41,000 രൂപ വരെ വിലക്കിഴവില്‍ ഹോണ്ട അമേസ്

ഉപഭോക്തൃ ലോയൽറ്റി ബോണസ് 5,000 രൂപയും കോർപ്പറേറ്റ് കിഴിവ് 6,000 രൂപയും ഉണ്ട് . ഇതുകൂടാതെ, 10,000 രൂപയുടെ കാർ എക്‌സ്‌ചേഞ്ച് ബോണസും 10,000 പ്രത്യേക കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Honda Amaze available with offers up to Rs 41000 in 2023 September prn

ജാപ്പനീസ് വാഹന ബ്രാൻഡായ  ഹോണ്ട കാർസ് ഇന്ത്യ അമേസ് കോംപാക്ട് സെഡാനിൽ 41,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. 10,000 വരെ ക്യാഷ് കിഴിവ് അല്ലെങ്കിൽ 12,349 വിലയുള്ള സൗജന്യ ആക്‌സസറികൾ അടങ്ങുന്നതാണ് ഈ ഓഫര്‍ എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്തൃ ലോയൽറ്റി ബോണസ് 5,000 രൂപയും കോർപ്പറേറ്റ് കിഴിവ് 6,000 രൂപയും ഉണ്ട് . ഇതുകൂടാതെ, 10,000 രൂപയുടെ കാർ എക്‌സ്‌ചേഞ്ച് ബോണസും 10,000 പ്രത്യേക കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

7.10 ലക്ഷം രൂപയിൽ തുടങ്ങി 9.71 ലക്ഷം രൂപ വരെയാണ് ഹോണ്ട അമേസിന്റെ വില . രണ്ട് വിലകളും എക്സ്-ഷോറൂം ആണ്. ഇ, എസ്, വിഎക്സ് എന്നീ മൂന്ന് വേരിയന്റുകളിലായാണ് അമേസ് വിൽക്കുന്നത്. 89 ബിഎച്ച്പി പരമാവധി കരുത്തും 110 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമാണ് ഹോണ്ട അമേസിന് കരുത്തേകുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ഇണചേരുന്നു. ഹോണ്ടയുടെ നിരയിൽ ഡീസൽ എൻജിൻ ഇല്ല. മാരുതി സുസുക്കി ഡിസയർ , ഹ്യുണ്ടായ് ഓറ , ടാറ്റ ടിഗോർ എന്നിവയുടെ നേരിട്ടുള്ള എതിരാളിയാണ് ഹോണ്ട അമേസ് . 

അതേസമയം ഹോണ്ടയില്‍ നിന്നുള്ള മറ്റൊരു വാർത്തയിൽ, ഹോണ്ട അടുത്തിടെ അതിന്റെ ഇടത്തരം എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എലിവേറ്റ് എന്ന് വിളിക്കപ്പെടുന്ന ഇത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ, എംജി ആസ്റ്റർ, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സിട്രോൺ സി3 എയർക്രോസ് എന്നിവയ്‌ക്കെതിരെ മത്സരിക്കും.

ഇന്ത്യൻ നിരത്തിലെ ഏകാധിപൻ 6.51 ലക്ഷം രൂപയുടെ ഈ കാർ, ഇതുവരെ വാങ്ങിയത് 25 ലക്ഷം പേർ, എല്ലാ മാസവും നമ്പർ വണ്‍!

11 ലക്ഷം രൂപ മുതൽ 16 ലക്ഷം രൂപ വരെയാണ് ഹോണ്ട എലിവേറ്റിന്റെ വില . SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിൽ നിന്ന് തിരഞ്ഞെടുക്കാം. സിറ്റിയുടെ എഞ്ചിനാണ് എലിവേറ്റിനായി ഹോണ്ട ഉപയോഗിക്കുന്നത്. 119 bhp പരമാവധി കരുത്തും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന അഞ്ച് ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനിലാണ് ഇതെത്തുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios