അംബാനിക്കോ അദാനിക്കോ സാധിക്കാത്ത കാര്യം, ട്രെയിൻ ഉടമയായി ഒരു ഇന്ത്യൻ കര്‍ഷകൻ!
രാജ്യത്തെ 140 കോടി ജനങ്ങളിൽ പലരും ട്രെയിനിൽ യാത്ര ചെയ്‍തിരിക്കണം. പക്ഷേ ഒരു ട്രെയിനിന്റെ ഉടമയാകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒന്നിലധികം ധനികരുടെ കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇന്ത്യയിൽ തന്നെ അംബാനി മുതൽ അദാനി വരെ സ്വന്തമായി പ്രൈവറ്റ് ജെറ്റ് വിമാനങ്ങൾ ഉള്ള ധാരാളം പണക്കാരുണ്ട്. എന്നാല്‍ ഒരാൾക്ക് സ്വന്തമായി ഒരു സ്വകാര്യ ട്രെയിൻ ഉണ്ടെന്ന കാര്യം നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ല. എന്നാല്‍ ഒരിക്കല്‍ ട്രെയൻ ഉടമയായിരുന്ന ഒരു ഇന്ത്യൻ കര്‍ഷകനുണ്ട്. ആ കഥ
ഇന്ത്യൻ റെയില്‍വേ രാജ്യത്തിന്‍റെ പൊതു സ്വത്താണ്. എണ്ണമറ്റ യാത്രക്കാരുമായി വിശാലമായ ഇന്ത്യൻ റെയിൽ ശൃംഖല പരന്നുകിടക്കുന്നു. രാജ്യത്തെ 140 കോടി ജനങ്ങളിൽ പലരും ട്രെയിനിൽ യാത്ര ചെയ്‍തിരിക്കണം. പക്ഷേ ഒരു ട്രെയിനിന്റെ ഉടമയാകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒന്നിലധികം ധനികരുടെ കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇന്ത്യയിൽ തന്നെ അംബാനി മുതൽ അദാനി വരെ സ്വന്തമായി പ്രൈവറ്റ് ജെറ്റ് വിമാനങ്ങൾ ഉള്ള ധാരാളം പണക്കാരുണ്ട്. എന്നാല്‍ ഒരാൾക്ക് സ്വന്തമായി ഒരു സ്വകാര്യ ട്രെയിൻ ഉണ്ടെന്ന കാര്യം നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ല.
ഇത് ശരിക്കും സാധ്യമല്ല. കാരണം ഇന്ത്യൻ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യയുടെ സങ്കീർണ്ണമായ റെയിൽവേ സംവിധാനം വ്യക്തിഗത ട്രെയിൻ ഉടമസ്ഥതയ്ക്ക് നിലവില്‍ ലഭ്യമല്ല. എന്നാല്‍ ട്രെയിൻ സ്വന്തമാക്കിയ ഒരു കര്‍ഷകന്‍റെ കഥ ഇതില്‍ നിന്നും തകിച്ചും വിഭിന്നമാണ്. പലരും ട്രെയിനില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ വ്യക്തിക്ക് സ്വന്തമായി ഒരു ട്രെയിൻ കിട്ടിയ ഈ കഥ പലര്‍ക്കും അജ്ഞാതമായിരിക്കും. എന്നാല്‍ അങ്ങിനെ ഒരാളുണ്ട്. പഞ്ചാബിലെ ലുധിയാനയിലെ കറ്റാന ഗ്രാമത്തിൽ താമസിക്കുന്ന സമ്പുരൻ സിംഗ് എന്ന കര്‍ഷകനാണ് ഈ ട്രെയിൻ ഉടമ. ഒരുപക്ഷേ രാജ്യത്തെ എക്‌സ്‌പ്രസ് ട്രെയിൻ ഉടമയെന്ന നിലയിൽ അഭിമാനിക്കാൻ കഴിയുന്ന ചുരുക്കം ചിലരിൽ ഒരാളായിരിക്കും സമ്പുരാൻ സിംഗ്. അമൃത്‌സറിലേക്ക് പോകുന്ന സ്വർണ്ണ ശതാബ്‍ദി എക്‌സ്‌പ്രസിൽ നിന്നുള്ള വരുമാനം സമ്പുരാൻ സിംഗിനാണ്. ഒരു കോടതിവിധി അദ്ദേഹത്തെ ട്രെയിനിന്റെ പാരമ്പര്യേതര ഉടമയാക്കിയ ആ കഥ ഇങ്ങനെ
2007-ൽ ലുധിയാന-ചണ്ഡീഗഢ് റെയിൽ പാതയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് സംഭവങ്ങളുടെ തുടക്കം. ഇക്കാലയളവിൽ ഏക്കറിന് 25 ലക്ഷം രൂപ നഷ്‍ടപരിഹാരം നൽകി സമ്പുരാൻ സിങ്ങിന്റെ ഭൂമി റെയിൽവേ അധികൃതർ ഏറ്റെടുത്തു. എന്നാല്‍ അയൽ ഗ്രാമത്തിലെ ചില കര്‍ഷകര്‍ക്ക് ഭൂമിക്ക് ഏക്കറിന് 71 ലക്ഷം രൂപ നഷ്‍ടപരിഹാരമായി ലഭിച്ചു.
