ഇന്ത്യ വിട്ടതിന് പിന്നാലെ അമേരിക്കയില്‍ കോടികളുടെ നിക്ഷേപവുമായി ഫോര്‍ഡ്!

ഇതിനു പിന്നാലെ ജന്മനാടായ  അമേരിക്കയില്‍ വന്‍ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

Ford announces 11.4 billion dollar investment in electric vehicle plants

ക്കണിക്ക് അമേരിക്കന്‍ (USA) വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് (Ford) അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ വാഹന നിര്‍മ്മാണം അവസാനിപ്പിക്കുകയാണെന്നും പ്ലാന്റുകള്‍ പൂട്ടും എന്നുമായിരുന്നു ഫോര്‍ഡിന്‍റെ പ്രഖ്യാപനം. ഇതിനു പിന്നാലെ ജന്മനാടായ  അമേരിക്കയില്‍ (USA) വന്‍ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി എന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അമേരിക്കയില്‍ 11.4 ശതകോടി ഡോളര്‍ നിക്ഷേപത്തിനാണ് ഫോര്‍ഡ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ടെന്നസി, കെന്റക്കി എന്നിവിടങ്ങളില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കാവശ്യമായ മൂന്ന് ബാറ്ററി നിര്‍മാണ ഫാക്ടറികളും അസംബ്ലി പ്ലാന്റും നിര്‍മിക്കുന്നതിനായിട്ടാണ് 11.4 ശതകോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് ഫോര്‍ഡ് അറിയിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ എസ് കെ ഇന്നവേഷന്‍ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഫോര്‍ഡ് 7 ശതകോടി ഡോളറും എസ്‌കെ 4.4 ശതകോടി ഡോളറുമാകും ചെലവിടുക.

ഫോര്‍ഡ് വൈദ്യുത വാഹന നിര്‍മാണത്തിനായി രണ്ട് പ്ലാന്റുകളും സ്ഥാപിക്കും. ഏകദേശം 11000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. 2025 ഓടെ വൈദ്യുത വാഹനങ്ങള്‍ക്കായി 30 ശതകോടി ഡോളര്‍ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഫോര്‍ഡിന്റെ പുതിയ പ്രഖ്യാപനമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജിം ഫാര്‍ലെ പറയുന്നു. ടെന്നസിയില്‍ നിര്‍മിക്കാനൊരുങ്ങുന്ന പദ്ധതി ആറു ചതുരശ്ര മൈല്‍ പ്രദേശത്താണ്. ഒരു നൂറ്റാണ്ട് മുമ്പ് ഫോര്‍ഡ് സ്ഥാപകന്‍ ഹെന്റി ഫോര്‍ഡ് മിഷിഗണില്‍ നിര്‍മിച്ച പ്ലാന്റിനേക്കാള്‍ മൂന്നിരട്ടി വലിപ്പമാണ് ഇതിനുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ മാസം ആദ്യമാണ്, കമ്പനി ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള പിന്മാറ്റം അറിയിച്ചത്. ഏകദേശം നാലായിരത്തിലേറെ തൊഴിലാളികള്‍ക്ക് ഇതോടെ തൊഴില്‍ നഷ്‍ടപ്പെടുകയും ചെയ്‍തിരുന്നു. ഗുജറാത്തിലെയും ചെന്നൈയിലെയും പ്ലാന്‍റുകള്‍ പൂട്ടും എന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. 2021 അവസാനത്തോടെ ഗുജറാത്തിലേയും 2022-ന്‍റെ പകുതിയോടെ തമിഴ്‌നാട്ടിലേയും പ്ലാന്റുകളിലെ വാഹനം നിര്‍മാണം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios