"എല്ലാവരും വിട്ടുവീഴ്ച ചെയ്യുന്നു, റോഡപകടങ്ങള്‍ കുറയ്ക്കാൻ ഞങ്ങള്‍ക്ക് കഴിയില്ല.." തുറന്നടിച്ച് ഗഡ്‍കരി!

റോഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന സർക്കാരിന്റെയും മറ്റ് അധികൃതരുടെയുമൊക്കെ ഭാഗത്തുനിന്നുള്ള നിരവധി പോരായ്‍മകൾ കാരണമാണ് ലക്ഷ്യം സാധിക്കാൻ കഴിയാത്തത് എന്ന് നിതിൻ ഗഡ്‍കരി

Everyone compromises on safety, we cannot reduce road accidents: Nitin Gadkari prn

2024 ന് മുമ്പ് റോഡ് അപകടങ്ങൾ 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യം ഇന്ത്യക്ക് കൈവരിക്കാൻ സാധിക്കില്ലെന്ന് തുറന്നുപറഞ്ഞ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. റോഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന സർക്കാരിന്റെയും മറ്റ് അധികൃതരുടെയുമൊക്കെ ഭാഗത്തുനിന്നുള്ള നിരവധി പോരായ്‍മകൾ കാരണമാണ് ലക്ഷ്യം സാധിക്കാൻ കഴിയാത്തത് എന്ന് മന്ത്രി വ്യക്തമാക്കിയതായി പിടിഐയ ഉദ്ദരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെരുവുയുദ്ധങ്ങൾ, കലാപങ്ങൾ, ഭീകരാക്രമണങ്ങൾ എന്നിവയെക്കാൾ കൂടുതൽ ആളുകൾ ആളുകൾ റോഡപകടങ്ങൾ മൂലമാണ് ഇന്ത്യയിലുടനീളം മരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

"2024-ന് മുമ്പ് ഞങ്ങൾ റോഡപകടങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. പക്ഷേ ഞങ്ങൾക്ക് വളരെയധികമൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ചില പോരായ്മകൾ ഉള്ളതിനാൽ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല.." ഒരു പൊതു ചടങ്ങിൽ സംസാരിക്കവെ ഗഡ്‍കരി പറഞ്ഞു.

ഇന്ത്യയില്‍ ഉടനീളമുള്ള റോഡപകടങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ ആരും പരമാവധി ശ്രമിക്കുന്നില്ലെന്ന് നിതിൻ ഗഡ്‍കരി കുറ്റപ്പെടുത്തി. റോഡപകടങ്ങളുടെയും അതുമൂലമുള്ള മരണങ്ങളുടെയും കാര്യത്തിൽ മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, റോഡ് അവസ്ഥ മെച്ചപ്പെടുത്തി, വാഹന നിർമ്മാതാക്കൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി, കർശനമായ ട്രാഫിക് നിയമങ്ങൾ ഏർപ്പെടുത്തി, രാജ്യത്തുടനീളമുള്ള റോഡപകടങ്ങൾ കുറയ്ക്കുന്നതിന് സർക്കാർ വിവിധ നടപടികൾ സജീവമായി സ്വീകരിച്ചുവരികയാണ്. എന്നിരുന്നാലും, റോഡപകടങ്ങളുടെ എണ്ണവും അതുമൂലമുള്ള മരണനിരക്കും ഇപ്പോഴും ഭയാനകമായ നിരക്കിലാണ്. 2024ന് മുമ്പ് റോഡപകടങ്ങൾ 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യമാണ് സർക്കാർ സ്വീകരിച്ചത്. എന്നിരുന്നാലും, നിരവധി പോരായ്‍മകൾ കാരണം അത് സാധ്യമല്ലെന്ന് നിതിൻ ഗഡ്‍കരി പറയുന്നു.

ഇന്ത്യയിലുടനീളമുള്ള റോഡപകടങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് റോഡ് എഞ്ചിനീയറിംഗ് മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്ന ആളുകൾ അവരുടെ ജോലി ശരിയായി ചെയ്യുന്നില്ലെന്നും ചെലവിൽ ലാഭിക്കണം എന്നതു മാത്രമാണ് അവരുടെ ചിന്താഗതിയെന്നും മന്ത്രി പറഞ്ഞു. നിർമ്മാണച്ചെലവ് കുറയ്ക്കുന്നതിന് ഡിപിആർ തയ്യാറാക്കുമ്പോൾ ബന്ധപ്പെട്ട ആളുകൾ റോഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

"ഞങ്ങൾ ബ്ലാക്ക് സ്പോട്ടുകൾ തിരിച്ചറിഞ്ഞു. നല്ല റോഡ് സൈനേജുകൾ പോലും അപകട സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ലെയ്ൻ അച്ചടക്കം രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പകുതി യുദ്ധത്തിൽ വിജയിക്കാൻ നമ്മളെ സഹായിക്കും," അദ്ദേഹം പറഞ്ഞു. റോഡ് എഞ്ചിനീയറിംഗ്, അപകടമുണ്ടായാൽ നടപടി, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് , റോഡ് സുരക്ഷയെക്കുറിച്ച വിദ്യാഭ്യാസം, എൻഫോഴ്‌സ്‌മെന്റ് എന്നീ അഞ്ച് സുപ്രധാന കാര്യങ്ങളും അദ്ദേഹം ഊന്നിപ്പറഞ്ഞു.

റോഡ് സുരക്ഷയ്ക്ക് ജനങ്ങളുടെ പിന്തുണയാണ് ഏറ്റവും പ്രധാനമെന്ന് താൻ കരുതുന്നതെന്നും ഗഡ്‍കരി വ്യക്തമാക്കി.  റോഡ് എഞ്ചിനീയറിംഗിനെക്കുറിച്ച് സംസാരിക്കുമ്പോൾ, നമ്മുടെ രാജ്യത്ത് സിവിൽ എഞ്ചിനീയറിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താൻ ഒമ്പത് വർഷമായി ഈ വകുപ്പിൽ ജോലി ചെയ്യുന്നുവെന്നും റോഡപകടങ്ങൾ കുറയ്ക്കുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന് ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും നിതിൻ ഗഡ്‍കരി പറഞ്ഞു.

ഓരോ വർഷവും അഞ്ചുലക്ഷം റോഡപകടങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുന്നുണ്ടെന്നും ഇത് രണ്ട് ലക്ഷം മരണങ്ങൾക്ക് കാരണമാകുമെന്നും ഗഡ്‍കരി പറഞ്ഞു. കൂടാതെ, ഈ അപകടങ്ങൾ മൂന്ന് ലക്ഷം പേർക്ക് കാലുകളും കൈകളും ഒടിഞ്ഞതുപോലുള്ള ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കുന്നു. ഓരോ വർഷവും രാജ്യത്തിന്റെ ജിഡിപിയുടെ മൂന്ന് ശതമാനം ഈ റോഡപകടങ്ങളിൽ നഷ്‍ടപ്പെടുന്നുണ്ടെന്നും മന്ത്രി പറയുന്നു. 

മോദിയുടെ നേതൃത്വത്തില്‍ ഇനി വെറും അഞ്ചുവര്‍ഷം മതി ലോക വാഹനവിപണിയെ ഇന്ത്യ കീഴടക്കാനെന്ന് ഗഡ്‍കരി!

Latest Videos
Follow Us:
Download App:
  • android
  • ios