ഹാർലി ലൈവ്‍വയര്‍ ഇന്ത്യയിലേക്ക്

ഹാര്‍ലിയുടെയും ഹീറോയുടെയും സയുക്തസംരംഭം ഇന്ത്യയില്‍ ലൈവ്‍വയര്‍ അവതരണത്തിന് പദ്ധതിയൊരുക്കുന്നതായി  റിപ്പോര്‍ട്ട് 

Harley Davidson Plans To Launch LiveWire In India

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്‍റെ ആദ്യ ഇലക്ട്രിക് ബൈക്ക് ലൈവ്‌വയര്‍.  2018ലാണ് കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ആയ ലൈവ്‌വയറിനെ പുറത്തിറക്കിയത്. 2020-ൽ ഈ ബൈക്ക് ഇന്ത്യയിലും എത്തും എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, കഴിഞ്ഞ വർഷം അവസാനത്തോടെ ഹാർലി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചതോടെ ലൈവ്‍വയർ എത്തിയില്ല. എന്നാല്‍ ബൈക്കിന്‍റെ ഇന്ത്യന്‍ പ്രവേശനത്തിന് വീണ്ടും സാധ്യത തെളിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ലിയുടെയും ഹീറോയുടെയും സയുക്തസംരംഭം ഇന്ത്യയില്‍ ലൈവ്‍വയര്‍ അവതരണത്തിന് പദ്ധതിയൊരുക്കുന്നതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

2018 അവസാനം അമേരിക്കയിലെ ഹാര്‍ലി മ്യൂസിയത്തില്‍ കമ്പനിയുടെ 115-ാം വാര്‍ഷിക ആഘോഷ വേളയിലായിരുന്നു ലൈവ്‌വയര്‍ അവതരിപ്പിച്ചത്. പരമ്പരാഗത ഹാര്‍ലിയുടെ കരുത്തുറ്റ സ്‌പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ഇലക്ട്രിക്ക് ബൈക്കിന്‍റെ ഡിസൈന്‍. 2014-ല്‍ പ്രദര്‍ശിപ്പിച്ച പ്രെജക്റ്റ് ലൈവ്‌വയര്‍ കണ്‍സെപ്റ്റില്‍ നിന്ന് വലിയ മാറ്റം ലൈവ്‌വയര്‍ പ്രൊഡക്ഷന്‍ സ്പെക്കിനില്ല.  ഹാര്‍ലിയുടെ ആദ്യ ഗിയര്‍ലെസ് വാഹനംകൂടിയാണ് ലൈവ് വെയര്‍. 

ഇന്ധന വാഹനങ്ങള്‍ക്ക് സമാനമായി ഫ്യുവല്‍ ടാങ്കിന് മുകളിലാണ് ലൈവ്‌വയറിലെ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്. 74 എച്ച്പി പവര്‍ നല്‍കുന്ന 55Mh മോട്ടോറാണ് ലൈവ്‌വെയര്‍ കണ്‍സെപ്റ്റില്‍ നല്‍കിയിരുന്നത്. ലൈവ്വയറിലേ ഇലക്ട്രിക്ക് കരുത്തിനെ ഹാർലി റെവലേഷൻ എന്നാണ് വിളിക്കുന്നത്. 15.5 കെവിഎച്ച് ബാറ്ററിയുമായി ഈ ഇലക്ട്രിക്ക് മോട്ടോർ ബന്ധിപ്പിച്ചിരിക്കുന്നു. 78Kw അഥവാ 104.6 ബിഎച്ച്പി ശക്തിയാണ് റെവലേഷൻ എൻജിൻ ഉല്പാദിപ്പിക്കുന്നത്. ഡിസി ഫാസ്റ്റ്ചാർജിങ് ഉപയോഗിച്ചാൽ ബാറ്ററി മുഴുവനായി ചാർജ് ചെയ്യാൻ ഒരു മണിക്കൂർ മാത്രം മതി. ഫുൾചാർജിൽ 234 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ലൈവ്വയറിന് സാധിക്കും. നഗര യാത്രകളിൽ ഒറ്റചാർജിൽ 177 കിലോമീറ്റർ വരെ സഞ്ചരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക്ക് വാഹനമായതിനാൽ ആക്സിലറേറ്റർ ചെറുതായൊന്നു തിരിക്കുമ്പോൾ തന്നെ 116 എൻഎം ടോർക് കിട്ടും. 

റൈഡിംഗ് കൂടുതല്‍ എളുപ്പമാക്കാന്‍ മള്‍ട്ടി റൈഡ് മോഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ എന്നിവ വാഹനത്തിനുണ്ട്. എച്ച്-ഡി കണക്റ്റ് സംവിധാനം വഴി മൊബൈല്‍ ആപ്പിലൂടെ ബാറ്ററി ചാര്‍ജ്, സര്‍വ്വീസ് റിമൈന്‍ഡര്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉപഭോക്താവിന് അറിയാന്‍ സാധിക്കും. 

17 ഇഞ്ചാണ് വീലാണ് ലൈവ്‌വയറിന്.  മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ് എബിഎസ് സംവിധാനവുമുണ്ട്. ഒറ്റചാര്‍ജില്‍ 177 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഈ ബൈക്കിന് സാധിക്കും. പൂജ്യത്തില്‍ നിന്ന് 60 mph വേഗതിയിലെത്താന്‍ 3.5 സെക്കന്‍ഡ് മാത്രം മതി. എന്നാൽ ഇന്ത്യയിലെത്തുന്ന ലൈവ്‌വയര്‍ ബ്രാൻഡിലുള്ള ഇലക്ട്രിക്ക് ബൈക്കുകളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios