ഇത്രയും വിലക്കിഴിവോടെ ഹോണ്ട അമേസ് സ്വന്തമാക്കാം

മൂന്ന് കളർ ഓപ്ഷനുകളിലാണ് ഹോണ്ട അമേസിനെ വിൽക്കുന്നത്.  7.05 ലക്ഷം രൂപ മുതൽ 9.66 ലക്ഷം രൂപ വരെയാണ് അമേസിന് വില . രണ്ട് വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. E, S, VX എന്നീ മൂന്ന് വേരിയന്റുകളിലും അഞ്ച് മോണോടോൺ നിറങ്ങളിലും മാത്രമേ അമേസ് ലഭ്യമാകൂ. 

Honda Amaze available with 31,000 discount prn

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ ജനപ്രിയ മോഡലായ അമേസിൽ 31,000 രൂപ വരെ വിവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു .10,000 ക്യാഷ് കിഴിവ് അല്ലെങ്കിൽ  12,296 വിലയുള്ള സൗജന്യ ആക്‌സസറികൾ കമ്പനി വാഗ്ദാനം ചെയ്യുന്നു . ഉപഭോക്തൃ ലോയൽറ്റി ബോണസ് 5,000 രൂപയും കോർപ്പറേറ്റ് കിഴിവ് 6,000 രൂപയും ഉണ്ട് . ഇതിനുപുറമെ, 10,000 രൂപയുടെ പ്രത്യേക കോർപ്പറേറ്റ് കിഴിവും ലഭിക്കും. ഈ കിഴിവുകൾ ഓഗസ്റ്റ് 31 വരെയും സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെയും സാധുതയുള്ളതാണ് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മൂന്ന് കളർ ഓപ്ഷനുകളിലാണ് ഹോണ്ട അമേസിനെ വിൽക്കുന്നത്.  7.05 ലക്ഷം രൂപ മുതൽ 9.66 ലക്ഷം രൂപ വരെയാണ് അമേസിന് വില . രണ്ട് വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. E, S, VX എന്നീ മൂന്ന് വേരിയന്റുകളിലും അഞ്ച് മോണോടോൺ നിറങ്ങളിലും മാത്രമേ അമേസ് ലഭ്യമാകൂ. ലൂണാർ സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക് എന്നിവയാണ് ഈ നിറങ്ങള്‍. 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഫോർ സിലിണ്ടർ എഞ്ചിൻ ഉപയോഗിച്ചാണ് ഹോണ്ട അമേസ് എത്തുന്നത്. ഇത് പരമാവധി 89 bhp കരുത്തും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്കാണ് ആണ് ട്രാൻസ്‍മിഷൻ. 

അതേസമയം ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഇടത്തരം എസ്‌യുവി ആയ എലിവേറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹോണ്ട ഇപ്പോൾ. ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സിട്രോൺ സി3 എയർക്രോസ്, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ എന്നിവയ്‌ക്കെതിരെയാണ് എലിവേറ്റ് മത്സരിക്കുന്നത്. 

റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്വന്തമാക്കുന്നത് ഇനി കൂടുതല്‍ എളുപ്പം! എങ്ങനെയെന്നത് ഇതാ!

1.5 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്‍പിരേറ്റഡ് എഞ്ചിൻ എന്നിവയിൽ മാത്രമേ എലിവേറ്റ് വാഗ്ദാനം ചെയ്യൂ. ഇത് പരമാവധി 119 bhp കരുത്തും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഹോണ്ട സിറ്റിയിലും  ഇതേ എഞ്ചിനാണ്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയാണ് എലിവേറ്റ് വാഗ്ദാനം ചെയ്യുന്നത്. ഡീസൽ എഞ്ചിനോ ഹൈബ്രിഡ് പവർട്രെയിനോ ഉള്ള എലിവേറ്റിനെ ഹോണ്ട വിൽക്കില്ല. പകരം, 2026 ഓടെ എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുമെന്ന് ഹോണ്ട സ്ഥിരീകരിച്ചു. മാരുതി സുസുക്കി ഡിസയർ , ടാറ്റ ടിഗോർ , ഹ്യുണ്ടായ് ഓറ എന്നിവയ്‌ക്കെതിരായി മത്സരിക്കുന്ന ഹോണ്ടയുടെ കോംപാക്റ്റ് സെഡാനാണ് അമേസ്. 

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios