ശത്രുവിനെ തച്ചുടച്ച വിജയമലനിരകളിലേക്ക് വനിതാ റൈഡര്‍മാരുമായി ഇന്ത്യൻ സൈന്യം, കൈകോര്‍ത്ത് ടിവിഎസും


ഹരിയാന, പഞ്ചാബ് സമതലങ്ങളിലൂടെയും ജമ്മു കശ്മീരിലെയും ലഡാക്കിലെയും മലനിരകളിലൂടെയും റാലി ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ എത്തിച്ചേരുന്നതിന് മുമ്പ് ഏകദേശം 1,000-കിലോമീറ്റർ ദൂരം സഞ്ചരിക്കും. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ, റൈഡർമാർ 1999-ലെ കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ വിജയത്തിന്റെ 24 വർഷത്തെ അനുസ്‍മരണവും ഇന്ത്യൻ സൈന്യത്തിലെ സ്ത്രീകളുടെ പങ്കാളത്തത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാകുകയും ചെയ്യും.

Indian Army flagged off women motorcycle rally with TVS commemorating the 24th Anniversary of Kargil Vijay Diwas prn

കാർഗിൽ വിജയ് ദിവസിന്‍റെ 24-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ സൈന്യം ടിവിഎസ് മോട്ടോർ കമ്പനിയുമായി സഹകരിച്ച് സ്ത്രീകളുടെ മോട്ടോർസൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്‍തു.  24-ാമത് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് ടിവിഎസ് റോണിൻ മോട്ടോർസൈക്കിളുകളിൽ 25 വനിതാ റൈഡർമാരുടെ സംഘം ന്യൂഡൽഹിയിൽ നിന്ന് ദ്രാസിലേക്ക് ഏഴ് ദിവസത്തെ സവാരി നടത്തും. ജൂലൈ 18 ന് ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്‍മാരകത്തിൽ നിന്ന് മോട്ടോർസൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്‍തു. ജൂലൈ 25/26 നകം ലഡാക്കിലെ ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ റാലി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

ഹരിയാന, പഞ്ചാബ് സമതലങ്ങളിലൂടെയും ജമ്മു കശ്മീരിലെയും ലഡാക്കിലെയും മലനിരകളിലൂടെയും റാലി ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ എത്തിച്ചേരുന്നതിന് മുമ്പ് ഏകദേശം 1,000-കിലോമീറ്റർ ദൂരം സഞ്ചരിക്കും. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ, റൈഡർമാർ 1999-ലെ കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ വിജയത്തിന്റെ 24 വർഷത്തെ അനുസ്‍മരണവും ഇന്ത്യൻ സൈന്യത്തിലെ സ്ത്രീകളുടെ പങ്കാളത്തത്തിന്‍റെ ആഘോഷമാകുകയും ചെയ്യും.

നോർത്തേൺ കമാൻഡിന്റെ നേതൃത്വത്തിലാണ് റൈഡ് നടക്കുന്നത്. റൈഡിന് 255 സിസി റോണിൻ മോട്ടോർസൈക്കിളുകൾ നൽകിയ ടിവിഎസ് മോട്ടോർ കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് റാലി നടക്കുന്നത് . പുതിയ കാലത്തെ റൈഡർമാർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ബൈക്കുകൾ എന്ന് കമ്പനി പറയുന്നു. 

"പടപൊരുതണം.." വീണ്ടും ആയിരത്തിലധികം സ്‍കോര്‍പിയോകളെ ഒരുമിച്ച് പട്ടാളത്തിലെടുത്തു!

രാജ്യത്തെ പ്രമുഖ ഇരുചക്ര-മുച്ചക്രവാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, തങ്ങളുടെ ഈ രംഗത്തെ ആദ്യ മോഡേണ്‍-റെട്രോ മോട്ടോര്‍സൈക്കിളായ റോണിനെ കഴിഞ്ഞ വര്‍ഷമാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഡ്യുവല്‍ചാനല്‍ എബിഎസ്, വോയ്സ് അസിസ്റ്റന്‍സ്, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി തുടങ്ങി നിരവധി ആകര്‍ഷകമായ സാങ്കേതികവിദ്യയും സൗകര്യങ്ങളുമുള്ള ആദ്യ മോട്ടോര്‍സൈക്കിള്‍ കൂടിയാണിത്. ഇതിന് പുറമെ ലോകോത്തര ബ്രാന്‍ഡഡ് മെര്‍ച്ചന്‍റൈസും ഇഷ്ടാനുസൃത ആക്സസറികളുടെയും ഒരു പ്രത്യേക നിരയും, വാഹനത്തിന്‍റെ സംവിധാനരീതിയെ കുറിച്ചുള്ള രൂപരേഖ, എക്സ്പീരിയന്‍സ് പ്രോഗ്രാം എന്നിവയും ടിവിഎസ് റോണിന് ലഭിക്കുന്നു. 

7,750 ആർപിഎമ്മിൽ 20.1 ബിഎച്ച്പിയും 7,750 ആർപിഎമ്മിൽ 19.93 എൻഎം പീക്ക് ടോർക്കും നൽകുന്ന പുതിയ 225.9സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് ടിവിഎസ് റോണിന് കരുത്തേകുന്നത്. എഞ്ചിൻ അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിന് അസിസ്റ്റും സ്ലിപ്പർ ക്ലച്ചും ലഭിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios