സാധാരണക്കാരന്‍റെ കണ്ണീരൊപ്പാൻ ഇന്ത്യൻ റെയില്‍വേ, വരുന്നൂ പാവങ്ങളുടെ വന്ദേ ഭാരത്!

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് യാത്രാ നിരക്ക് കൂടുതലാണെന്നാണ് പൊതുവെയുള്ള ഒരു പ്രധാന പരാതി. സാധാരണക്കാരായ യാത്രികര്‍ക്ക് താങ്ങാൻ സാധിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു. ഇപ്പോഴിതാ ഈ പരാതിയ്ക്ക് പരിഹാരമായി സാധാരണക്കാരുടെ വന്ദേഭാരത് പുറത്തിറക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുകയാണ്. വന്ദേ സാധാരണ്‍ എന്നാണ് രാജ്യത്തെ പാവങ്ങള്‍ക്കായുള്ള ഈ പുതിയ വന്ദേഭാരത് ട്രെയിനിന്‍റെ പേര് .  

Indian Railway plans to introduce affordable Vande Sadharan train for poor passengers prn

വിമാനങ്ങളിലേതിന് സമാനമായ സൗകര്യങ്ങളോട് കൂടി അത്യാധുനിക മെയിഡ് ഇൻ ഇന്ത്യ ട്രെയിനുകളാണ് വന്ദേഭാരത് എക്സ്പ്രസുകള്‍.  2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ദില്ലിക്കും ഉത്തര്‍പ്രദേശിലെ വാരണാസിയ്ക്കും ഇടയിലായിരുന്നു നാലുവര്‍ഷം മുമ്പ് വന്ദേഭാരത് എക്‌സ്പ്രക്‌സ് ആദ്യമായി ഓടിത്തുടങ്ങിയത്. അന്നുമുതല്‍ സൂപ്പര്‍ഹിറ്റാണ് ഈ ട്രെയിൻ സര്‍വ്വീസുകള്‍.  ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി കേരളത്തിലെ വന്ദേഭാരത് ഉദ്ഘാടനം ചെയ്‍തത്. 

എന്നാല്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് യാത്രാ നിരക്ക് കൂടുതലാണെന്നാണ് പൊതുവെയുള്ള ഒരു പ്രധാന പരാതി. സാധാരണക്കാരായ യാത്രികര്‍ക്ക് താങ്ങാൻ സാധിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു. ഇപ്പോഴിതാ ഈ പരാതിയ്ക്ക് പരിഹാരമായി സാധാരണക്കാരുടെ വന്ദേഭാരത് പുറത്തിറക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുകയാണ്. വന്ദേ സാധാരണ്‍ എന്നാണ് രാജ്യത്തെ പാവങ്ങള്‍ക്കായുള്ള ഈ പുതിയ വന്ദേഭാരത് ട്രെയിനിന്‍റെ പേര്.

യാത്രികരുടെ എണ്ണത്തില്‍ അമ്പരപ്പിച്ച് കേരളത്തിലെ വന്ദേ ഭാരത്; മലര്‍ത്തിയടിച്ചത് മുംബൈ-ഗുജറാത്ത് ട്രെയിനിനെ!

സാധാരണ യാത്രക്കാർക്ക് സുഖകരവും താങ്ങാനാവുന്നതുമായ യാത്ര പ്രദാനം ചെയ്യുന്നതിനായി ഈ നോൺ എസി വന്ദേ സാധരൻ ട്രെയിൻ ഉടൻ അവതരിപ്പിക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. നോൺ എസി വന്ദേ സാധരൻ ട്രെയിനുകൾ 65 കോടി രൂപ ചെലവിൽ നിർമ്മിക്കും. ഈ വർഷാവസാനത്തോടെ ആദ്യ റേക്ക് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 24 കോച്ചുകളുള്ള വന്ദേ സാധാരൺ ട്രെയിൻ കൂടുതൽ വേഗം കൈവരിക്കാനായി പുഷ് പുൾ രീതിയിൽ മുന്നിലും പിന്നിലും എൻജിൻ ഘടിപ്പിച്ചാകും സർവീസ് നടത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈ വന്ദേസാധരൻ ട്രെയിനിൽ, ബയോ-വാക്വം ടോയ്‌ലറ്റുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, എല്ലാ സീറ്റിലും ചാർജിംഗ് പോയിന്റുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ യാത്രക്കാർക്ക് പ്രതീക്ഷിക്കാം. യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കും. മാത്രമല്ല, വന്ദേ ഭാരത് എക്‌സ്പ്രസിന് സമാനമായി ഓട്ടോമാറ്റിക് ഡോർ സംവിധാനവും ട്രെയിനിൽ സജ്ജീകരിക്കും. അത് യാത്രയുടെ ഓരോനിമിഷവും പകര്‍ത്തും. ഇതാദ്യമായാണ് നോൺ എസി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ, ബയോ-വാക്വം ടോയ്‌ലറ്റുകൾ, ഓട്ടോമാറ്റിക് ഡോറുകൾ തുടങ്ങിയ ഫീച്ചറുകൾ ഉണ്ടാകുന്നത്. നേരത്തെ, വന്ദേഭാരത് ട്രെയിനുകളുടെ ഉയർന്ന നിരക്കിന്റെ പേരിൽ റെയിൽവേക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നതിനാല്‍ വന്ദേ സാധരൻ സർവീസിന് സാധാരണ നിരക്കുകൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്തെ കൂടുതല്‍ യാത്രക്കാർക്ക് സഹായകമാകും. 

അതേസമയം സെമി ഹൈസ്പീഡ് ട്രെയിൻ വന്ദേഭാരതിന് പിന്നാലെ മിനി വന്ദേഭാരത് ട്രെയിനും കഴിഞ്ഞ ദിവസം ഇന്ത്യൻ റെയില്‍വേ അവതരിപ്പിച്ചിരുന്നു. ഉത്തർപ്രദേശിലെ ന​ഗരങ്ങളായ ലഖ്നൗ-​ഗൊരഖ്പുർ ന​ഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ മിനി വന്ദേഭാരത് ട്രെയിൻ ഓടുക. ജൂലൈ ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്യും. ഉത്തർപ്രദേശിന് ലഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണ് സർവീസ് തുടങ്ങുന്നത്. മിനി വന്ദേഭാരതിന് ഇരു ന​ഗരങ്ങൾക്കിടയിലുള്ള ദൂരം നാല് മണിക്കൂറായി കുറക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു. അയോധ്യ വഴിയായിരിക്കും മിനി വന്ദേ ഭാരതിന്‍റെ സർവീസ്.

വിമാനങ്ങളെ തോല്‍പ്പിക്കും, കൂട്ടിയിടിച്ചാലും തകരില്ല; വെറുമൊരു ട്രെയിനല്ല വന്ദേ ഭാരത്!

Latest Videos
Follow Us:
Download App:
  • android
  • ios