നഷ്‍ടപരിഹാരത്തിലെ ഈ കടുത്ത അസമത്വം സമ്പുരാൻ സിംഗിനെ ചൊടിപ്പിച്ചു. അങ്ങനെ അദ്ദേഹം കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് 2012ലാണ് സമ്പൂരൺ സിംഗ് കോടതിയിലെത്തിയത്. നിയമനടപടികളുടെ ഫലമായി സമ്പൂർണ സിങ്ങിന് അനുകൂലമായി വിധി പുറപ്പെടുവിച്ച കോടതി അദ്ദേഹത്തിന്റെ നഷ്‍ടപരിഹാരം ഏക്കറിന് 50 ലക്ഷം രൂപയായി ആദ്യം ഉയർത്തി. പിന്നീട് അത് ഏക്കറിന് 1.7 കോടി രൂപയായി വീണ്ടും ഉയർത്തി. ഭൂമി നഷ്‍ടപരിഹാരത്തിന്റെ കേസുകളിലെ അപൂർവമായ നടപടിയായിരുന്നു ഇത്. 2015-ഓടെ ഈ തുക നൽകാനായിരുന്നു നോർത്തേൺ റെയിൽവേയോട് കോടതി ഉത്തരവിട്ടത്. എന്നാൽ, നിശ്ചിത തീയതിക്കകം മുഴുവൻ തുകയും കൈമാറുന്നതില്‍ റെയിൽവേ പരാജയപ്പെട്ടു. 42 ലക്ഷം രൂപ മാത്രമാണ് സമ്പുരാൻ സിങ്ങിന് നൽകിയത്. ഇതിനെതിരെ സമ്പൂരാൺ സിങ് വീണ്ടും കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ പരിഗണിക്കവേ ഡൽഹി-അമൃത്സർ സ്വർണ ശതാബ്‍ദി എക്സ്പ്രസിന്റെ വരുമാനം സമ്പുരാൻ സിംഗിന് കൈമാറാനും 2017 ല്‍ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി ഉത്തരവിട്ടു. അങ്ങനെ ഫലത്തില്‍ ട്രെയിനിന്‍റെ ഉടമസ്ഥാവകാശം സിംഗിനായി.
300 കാറുകൾ, 38 വിമാനങ്ങൾ, 52 സ്വര്‍ണ ബോട്ടുകൾ; അംബാനിയോ അദാനിയോ അല്ല, പിന്നെ ആരാണയാള്‍?!
അതോടെ സമ്പുരാൻ സിംഗ് ഡൽഹി-അമൃത്സർ സ്വർണ ശതാബ്‍ദി എക്സ്പ്രസിന്റെ ഉടമയായി. കോടതി ഉത്തരവുമായി ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് സമ്പുരാനും അദ്ദേഹത്തിന്റെ അഭിഭാഷകൻ രാകേഷ് ഗാന്ധിയും അവിടെയെത്തി. ട്രെയിൻ എത്തിയപ്പോൾ കോടതി ഉത്തരവുകൾ എഞ്ചിൻ ഡ്രൈവർക്ക് കൈമാറി. സെക്ഷൻ എഞ്ചിനീയർ ട്രെയിൻ സമ്പുരാന് വിട്ടുകൊടുക്കുകയും ചെയ്‍തു. എന്നാല്‍ കോടതി അനുമതിയോടെ ലുധിയാന സെക്ഷൻ എഞ്ചിനീയറുടെ ദ്രുതഗതിയിലുള്ള ഇടപെടൽ ഉടൻ തന്നെ സ്ഥിതിഗതികൾ പരിഹരിച്ചു. കേസിൽ വീണ്ടും വാദം കേൾക്കുന്നത് വരെ വിധിക്കെതിരെ കോടതി ഇടക്കാല ഉത്തരവ് ഇറക്കി. അതിന്റെ ഫലമായി അഞ്ച് മിനിറ്റിനുള്ളിൽ ട്രെയിൻ പുറപ്പെട്ടു. അങ്ങനെ അഞ്ച് മിനിറ്റിനുള്ളിൽ പ്രശ്‍നം പരിഹരിച്ചെങ്കിലും, കുറച്ച് സമയത്തേക്കെങ്കിലും കർഷകനായ സമ്പൂരൺ സിംഗ് ദില്ലി-അമൃത്സർ സ്വർണ്ണ ശതാബ്ദി എക്സ്പ്രസിന്റെ ഉടമയായി. നിലവിൽ കേസ് തീർപ്പാക്കാതെ തുടരുകയാണ് എന്ന് ഡിഎൻഎ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും സമ്പുരാൻ സിംഗും ട്രെയിനിന്‍റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള ഈ സംഭവ കഥയും ട്രെയിൻ യാത്രികരെയും പൊതുജനങ്ങളെയുമൊക്കെ ഇന്നും ആകർഷിക്കുന്നത് തുടരുന്നു.