എൻഡവർ മാത്രമല്ല, താങ്ങാനാവുന്ന വിലയുള്ള ഇവികളും! ഫോർഡ് തിരിച്ചുവരുന്നത് രണ്ടുംകൽപ്പിച്ച്!
മുൻനിര അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡും ഇന്ത്യൻ വിപണിയിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഫോർഡ് മോട്ടോർ കമ്പനിയുടെ ഇൻ്റർനാഷണൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡൻ്റ് കേ ഹാർട്ട്, ഇന്ത്യയിൽ ബ്രാൻഡ് വിൽപ്പനയും പ്രവർത്തനങ്ങളും വീണ്ടും ആരംഭിക്കുന്നതിൻ്റെ സാധ്യതകൾ വിലയിരുത്താൻ അടുത്തിടെ ഇന്ത്യയിൽ എത്തിയിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
ഇന്ത്യയിലെ വാഹന നിർമാതാക്കൾക്കായി കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്ച പുതിയ ഇവി നയം അവതരിപ്പിച്ചിരുന്നു. ഈ പുതിയ വൈദ്യുത നയം കാരണം ഇന്ത്യയിലെ മാത്രമല്ല ആഗോളതലത്തിൽ തന്നെ നിരവധി വാഹന നിർമ്മാതാക്കൾ ഇന്ത്യയിൽ തങ്ങളുടെ ബിസിനസ്സ് തുടങ്ങാൻ താൽപ്പര്യം കാണിക്കുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. മുൻനിര അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡും ഇന്ത്യൻ വിപണിയിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഫോർഡ് മോട്ടോർ കമ്പനിയുടെ ഇൻ്റർനാഷണൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡൻ്റ് കേ ഹാർട്ട്, ഇന്ത്യയിൽ ബ്രാൻഡ് വിൽപ്പനയും പ്രവർത്തനങ്ങളും വീണ്ടും ആരംഭിക്കുന്നതിൻ്റെ സാധ്യതകൾ വിലയിരുത്താൻ അടുത്തിടെ ഇന്ത്യയിൽ എത്തിയിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
ചെന്നൈയുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മറൈമലൈ നഗർ ഉൽപാദന കേന്ദ്രവുമായി ബന്ധപ്പെട്ട് അദ്ദേഹം തമിഴ്‌നാട് സംസ്ഥാന ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ച നടത്തിയതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. വളരെ ജനപ്രീതിയാർജ്ജിച്ച എൻഡവർ (എവറസ്റ്റ്) എസ്‌യുവി പുറത്തിറക്കിക്കൊണ്ട് ഫോർഡിന് ഇന്ത്യൻ വിപണിയിൽ വീണ്ടും പ്രവേശിക്കാനാണ് പോർഡിന്‍റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകൾ. ഇലക്ട്രിക് വാഹനങ്ങൾക്കായി കമ്പനി വളരെ വലിയ ആസൂത്രണം ചെയ്യുകയാണെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിലെ ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള താങ്ങാനാവുന്ന വിലയുള്ള പുതിയ ഇവികളുടെ ഉത്പാദനം ഇതിന് ആരംഭിച്ചേക്കാം. അവ ഇന്ത്യയിൽ വിൽക്കാനും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കഴിയും.
ഇന്ത്യയിൽ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമുകൾ പ്രാദേശികവൽക്കരിക്കുന്നതിനുള്ള സാധ്യത ഫോർഡ് കമ്പനി പര്യവേക്ഷണം ചെയ്യുകയാണെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കേ ഹാർട്ടിൻ്റെ കൃത്യമായ സന്ദർശന ഉദ്ദേശ്യത്തെക്കുറിച്ച് പ്രതികരിക്കാൻ ഫോർഡ് ഇന്ത്യയുടെ ഔദ്യോഗിക വക്താവ് വിസമ്മതിച്ചു. എന്നാൽ ഫോർഡിലെ മുതിർന്ന നേതാക്കൾ കണ്ടുമുട്ടിയെന്നും ഭാവിയിലെ ഉപയോഗം പര്യവേക്ഷണം ചെയ്യുന്നതിനായി കമ്പനി ഒരു പഠനം നടത്തുകയാണെന്നും ഇതിൽ തമിഴ്‌നാട് സർക്കാരിൻ്റെ വിലമതിക്കാനാവാത്ത പിന്തുണക്ക് തങ്ങളുടെ ആത്മാർത്ഥമായ അഭിനന്ദനം അറിയിച്ചുവെന്നും ഫോർഡ് വൃത്തങ്ങൾ പറയുന്നു.