10 വര്‍ഷം വാറന്‍റി, ഹോണ്ടയുടെ പ്രഖ്യാപനത്തില്‍ കണ്ണുനിറഞ്ഞ് ഉടമകള്‍, തലകറങ്ങി എതിരാളികള്‍!

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ തങ്ങളുടെ ബിഗ് വിംഗ് ഉപഭോക്താക്കൾക്കായി വിപ്ലവകരമായ 'എക്‌സ്റ്റെൻഡഡ് വാറന്റി', 'എക്‌സ്റ്റെൻഡഡ് വാറന്റി പ്ലസ്' പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ഓഫറിന്റെ ഭാഗമായി, പുതിയ ഹൈനെസ് CB350 അല്ലെങ്കിൽ CB350RS മോട്ടോർസൈക്കിളുകളുടെ ആദ്യത്തെ 10,000 യൂണിറ്റുകള്‍ വാങ്ങുന്നവർക്ക് തികച്ചും സൗജന്യമായി വിപുലീകൃത വാറന്റി പ്രോഗ്രാം ലഭിക്കും. 

HMSI unveiled revolutionary Extended Warranty and Extended Warranty Plus programs for its Big Wing customers prn

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (HMSI) തങ്ങളുടെ ബിഗ് വിംഗ് ഉപഭോക്താക്കൾക്കായി വിപ്ലവകരമായ 'എക്‌സ്റ്റെൻഡഡ് വാറന്റി', 'എക്‌സ്റ്റെൻഡഡ് വാറന്റി പ്ലസ്' പ്രോഗ്രാമുകൾ അവതരിപ്പിച്ചു. പ്രീമിയം മോട്ടോർസൈക്കിൾ മേഖലയെ പുനർനിർവചിക്കാനും പുതിയ വ്യവസായ നിലവാരം സ്ഥാപിക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു. ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത സേവന നേട്ടങ്ങൾ ഉറപ്പാക്കാൻ കൂടിയാണിത്.

ഓഫറിന്റെ ഭാഗമായി, പുതിയ ഹൈനെസ് CB350 അല്ലെങ്കിൽ CB350RS മോട്ടോർസൈക്കിളുകളുടെ ആദ്യത്തെ 10,000 യൂണിറ്റുകള്‍ വാങ്ങുന്നവർക്ക് തികച്ചും സൗജന്യമായി വിപുലീകൃത വാറന്റി പ്രോഗ്രാം ലഭിക്കും. അതായത് ആദ്യത്തെ 10,000 ഹൈനെസ് CB350, CB350RS ഉപഭോക്താക്കൾക്ക് 2023 ഓഗസ്റ്റ് എട്ട് മുതൽ അധിക ചിലവുകളൊന്നുമില്ലാതെ എക്സ്റ്റെൻഡഡ് വാറന്റി പ്രോഗ്രാം പ്രയോജനപ്പെടുത്താം. 

'എക്‌സ്റ്റെൻഡഡ് വാറന്റി പ്ലസ്' പ്ലസ് പ്രോഗ്രാമിന് കീഴിൽ, ഉപഭോക്താക്കൾക്ക് നിർദ്ദിഷ്ട ഹോണ്ട ബൈക്കുകളിൽ 10 വർഷത്തെ വാറന്റി കവറേജ് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ ഉണ്ട്. വാഹനം വാങ്ങിയ തീയതി മുതൽ 91 ദിവസം മുതൽ ഒമ്പത് വർഷം വരെയുള്ള ഒരു കവറേജ് കാലയളവ് തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറിയാലും വാറന്റി കൈമാറ്റം ചെയ്യാം. 

ആ ഫഠ് ഫഠ് ശബ്‍ദം തൊട്ടരികെ, എൻഫീല്‍ഡ് ജനപ്രിയൻ എത്തുക മോഹവിലയില്‍!

ചെലവ് കുറഞ്ഞ ഉടമസ്ഥത അനുഭവങ്ങൾ ഉറപ്പാക്കുക, പതിവ് അറ്റകുറ്റപ്പണികളിലൂടെ വാഹനത്തിന്‍റെ ദീർഘായുസ് വർദ്ധിപ്പിക്കുക, മൊത്തത്തിലുള്ള ഉപഭോക്തൃ സംതൃപ്‍തി എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ന് ഹോണ്ട പറയുന്നു. 'എക്‌സ്റ്റെൻഡഡ് വാറന്റി പ്ലസ്' പ്രോഗ്രാം ഉപഭോക്താക്കൾക്ക് മൂന്ന് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഏഴാ വർഷം വരെയുള്ള വാഹനങ്ങൾക്ക് മൂന്നു വർഷത്തെ പോളിസി, എട്ടാം വർഷത്തേക്കുള്ള രണ്ട് വർഷത്തെ പോളിസി, ഒമ്പതാം വർഷത്തേക്ക് ഒരു വർഷത്തെ പോളിസി എന്നിവയാണവ. ഈ ഓപ്ഷനുകൾ 1,30,000 കിലോമീറ്റർ വരെ കവറേജ് നീട്ടുന്നു. ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള അംഗീകൃത ഹോണ്ട ബിഗ്‌വിംഗ് ഡീലർഷിപ്പിൽ നിന്ന് 5,321 രൂപയിൽ ആരംഭിക്കുന്ന വിപുലീകൃത വാറന്റി പ്രോഗ്രാം ലഭിക്കും.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios