ജനപ്രിയത ഇടിഞ്ഞ് അരങ്ങൊഴിഞ്ഞ ആ ജനപ്രിയൻ വീണ്ടും തിരിച്ചുവരുന്നു!

ഇന്ത്യയിൽ വിറ്റിരുന്ന ജീപ്പ് കോംപസ് പെട്രോൾ വേരിയന്‍റ് മലിനീകരണ മാനദണ്ഡങ്ങൾ കാരണം ഇതിനകം തന്നെ നിർത്തലാക്കിയിരുന്നു. എന്നാല്‍ പുതിയ പെട്രോൾ വേരിയന്‍റിനെ കമ്പനി വീണ്ടും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

Jeep Compass 1.3L turbo petrol engine will comeback prn

ക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യയുടെ ജനപ്രിയ മോഡലാണ് കോംപസ്. ഇന്ത്യയിൽ വിറ്റിരുന്ന ജീപ്പ് കോംപസ് പെട്രോൾ വേരിയന്‍റ് മലിനീകരണ മാനദണ്ഡങ്ങൾ കാരണം ഇതിനകം തന്നെ നിർത്തലാക്കിയിരുന്നു. എന്നാല്‍ പുതിയ പെട്രോൾ വേരിയന്‍റിനെ കമ്പനി വീണ്ടും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  1.3 ലിറ്റർ പെട്രോള്‍ എഞ്ചിൻ കമ്പനി ഉടൻ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. 

വിൽപ്പന ഇടിഞ്ഞതിനാലാണ് ജീപ്പ് കോംപസ് പെട്രോൾ വേരിയന്റ് നിർത്തലാക്കിയത്. കോംപസ് എസ്‌യുവിയുടെ ശരാശരി വിൽപ്പന 550-650 യൂണിറ്റുകളിൽ നിന്ന് 250 മുതല്‍ 300 എന്ന നിലയില്‍ കുറഞ്ഞിരുന്നു. വിൽപ്പനയുടെ 50 ശതമാനത്തോളം സംഭാവന ചെയ്‍തിരുന്നത് പെട്രോൾ എഞ്ചിനായിരുന്നു. 2022 ഡിസംബറിൽ മാനുവൽ വേരിയന്റുകൾ നിർത്തലാക്കിയതോടെ കമ്പനി പെട്രോൾ എഞ്ചിൻ ഘട്ടം ഘട്ടമായി നിർത്താൻ തുടങ്ങിയിരുന്നു. അതിനുശേഷം പെട്രോൾ എഞ്ചിൻ ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഏറ്റവും പുതിയ ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് കോംപസ് എസ്‌യുവിയുടെ പെട്രോൾ വേരിയന്റുകൾ ഇന്ത്യയിൽ നിർത്തലാക്കാൻ ജീപ്പ് തീരുമാനിച്ചത്. ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം മുമ്പ് ലഭ്യമായിരുന്ന 1.4-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ആണ് ഘട്ടം ഘട്ടമായി നിർത്തലാക്കിയത്. ഇതോടെ കോംപസ് ഡീസൽ എഞ്ചിനില്‍ മാത്രം ലഭിക്കുന്ന എസ്‌യുവിയായി മാറി. നിലവിൽ, 2.0-ലിറ്റർ ടർബോ ഡീസൽ വേരിയന്റിലാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്, 170 പിഎസ് പവർ ഉത്പാദിപ്പിക്കുന്നു, അതേസമയം പീക്ക് ടോർക്ക് 350 എൻഎം ആണ്. ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

തലസ്ഥാനത്ത് സിനിമാ സ്റ്റൈല്‍ സംഭവം, സീരിയില്‍ ടെക്നീഷ്യനായ യുവാവ് പൊലീസ് ജീപ്പുമായി മുങ്ങി!

2020-ൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കോംപസ് എത്തിയപ്പോൾ മിക്ക വിപണികളിലും 1.4-ലിറ്റർ എഞ്ചിന് പകരം കൂടുതൽ കാര്യക്ഷമമായ 1.3-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ യൂണിറ്റ് ഉപയോഗിച്ചു. 2018-ൽ ജീപ്പ് റെനഗേഡിലാണ് എഞ്ചിൻ ആദ്യം അവതരിപ്പിച്ചത്. രണ്ട് സ്‌പെസിഫിക്കേഷനുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നു- 130hp 6-സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം, 6-സ്പീഡ് DCT ഗിയർബോക്സിനൊപ്പം 150hp. രണ്ട് വേരിയന്റുകളിലും ഫ്രണ്ട് വീൽ ഡ്രൈവ് (FWD) ലഭ്യമാണ്.

അടുത്തിടെ, ജീപ്പ് മെറിഡിയൻ എസ്‌യുവിയുടെ അടിസ്ഥാന വകഭേദങ്ങൾ ജീപ്പ് ഇന്ത്യ നിർത്തലാക്കിയിരുന്നു. അതായത് 32.95 ലക്ഷം രൂപയിലാണ് എസ്‌യുവിയുടെ വില ഇപ്പോൾ ആരംഭിക്കുന്നത്. ജീപ്പ് മെറിഡിയന്റെ നിലവിലെ അടിസ്ഥാന വേരിയന്റ് ലിമിറ്റഡ് (O) MT വേരിയന്റാണ്. ഇന്ത്യയിൽ കമ്പനി വാഗ്ദാനം ചെയ്യുന്ന ആകെ വേരിയന്‍റുകളുടെ എണ്ണം ഇപ്പോൾ 7 ആണ്. എസ്‌യുവിയുടെ ഏറ്റവും ഉയർന്ന വേരിയന്റ് മെറിഡിയൻ X വേരിയന്റാണ്, അതിന്റെ വില 38.10 ലക്ഷം രൂപയാണ്.

ലിമിറ്റഡ് (ഒ), ലിമിറ്റഡ് പ്ലസ്, അപ്‌ലാൻഡ്, എക്‌സ് എന്നീ വേരിയന്റുകളാണ് ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. ലിമിറ്റഡ് (O) 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നു. 4WD കോൺഫിഗറേഷൻ ഓട്ടോമാറ്റിക് വേരിയന്റിൽ മാത്രമേ ഉള്ളൂ, മാനുവൽ വേരിയന്റിന് ഫ്രണ്ട് വീൽ ഡ്രൈവ് കോൺഫിഗറേഷൻ മാത്രമേ ലഭിക്കൂ.

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios