ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്റര്‍, ഡെലിവറി കഴിഞ്ഞയുടൻ പുത്തൻ കാര്‍ പുഴയില്‍ വീണു!

ഡീലർഷിപ്പിൽ കാത്തിരിക്കുന്ന ഒരു പുതിയ കാർ സ്വന്തമാക്കുന്ന നിമിഷം തന്നെ അപകടത്തില്‍പ്പെടുന്നത് എന്തൊരു ഞെട്ടിക്കുന്ന അനുഭവമാണ്. ഇപ്പോഴിതാ ഗുജറാത്തിൽ നിന്നാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. 

Brand new Hyundai Verna fell into a river soon after delivery prn

രു കാർ വാങ്ങൽ അനുഭവം നമ്മളിൽ ഒരുപാട് പേർക്ക് വളരെ സവിശേഷമായ ഒരു നിമിഷമാണ്. കാരണം ഒരുപാടുകാലത്തെ സ്വപ്‍നമായിരിക്കും പുതിയൊരു വാഹനം. മാത്രമല്ല പഴയ കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉടമകൾ അവരുടെ പുതിയ വാഹനങ്ങളുമായി കൂടുതൽ ശ്രദ്ധാലുക്കളാണെന്നത് തീർച്ചയായും ഒരു വസ്‍തുതയാണ്. എന്നാല്‍ ഡീലർഷിപ്പിൽ കാത്തിരിക്കുന്ന ഒരു പുതിയ കാർ സ്വന്തമാക്കുന്ന നിമിഷം തന്നെ അപകടത്തില്‍പ്പെടുന്നത് എന്തൊരു ഞെട്ടിക്കുന്ന അനുഭവമാണ്. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നു എന്നതും ശ്രദ്ധേയമാണ്. 

ഡെലിവറി കഴിഞ്ഞ് നിമിഷങ്ങൾക്കകം ഒരു പുത്തൻ ഹ്യൂണ്ടായ് വെർണ പാലത്തില്‍ നിന്നും നദിയിലേക്ക് വീണതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവം. ