"8199 കോടിയും നിങ്ങളുടെ പ്ലാന്‍റും ഇവിടെ വേണ്ട.."കേന്ദ്രം ഉറച്ചുതന്നെ, ചൈനീസ് കമ്പനി വിയര്‍ക്കുന്നു!

ബിവൈഡിയുടെ നിക്ഷേപ നിർദ്ദേശം സൂക്ഷ്മപരിശോധന നേരിടുകയും ഇന്ത്യൻ സർക്കാർ നിരസിക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ നീക്കം എന്ന് റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. 

BYD plans to drop their investment project in India prn

ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡി, ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിനായി ഒരു ബില്യൺ ഡോളറിന്‍റെ (ഏകദേശം 8199 കോടി രൂപ)  പുതിയ നിക്ഷേപത്തിനുള്ള പദ്ധതികൾ ഉപേക്ഷിക്കുമെന്ന് റിപ്പോർട്ട്. ബിവൈഡിയുടെ നിക്ഷേപ നിർദ്ദേശം സൂക്ഷ്മപരിശോധന നേരിടുകയും ഇന്ത്യൻ സർക്കാർ നിരസിക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ നീക്കം എന്ന് റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ബിവൈഡിയും ഇന്ത്യൻ പങ്കാളിയായ മേഘാ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ്‍സും മുന്നോട്ടുവച്ച നിർദ്ദേശം ഈ മാസം ആദ്യം കേന്ദ്ര സർക്കാർ നിരസിച്ചിരുന്നു. പ്രാദേശികമായി ഇലക്ട്രിക് കാറുകൾ സംയുക്തമായി നിർമ്മിക്കുന്നതിനായിരുന്നു ഇരു കമ്പനികളുടെയും പദ്ധതി.

ധനകാര്യ, വിദേശകാര്യ മന്ത്രാലയങ്ങൾ ഉൾപ്പെടെ മൂന്ന് മന്ത്രാലയങ്ങളാണ് നിർദേശം പരിശോധിച്ചത്. ചൈനീസ് കമ്പനിയിൽ നിന്നുള്ള നിക്ഷേപത്തെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം നിരസിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ഏറ്റവും വലിയ ഇവി നിർമ്മാതാക്കളാണ് ബിവൈഡി അഥവാ ബില്‍ഡ് യുവര്‍ ഡ്രീംസ്.  ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി (എംഇഐഎൽ) ചേര്‍ന്ന് ഇന്ത്യയില്‍ ഫോർ വീലർ നിർമ്മാണ പ്ലാന്‍റ് സ്ഥാപിക്കാനായിരുന്നു ചൈനീസ് കമ്പനിയുടെ നീക്കം. ഇതിനായി കമ്പനി പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന് (ഡിപിഐഐടി) ഒരു നിർദ്ദേശം സമർപ്പിച്ചിരുന്നു. ഇതിന് ശേഷം ഡിപിഐഐടി വിവിധ വകുപ്പുകളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ തേടിയിരുന്നു. ചർച്ചയിൽ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ഉയർന്നു.

ചൈനീസ് കാര്‍ കമ്പനിക്ക് കനത്ത തിരിച്ചടി, 8199 കോടിയുടെ ആ പ്ലാന്‍റ് ഇന്ത്യയില്‍ വേണ്ടെന്ന് കേന്ദ്രം

യൂറോപ്പ് ഉൾപ്പെടെ വിവിധ വിപണികളിലുടനീളം അതിന്റെ സാന്നിധ്യം ശക്തമായി വിപുലീകരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണികളിലൊന്നാണ് ഇന്ത്യ, രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യതകൾ അതിവേഗം വളരുകയാണ്. അതുകൊണ്ടുതന്നെ ലോകത്തെ നിരവധി വാഹന നിർമ്മാതാക്കൾ വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാൻ ലക്ഷ്യമിടുന്നു. ബിവൈഡി ഇതിനകം തന്നെ തങ്ങളുടെ ഇലക്ട്രിക് കാറുകളായ അറ്റോ 3, ഇ6 എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.  2023-ൽ സീൽ ഇലക്ട്രിക് സെഡാൻ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നു. പ്രാദേശിക നിർമ്മാണ തന്ത്രത്തിലൂടെ, കമ്പനിയുടെ വിപണി വിഹിതം ഗണ്യമായി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ വിൽപ്പനയിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ് ബിവൈഡി. പ്രതിവർഷം 10,000-15,000 ഇലക്ട്രിക് കാറുകൾ ഇന്ത്യയില്‍ നിർമ്മിക്കാനായിരുന്നു ബിവൈഡിയുടെ പദ്ധതി.

ഒരു നികുതിയിളവും ഇല്ല, അമേരിക്കൻ വാഹനഭീമനോട് വീണ്ടും നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

മുമ്പ്, ഗ്രേറ്റ് വാൾ മോട്ടോഴ്‌സിന്റെ പ്രാദേശിക കാർ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള നിർദ്ദേശവും റദ്ദാക്കിയിതിനു ശേഷം ഇന്ത്യൻ സർക്കാർ നിരസിച്ച ഇത്തരത്തിലുള്ള രണ്ടാമത്തെ ചൈനീസ് പദ്ധതിയാണിത്. ഇന്ത്യൻ സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഗ്രേറ്റ് വാൾ മോട്ടോറും ഒരുബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചിരുന്നു.

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios