വെറും 3.48 ലക്ഷത്തിന് ഈ മാരുതി മൈക്രോ എസ്‌യുവി വീട്ടിലെത്തിക്കൂ! ഈ ഉപഭോക്താക്കൾക്ക് കാർ നികുതിരഹിതം!
സിഎസ്‍ഡിയിൽ നിന്ന് നിങ്ങൾക്ക് ഇത് 348,500 രൂപയ്ക്ക് വാങ്ങാം. അതായത് ഈ വേരിയൻ്റിന് ഉപഭോക്താക്കൾ 78,000 രൂപ നികുതി നൽകേണ്ടതില്ല.
മാരുതി സുസുക്കിയുടെ മൈക്രോ എസ്‌യുവിയായ എസ്-പ്രസോ വളരെ ജനപ്രിയമായ മോഡലാണ്. ഇത് രാജ്യത്തെ സൈനികർക്ക് കാന്‍റീൻ സ്റ്റോറുകളിൽ നികുതി രഹിതമാണ് ഇപ്പോൾ. കാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്ന്, അതായത് സിഎസ്‌ഡിയിൽ നിന്ന് ഈ കാർ വാങ്ങുന്നതിന് ഒരു രൂപ പോലും ജിഎസ്ടി നികുതി ഉണ്ടാകില്ല. അതായത് ഈ കാർ വാങ്ങുന്നതിലൂടെ 1.03 ലക്ഷം രൂപ വരെ നികുതി ലാഭിക്കാം. എസ്-പ്രസ്സോയുടെ എസ്ടിഡി വേരിയൻ്റിൻ്റെ ഷോറൂം വില 426,500 രൂപയാണ്. സിഎസ്‍ഡിയിൽ നിന്ന് നിങ്ങൾക്ക് ഇത് 348,500 രൂപയ്ക്ക് വാങ്ങാം. അതായത് ഈ വേരിയൻ്റിന് ഉപഭോക്താക്കൾ 78,000 രൂപ നികുതി നൽകേണ്ടതില്ല.
എസ്-പ്രസ്സോയുടെ ആകെ 7 വകഭേദങ്ങൾ സിഡിഎസിൽ ലഭ്യമാണ്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഇതിൽ ഉൾപ്പെടുന്നു. പെട്രോളിനൊപ്പം സിഎൻജിയിലും നിങ്ങൾക്ക് ഇത് വാങ്ങാം. മാരുതി എസ്-പ്രസ്സോയുടെ സവിശേഷതകൾ
1.0 ലിറ്റർ പെട്രോൾ എൻജിനാണ് ഈ കാറിനുള്ളത്. ഈ എഞ്ചിന് 68PS പവറും 89NM ടോർക്കും സൃഷ്ടിക്കാൻ കഴിയും. എഞ്ചിനോടൊപ്പം, ഇതിന് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും സ്റ്റാൻഡേർഡായി ഉണ്ട്, അതേസമയം 5-സ്പീഡ് AMT ഗിയർബോക്‌സിൻ്റെ ഓപ്ഷനുമുണ്ട്. ഈ എഞ്ചിനിൽ സിഎൻജി കിറ്റിൻ്റെ ഓപ്ഷനും ലഭ്യമാണ്. സിഎൻജി മോഡിൽ, ഈ എഞ്ചിൻ 56.69PS പവറും 82.1NM ടോർക്കും സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്‌ഷൻ മാത്രമേ ഇതിൽ ലഭ്യമാകൂ.
മാരുതി എസ് പ്രസോയുടെ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഫ്രണ്ട് പവർ വിൻഡോ, കീ-ലെസ് എൻട്രി സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രിക് അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആർവിഎം എന്നിവയും ലഭിക്കും. ക്യാബിൻ എയർ ഫിൽറ്റർ പോലുള്ള സവിശേഷതകളും ലഭിക്കും.
മാരുതി എസ് പ്രസ്സോയുടെ മൈലേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, അതിൻ്റെ പെട്രോൾ എംടി വേരിയൻ്റിൻ്റെ മൈലേജ് 24 കിമി ആണ്. പെട്രോൾ എംടിയുടെ മൈലേജ് 24.76 കിമി ആണ്. സിഎൻജി വേരിയൻ്റിൻ്റെ മൈലേജ് 32.73km/kg ആണ്.