്ഷ്‍മമായി നിരീക്ഷിക്കുന്നു, കാരണം ഇതാണ്!

ഉയർന്നുവരുന്ന സാഹചര്യത്തെ ആശ്രയിച്ച്, ഇന്ത്യയിൽ കൂടുതൽ ഇലക്ട്രിക് കാറുകളുടെ പ്രവേശനത്തിന് ജെഎൽആർ ഇന്ത്യ തന്ത്രം മെനയുമെന്നാണ്  ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറെ  ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍.

JLR India says Closely monitoring demand for battery electric vehicles prn

ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് റിപ്പോര്‍ട്ട്. അതിനെ ആശ്രയിച്ച് ഇവി തന്ത്രം വികസിപ്പിക്കുമെന്നും പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. ഉയർന്നുവരുന്ന സാഹചര്യത്തെ ആശ്രയിച്ച്, ഇന്ത്യയിൽ കൂടുതൽ ഇലക്ട്രിക് കാറുകളുടെ പ്രവേശനത്തിന് ജെഎൽആർ ഇന്ത്യ തന്ത്രം മെനയുമെന്നാണ്  ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറെ  ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍.

ഇലക്‌ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ, വിവിധ ഘടകങ്ങളുടെ ആവശ്യകതയിൽ ഇന്ത്യൻ വിപണി വ്യത്യസ്തമാണെന്ന് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ രാജൻ അംബ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ ജാഗ്വാർ ഐ-പേസ് എന്ന ഒരു ഇലക്ട്രിക് കാർ മാത്രമാണ് വാഹന നിർമ്മാതാവ് വിൽക്കുന്നത് . ആഡംബര ഇലക്ട്രിക് കാർ സെഗ്‌മെന്റിൽ, മെഴ്‌സിഡസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു, പോർഷെ, വോൾവോ എന്നിവ ഇതിനകം തന്നെ തങ്ങളുടെ ഓഫറുകൾ പുറത്തിറക്കിയിട്ടുണ്ട്. മെഴ്‌സിഡസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു, വോൾവോ എന്നിവയ്ക്ക് ഇന്ത്യയിൽ ഒന്നിലധികം ഇലക്ട്രിക് കാറുകൾ ഓഫറുണ്ട്.

പെട്രോളിനേക്കാള്‍ വൻ ലാഭം, ഗ്യാസുകുറ്റി ഘടിപ്പിച്ച് ബൈക്കോടിച്ച് ജനം, തലയില്‍ കൈവച്ച് എംവിഡി!

ഇന്ത്യയ്‌ക്കായുള്ള സ്വന്തം ഇലക്ട്രിക്ക് വാഹന തന്ത്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ജെഎല്‍ആര്‍ ഇന്ത്യയുടെ എംഡി പറഞ്ഞു. ബാറ്ററി ഇലക്‌ട്രിക് വാഹനങ്ങളുടെ (ബിഇവി) ആവശ്യകത സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആഡംബര ഉപഭോക്താക്കൾ അവരുടെ തിരഞ്ഞെടുപ്പുകളിലും പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലും കൂടുതൽ വിവേചനബുദ്ധിയുള്ളവരാകുമ്പോൾ, അവരുടെ പ്രതീക്ഷകൾക്കപ്പുറമുള്ള അസാധാരണ വാഹനങ്ങൾ ഈ നിരയിൽ എത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ, ഈ വർഷം അവസാനത്തോടെ പുതിയ റേഞ്ച് റോവർ ഇവിയുടെ ബുക്കിംഗ് ജെഎല്‍ആര്‍ തുറക്കും. നിലവിൽ ആന്തരിക ജ്വലന എഞ്ചിൻ പ്രവർത്തിക്കുന്ന റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്ട് എസ്‌യുവികൾ എന്നിവയ്ക്ക് അടിവരയിടുന്ന വാഹന നിർമ്മാതാക്കളുടെ മോഡുലാർ ലോങ്കിറ്റ്യൂഡിനൽ ആർക്കിടെക്ചർ )എംഎൽഎയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് . ഈ മോഡുലാർ പ്ലാറ്റ്‌ഫോം ജെഎല്‍ആറിന് ആവശ്യാനുസരണം ഐസിഇ, ഹൈബ്രിഡ്, ബിഇവി എന്നിവ ഉൽപ്പാദിപ്പിക്കാനുള്ള സൗകര്യം നൽകുന്നു, വിവിധ വിപണികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്നും രാജൻ അംബ പറഞ്ഞു. 

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios