ആറ് എയർബാഗുകള്‍, ശക്തരില്‍ ശക്തൻ, മോഹവിലയും; ഇനി സ്വിഫ്റ്റും പഞ്ചും ആളുകൾ മറക്കും!

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ടാറ്റയുടെ പഞ്ചുമായും ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ മാരുതി സുസുക്കിയുടെ സ്വിഫ്റ്റുമായും ഇത് മത്സരിക്കുന്നു. എക്സ്റ്ററിന്‍റെയും അതിന്‍റെ എതിരാളികളുടെയും ചില വിശേഷങ്ങള്‍ അറിയാം

Comparison of Hyundai Exter and its rivals Maruti Swift and Tata Punch prn

ന്ത്യൻ കാർ വിപണിയിൽ എസ്‌യുവി കാറുകള്‍ക്ക് ഇപ്പോള്‍ വലിയ ഡിമാൻഡാണ്. ഇത് കണക്കിലെടുത്ത് ഹ്യുണ്ടായ് തങ്ങളുടെ പുതിയ എസ്‌യുവി എക്‌സ്‌റ്റർ ഉടൻ പുറത്തിറക്കാൻ പോവുകയാണ്. 2023 ജൂലായ് 10-ന് വാഹനം വിൽപ്പനയ്‌ക്ക് എത്തും. അടുത്തിടെ ഇതിന്റെ പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആറ് എയർബാഗുകൾ ലഭിക്കും. കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ടാറ്റയുടെ പഞ്ചുമായും ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ മാരുതി സുസുക്കിയുടെ സ്വിഫ്റ്റുമായും ഇത് മത്സരിക്കുന്നു. എക്സ്റ്ററിന്‍റെയും അതിന്‍റെ എതിരാളികളുടെയും ചില വിശേഷങ്ങള്‍ അറിയാം

1.2 ലിറ്റർ പെട്രോൾ എൻജിനും സിഎൻജി ഓപ്ഷനും
ഹ്യുണ്ടായ് എക്‌സ്റ്ററിൽ കമ്പനി 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ നൽകും. സിഎൻജി പതിപ്പും ഇതിൽ ലഭ്യമാകും എന്നതാണ് പ്രത്യേകത. ഈ കാർ ഏകദേശം 82 bhp കരുത്തും 114 Nm ടോര്‍ക്കും  ഉത്പാദിപ്പിക്കും. കാറിന് അഞ്ച് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗിയർബോക്‌സ് ലഭിക്കും. ഡ്യുവൽ-ടോൺ അലോയ് വീലുകളും റൂഫ് റെയിലുകളും ഈ കാറിൽ ലഭ്യമാകും. കോൺട്രാസ്റ്റ് ബ്ലാക്ക് ഗ്രില്ലും ഫോക്സ് സിൽവർ സ്കിഡ് പ്ലേറ്റും കാറിനെ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്നു.

അഞ്ച് സീറ്റർ സ്റ്റൈലിഷ് കാര്‍
ഏകദേശം 3.8 മീറ്ററാണ് കാറിന്റെ നീളം. നിലവിൽ ഈ കാറിന്റെ വിലയെക്കുറിച്ച് ഹ്യുണ്ടായ് ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. 10 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് ഈ കാർ പുറത്തിറക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് കമ്പനിയുടെ വെന്യുവും ക്രെറ്റയും തമ്മിലുള്ള വിടവ് നികത്തും. കാറിന് അഞ്ച് ട്രിമ്മുകൾ ലഭിക്കും, ഇത് അഞ്ച് സീറ്റർ സ്റ്റൈലിഷ് കാറാണ്. അതിന്റെ കാക്കി നിറം ഇതിനകം യുവാക്കളുടെ ആദ്യ ചോയ്‌സായി മാറിക്കഴിഞ്ഞു. ബോക്‌സി ലുക്കാണ് കാറിന്. ഇതിന് എച്ച്-പാറ്റേൺ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ ലഭിക്കുന്നു കൂടാതെ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സെറ്റുമായി വരുന്നു.

സ്വിഫറ്റിന്‍റ വിശേഷം
എകസ്റ്ററിന്‍റെ എതിരാളിയായ സുസുക്കി സ്വിഫ്റ്റിന്റെ ആറുലക്ഷം രൂപയാണ് പ്രാരംഭ  എക്‌സ് ഷോറൂം വില. 1197 സിസിയുടെ എൻജിനാണ് ഇതിനുള്ളത്. ഇതിൽ പെട്രോൾ, സിഎൻജി വകഭേദങ്ങൾ വിപണിയിൽ ലഭ്യമാണ്. ഈ മാരുതി കാർ 88.5 ബിഎച്ച്പി വരെ പവർ ഉത്പാദിപ്പിക്കുകയും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ നേടുകയും ചെയ്യുന്നു. സുരക്ഷയ്ക്കായി, ഇതിന് എയർബാഗുകൾ ഉണ്ട്. എഡിഎസ് സിസ്റ്റവും കാറിലുണ്ട്. 318 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസ് ആണ് ഇതിനുള്ളത്.

20.09 കിലോമീറ്റർ മൈലേജുമായി പഞ്ച്
6 ലക്ഷം മുതൽ 9.47 ലക്ഷം വരെയാണ് ടാറ്റ പഞ്ച് എക്‌സ് ഷോറൂം വില. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിനുള്ളത്. കാറിന്റെ നീളം 3827 എംഎം ആണ്, വീതി 1742 എംഎം ആണ്. MT, AMT എന്നീ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഇതിന് ലഭിക്കും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ പഞ്ച് 20.09 കിലോമീറ്റർ മൈലേജ് നൽകുന്നു. LED DRL-കളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, LED ടെയിൽ ലാമ്പുകൾ, റെയിൻ-സെൻസിങ് വൈപ്പറുകൾ, ഓട്ടോ-ഫോൾഡ് ORVM-കൾ, IRA- കണക്റ്റഡ് കാർ തുടങ്ങിയ സവിശേഷതകൾ ഇതിന് ലഭിക്കുന്നു. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios