"ഇതുവരെ കണ്ടത് കഥപ്പടം, പിക്ചർ അഭി ഭി ബാക്കി ഹേ ഭായ്.." ഒടുവില്‍ മാരുതി ജിംനി ഇന്ത്യൻ മണ്ണില്‍!
വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അഞ്ച് വാതിലുകളുള്ള മാരുതി സുസുക്കി ജിംനി ഒടുവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി.
രാജ്യത്തെ വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അഞ്ച് വാതിലുകളുള്ള മാരുതി സുസുക്കി ജിംനി ഒടുവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. യഥാക്രമം 12.74 ലക്ഷം മുതൽ 15.05 ലക്ഷം രൂപ വരെ വിലയുള്ള സീറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളിൽ നാല് വേരിയന്‍റുകളിലായാണ് ഈ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡർ വരുന്നത്.
5 ഡോര്‍ ജിംനി വിലകൾ വിശദമായി
(വേരിയന്റ് എക്സ്-ഷോറൂം വില എന്ന ക്രമത്തില്‍)
സെറ്റ എംടി 12.74 ലക്ഷം രൂപ
ആൽഫ എം.ടി 13.69 ലക്ഷം രൂപ
ആൽഫ എംടി ഡ്യുവൽ ടോൺ 13.85 ലക്ഷം രൂപ
സെറ്റ എ.ടി 13.94 ലക്ഷം രൂപ
ആൽഫ എ.ടി 14.89 ലക്ഷം രൂപ
ആൽഫ എടി ഡ്യുവൽ ടോൺ 15.05 ലക്ഷം രൂപ
മേൽപ്പറഞ്ഞ എല്ലാ വിലകളും ഇന്ത്യയിലെ എക്സ്-ഷോറൂം വിലകള്‍ ആണ്. അടുത്ത ദിവസങ്ങളിൽ ഡെലിവറി ആരംഭിക്കും.
മാരുതി സുസുക്കി ജിംനി ഒരൊറ്റ പവർട്രെയിൻ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഈ 1.5-ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കുന്നു. എഞ്ചിൻ പരമാവധി 104.8 PS പവർ ഔട്ട്പുട്ടും 134.2 Nm ടോര്‍ക്ക് ഔട്ട്പുട്ടും നൽകുന്നു. സുസുക്കിയുടെ ഓള്‍ഗ്രിപ്പ് ഫോർ വീൽ ഡ്രൈവ് സിസ്റ്റം എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആണ്. അതായത്, മാനുവൽ ട്രാൻസ്‌ഫർ കെയ്‌സോടുകൂടിയ സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4WD സിസ്റ്റവും 2WD-ഹൈ, 4WD-ഹൈ, 4WD-ലോ മോഡുകളുള്ള ലോ റേഞ്ച് ഗിയർബോക്‌സും ഉപയോഗിച്ച് ഈ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവി ബൂസ്‌റ്റ് ചെയ്‌തിരിക്കുന്നു. അഞ്ച് ഡോർ മാരുതി ജിംനി മാനുവൽ ഗിയർബോക്‌സ് ലിറ്ററിന് 16.94 കിലോമീറ്ററും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 16.39 കിലോമീറ്ററും ഇന്ധനക്ഷമത നൽകുമെന്നും കമ്പനി പറയുന്നു.
ലാഡർ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി, 5-ഡോർ ജിംനിക്ക് 36 ഡിഗ്രി സമീപന കോണും 47 ഡിഗ്രി പുറപ്പെടൽ കോണും 24 ഡിഗ്രി റാംപ് ബ്രേക്ക്ഓവർ ആംഗിളും ഉണ്ട്. മാരുതി സുസുക്കി ജിംനി എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് 210 എംഎം ആണ്, ഇതിന് 5.7 മീറ്ററാണ് ടേണിംഗ് റേഡിയസ്. 3-ലിങ്ക് റിജിഡ് ആക്‌സിൽ സസ്‌പെൻഷൻ, ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ എന്നിവയാണ് ഇതിന്റെ ഓഫ്-റോഡ് കഴിവുകളിൽ കൂടുതൽ ചേർക്കുന്നത്.
അനിയൻ ബാവ ചരിത്രമായി, ഇനി ചേട്ടൻ ബാവയുടെ കാലം!
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, 360 ഡിഗ്രി ക്യാമറ, ക്ലൈമറ്റ് കൺട്രോൾ, റിവേഴ്‌സിംഗ് ക്യാമറ, കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ, എബിഎസ് എന്നിവയുൾപ്പെടെ 5-ഡോർ മാരുതി ജിംനി ആൽഫ ട്രിം എല്ലാ മുഖ്യ ഫീച്ചറുകളും ഉൾക്കൊള്ളുന്നു. ഇബിഡി, ഹിൽ ഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, ഇലക്ട്രിക്കലി ഫോൾഡബിൾ ഒഓആര്‍വിഎമ്മുകൾ, ഹെഡ്‌ലാമ്പ് വാഷറുകൾ ഉള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകൾ തുടങ്ങിയവ ലഭിക്കും.
അതേസമയം പുതിയ മാരുതി സുസുക്കി ജിംനി രാജ്യത്തെ വാഹന പ്രേമികള്‍ക്കിടയില്‍ വളരെയധികം തരംഗം സൃഷ്‍ടിച്ചുകഴിഞ്ഞു. വിപണിയിൽ എത്തുന്നതിന് മുമ്പ് തന്നെ 30,000-ത്തിലധികം ബുക്കിംഗുകൾ ജിംനിക്ക് ലഭിച്ചു എന്നതാണ് അതിന്റെ തെളിവ്. ഇന്ത്യൻ വിപണിക്ക് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്‍ത എസ്‌യുവി കമ്പനിയുടെ ഗുരുഗ്രാം പ്ലാന്‍റില്‍ നിർമ്മിക്കും. കയറ്റുമതി വിപണികളുടെ ഉൽപ്പാദന കേന്ദ്രമായും ഇതേ പ്ലാന്റ് പ്രവർത്തിക്കും.
എന്തുകൊണ്ടും യോഗ്യനാണ് ഇന്ത്യൻ സൈന്യത്തിന് മാരുതി ജിംനി, ഇതാ ചില കാരണങ്ങള്‍!