മോഹവിലയിൽ ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷൻ, അതിശയിപ്പിക്കും ഫീച്ചറുകള്‍

പുതിയ ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷൻ  ഡിഎല്‍എക്സ്, സ്‍മാര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. യഥാക്രമം 80,734 രൂപയും 82,734 രൂപയുമാണ് ഇവയുടെ വില. ബുക്കിംഗുകൾ ഇപ്പോൾ തുറന്നിരിക്കുന്നു. പുതിയ ലിമിറ്റഡ് എഡിഷൻ രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിംഗ് ഡീലർഷിപ്പുകളിലും പരിമിത കാലത്തേക്ക് ലഭ്യമാകും.

Honda Activa Limited Edition launched in India prn

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ ഉത്സവ സീസണിന് മുന്നോടിയായി പുതിയ ആക്ടിവ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി. പുതിയ ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷൻ  ഡിഎല്‍എക്സ്, സ്‍മാര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. യഥാക്രമം 80,734 രൂപയും 82,734 രൂപയുമാണ് ഇവയുടെ വില. ബുക്കിംഗുകൾ ഇപ്പോൾ തുറന്നിരിക്കുന്നു. പുതിയ ലിമിറ്റഡ് എഡിഷൻ രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിംഗ് ഡീലർഷിപ്പുകളിലും പരിമിത കാലത്തേക്ക് ലഭ്യമാകും.

പുതിയ ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷൻ ഡിസൈൻ മെച്ചപ്പെടുത്തലുകളോടെയാണ് എത്തുന്നത്. മെച്ചപ്പെടുത്തിയ ഡാർക്ക് കളർ തീമും ബ്ലാക്ക് ക്രോം ഘടകങ്ങളും ബോഡി പാനലുകളിൽ പുതിയ സ്ട്രൈപ്പുകളുമായാണ് ഇത് വരുന്നത്. ആക്ടിവ 3D എംബ്ലത്തിന് പ്രീമിയം ബ്ലാക്ക് ക്രോം ഗാർണിഷ് ലഭിക്കുന്നു, പിന്നിലെ ഗ്രാബ് റെയിലിന് ബോഡി കളർ ഡാർക്ക് ഫിനിഷ് ഉണ്ട്.

പുതിയ ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷൻ രണ്ട് ആകർഷകമായ കളർ ഓപ്ഷനുകളിൽ ലഭ്യമാണ് - മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക്, പേൾ സൈറൻ ബ്ലൂ. DLX വേരിയന്റിൽ അലോയ് വീലുകൾ ഘടിപ്പിച്ചിരിക്കുന്നു, അതേസമയം ടോപ്പ്-സ്പെക്ക് വേരിയന്റിൽ ഹോണ്ടയുടെ സ്മാർട്ട് കീ ഉണ്ട്.

7.64bhp കരുത്തും 8.9Nm ടോർക്കും വികസിപ്പിക്കുന്ന 109.51cc, സിംഗിൾ സിലിണ്ടർ, BSVI OBD2 കംപ്ലയിന്റ് PGM-FI എഞ്ചിനാണ് സ്കൂട്ടറിന് കരുത്തേകുന്നത്. ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ ഈ സ്കൂട്ടറിൽ 10 വർഷത്തെ വാറന്റി പാക്കേജും (3 വർഷത്തെ സ്റ്റാൻഡേർഡ് + 7 വർഷം ഓപ്ഷണൽ) വാഗ്ദാനം ചെയ്യുന്നു.

റോഡില്‍ കണ്ണുംനട്ട് സര്‍ക്കാര്‍, ഒന്നുംരണ്ടുമല്ല 62,000 റോഡുകൾ സൂപ്പറാക്കും യോഗി മാജിക്ക്!

ആക്ടീവ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യൻ ഇരുചക്ര വാഹന വിഭാഗത്തിൽ വിപ്ലവം സൃഷ്ടിക്കുകയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് പുതിയ ഹോണ്ട ആക്ടീവ ലിമിറ്റഡ് എഡിഷന്റെ ലോഞ്ചിനെക്കുറിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. പതിറ്റാണ്ടുകളായി എല്ലാ പ്രായ വിഭാഗങ്ങളിലും ജനപ്രീതി നിലനിർത്തുന്ന ഇത് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്‌കൂട്ടറാണെന്നും ഈ പുതിയ ലിമിറ്റഡ് എഡിഷൻ ആക്ടിവയുടെ ലോഞ്ച് തങ്ങളുടെ ഉപഭോക്താക്കളെ, പ്രത്യേകിച്ച് പുതുതലമുറ വാങ്ങുന്നവരെ കൂടുതൽ ആവേശഭരിതരാക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios