ടോൾ പ്ലാസയിലെ ഈ തെറ്റിന് ഇനി രണ്ടിരട്ടി ടോൾ കൊടുക്കേണ്ടി വരും! ഇതാ പുതിയ നിയമം

രാജ്യത്തെ ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും ഓടുന്ന വാഹനങ്ങൾക്ക് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചു. ഈ  നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ, നിങ്ങളിൽ നിന്ന് ഇരട്ടി ടോൾ നികുതി ഈടാക്കനാണ്  ദേശീയപാതാ അതോറിറ്റി (NHAI)യുടെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകൾ. 

If do not paste FASTag on windshield you wil pay double toll NHAI issues new guidelines

ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും ഓടുന്ന വാഹനങ്ങൾക്ക് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചു. ഈ  നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ, നിങ്ങളിൽ നിന്ന് ഇരട്ടി ടോൾ നികുതി ഈടാക്കനാണ്  ദേശീയപാതാ അതോറിറ്റി (NHAI)യുടെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകൾ. 

ടോൾ ടാക്സ് പിരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2014 ൻ്റെ തുടക്കത്തിൽ ഫാസ്ടാഗ് ആരംഭിച്ചിരുന്നു. എന്നാൽ ഫാസ്ടാഗ് ശരിയായി ഉപയോഗിക്കാൻ അറിയാത്ത നിരവധി ആളുകൾ ഇപ്പോഴും ഉണ്ട്. അതുകൊണ്ടുതന്നെ ദേശീയപാതാ അതോറിറ്റി വാഹന ഉടമകൾക്കായി പുതിയ നിയമങ്ങൾ ഉണ്ടാക്കുകയും അവ ലംഘിക്കുന്നതിന് ഇരട്ടി നികുതി ഈടാക്കാൻ വ്യവസ്ഥ ചെയ്യുകയും ചെയ്‍തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകൾ.

ടോൾ പ്ലാസകളിൽ പലപ്പോഴും വാഹനത്തിൻ്റെ മുൻവശത്ത് ഫാസ്ടാഗ് ഒട്ടിക്കാത്ത വാഹനങ്ങൾ കാണാറുണ്ട്. ടോൾ പ്ലാസയിൽ വന്ന് ഫാസ്‌ടാഗ് കൈയിൽ പിടിച്ച് വിൻഡ്‌സ്‌ക്രീനിലൂടെ കാണിക്കുകയാണ് ചിലരുടെ രീതി. ഇക്കാരണത്താൽ, ടോൾ പ്ലാസയിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾക്ക് ഫാസ്‌ടാഗ് വായിക്കാൻ ബുദ്ധിമുട്ട് നേരിടുകയും ടോൾ പ്ലാസയിൽ വാഹനങ്ങളുടെ അനാവശ്യ ക്യൂകൾ രൂപപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വാഹനത്തിൻ്റെ വിൻഡ്‌സ്‌ക്രീനിൻ്റെ ഉള്ളിൽ ഫാസ്‌ടാഗ് ഒട്ടിക്കുന്നത് ദേശീയപാതാ അതോറിറ്റി നിർബന്ധമാക്കി. ഇത് ലംഘിക്കുന്ന വാഹനങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് ഇരട്ടി തുക ഓട്ടോമാറ്റിക് ടോൾ ടാക്സ് കുറയ്ക്കാനാണ് ദേശീയപാതാ അതോറിറ്റിയുടെ പുതിയ നീക്കം..

എങ്ങനെയാണ് ഫാസ്ടാഗ് പ്രവർത്തിക്കുന്നത്?
റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യ ഉപയോഗിച്ച് ടോൾ പ്ലാസകളിലൂടെ കടന്നുപോകുമ്പോൾ ടോൾ അടയ്ക്കാനുള്ള ഒരു മാർഗമാണ് ഫാസ്ടാഗ്. നിങ്ങളുടെ വാഹനത്തിൻ്റെ വിൻഡ്‌സ്‌ക്രീനിൽ ഒട്ടിക്കുന്ന സ്റ്റിക്കറാണ് ഫാസ്‌ടാഗ്. ഈ സ്റ്റിക്കർ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായോ പ്രീപെയ്ഡ് കാർഡുമായോ ലിങ്ക് ചെയ്‌തിരിക്കുന്നു. നിങ്ങൾ ടോൾ പ്ലാസയ്ക്ക് സമീപം എത്തുമ്പോൾ, അവിടെ സ്ഥാപിച്ചിട്ടുള്ള സ്കാനർ ഫാസ്ടാഗ് തിരിച്ചറിയുകയും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ടോൾ തുക കുറയ്ക്കുകയും ചെയ്യുന്നു. ഈ പേയ്‌മെൻ്റ് കുറച്ച് നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാകും. 

Latest Videos
Follow Us:
Download App:
  • android
  • ios