ഇന്ത്യൻ വിപണിയുടെ പെര്‍ഫോമൻസ് കണ്ട് ഞെട്ടി വമ്പൻ പ്രഖ്യാപനവുമായി ഈ ഹൈ പെര്‍മോൻസ് കാർ കമ്പനി!
പോർഷെ തങ്ങളുടെ കാറുകൾ അസംബിൾ ചെയ്യുന്നതിനായി ഇന്ത്യയിൽ ഒരു പ്ലാന്‍റ് ഉടൻ സ്ഥാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി കമ്പനിയിലെ രണ്ട് ഉദ്യോഗസ്ഥർ ഇന്ത്യയില്‍ എത്തിയെന്നും നിതി ആയോഗുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഇവര്‍ ഉടൻ കൂടിക്കാഴ്ച നടത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പോര്‍ഷെ കയെനിന് ലഭിക്കുന്ന പ്രതികരണം കണക്കിലെടുത്താണ് കമ്പനി ഈ തീരുമാനമെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജർമ്മൻ ഹൈ പെര്‍മോൻസ് സ്‍പോര്‍ട്‍സ് കാർ നിർമ്മാതാക്കളായ പോർഷെ തങ്ങളുടെ കാറുകൾ അസംബിൾ ചെയ്യുന്നതിനായി ഇന്ത്യയിൽ ഒരു പ്ലാന്‍റ് ഉടൻ സ്ഥാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി കമ്പനിയിലെ രണ്ട് ഉദ്യോഗസ്ഥർ ഇന്ത്യയില്‍ എത്തിയെന്നും നിതി ആയോഗുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഇവര്‍ ഉടൻ കൂടിക്കാഴ്ച നടത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പോര്‍ഷെ കയെനിന് ലഭിക്കുന്ന പ്രതികരണം കണക്കിലെടുത്താണ് കമ്പനി ഈ തീരുമാനമെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കയെൻ എസ്‌യുവിയുടെയും കയെൻ കൂപ്പെയുടെയും ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പുകൾ പോർഷെ ജൂലൈയിൽ പുറത്തിറക്കി.
ഇന്ത്യൻ വിപണിയിൽ ഇടം നേടാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്ന് പോർഷെയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇക്കണോമിക്ക് ടൈംസിനെ ഉദ്ദരിച്ച് ഇന്ത്യാ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ കാര്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് പകരം അസംബിള്‍ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ഇത് ഇന്ത്യയിൽ എസ്‌യുവി അസംബിൾ ചെയ്യുന്നതിന് നികുതി ആനുകൂല്യങ്ങൾ നൽകുകയും കാറിന്റെ വില കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
നിലവില്‍ രാജ്യത്ത് 33 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകൾക്ക് 100% ഇറക്കുമതി തീരുവ ചുമത്തുന്നു. 40,000 ഡോളറിൽ കൂടുതൽ വിലയുള്ള കാർ ഇറക്കുമതി ചെയ്യുന്നതിനും 100% നികുതി നൽകണം, അതായത് രാജ്യത്ത് ഏകദേശം 33.19 ലക്ഷം രൂപ. ഇതിൽ താഴെ വിലയുള്ള കാറുകൾക്ക് 70% ഇറക്കുമതി തീരുവ ചുമത്തും. ഇറക്കുമതി തീരുവ മൊത്തം ചെലവ്, ഇൻഷുറൻസ്, ഗതാഗത ചെലവ് എന്നിവ ഉൾപ്പെടുന്നു. അതേസമയം, കാർ ഘടകങ്ങളും ഭാഗങ്ങളും ഇറക്കുമതി ചെയ്യുന്നതിന് കമ്പനികൾ 15 മുതൽ 35ശതമാനം വരെ നികുതി നൽകണം.
2022 ൽ പോര്‍ഷെ കമ്പനിയുടെ ഇന്ത്യയിലെ വിൽപ്പനയിൽ 64 ശതമാനം വർധനയുണ്ടായി. കമ്പനി ഈ വർഷം ഇന്ത്യയിൽ 779 കാറുകൾ വിറ്റഴിച്ചു. അതിൽ 390 ഉം കയെനിന്റേതാണ്. പോർഷെ ഇപ്പോൾ ജർമ്മനിയിലും സ്ലൊവാക്യയിലും തങ്ങളുടെ കാറുകൾ നിർമ്മിക്കുന്നു. ഇന്ത്യയിൽ മകാൻ, കയിൻ, പനമേര തുടങ്ങിയ മോഡലുകൾ 88 ലക്ഷം മുതൽ 1.84 കോടി രൂപ വരെ (എക്സ്-ഷോറൂം) വില പരിധിയിൽ ലഭ്യമാണ്.
റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്വന്തമാക്കുന്നത് ഇനി കൂടുതല്‍ എളുപ്പം! എങ്ങനെയെന്നത് ഇതാ!
അടുത്തിടെ, പോർഷെ അവരുടെ രണ്ട് എസ്‌യുവികൾ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. പോർഷെ ഇന്ത്യ 2023 ലെ കയെൻ, കയെൻ കൂപ്പെ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളാണ് ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ എസ്‌യുവിയെ സംബന്ധിച്ച്, വെറും 6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 248 കിലോമീറ്ററാണ് കാറിന്റെ ഉയർന്ന വേഗത.
ഇന്ത്യൻ വിപണിയിൽ റേഞ്ച് റോവർ സ്‌പോർട്ട്, ഔഡി ക്യു8, മെഴ്‌സിഡസ് ബെൻസ് ജിഎൽഇ എന്നിവയോട് മത്സരിക്കും. നേരത്തെ, പോർഷെ ഡീലർഷിപ്പ് ശൃംഖലയ്ക്ക് മുന്നിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ കമ്പനി അപ്‌ഡേറ്റ് ചെയ്ത കയീൻ, കയെൻ കൂപ്പെ എന്നിവ പ്രദർശിപ്പിച്ചിരുന്നു.
2023 പോർഷെ കയെൻ, കയെൻ കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റിന്റെ അടിസ്ഥാന വേരിയന്റിന് നിലവിലെ മോഡലിനെക്കാൾ ശക്തമായ എഞ്ചിൻ നൽകിയിട്ടുണ്ട്. ഇതിന് 3.0-ലിറ്റർ V6 ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, ഇത് 348 bhp പവറും (നിലവിലെ മോഡലിനേക്കാൾ 13 bhp കൂടുതൽ) 500Nm പീക്ക് ടോർക്കും (നിലവിലെ മോഡലിനേക്കാൾ 50Nm കൂടുതൽ) സൃഷ്ടിക്കുന്നു. ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്.
ഈ എഞ്ചിൻ ഉപയോഗിച്ച് വെറും 6 സെക്കൻഡിനുള്ളിൽ 0 മുതൽ 100kmph വരെ വേഗത കൈവരിക്കാൻ കയെനിന് കഴിയുമെന്നും ഉയർന്ന വേഗത 248 കിമി ആണെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം, വെറും 5.7 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കയെൻ കൂപ്പെയ്ക്ക് കഴിയും. 467 ബിഎച്ച്‌പി പവറും 600 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ-ടർബോ വി8 പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് കാറിന്റെ ഉയർന്ന വേരിയന്റ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.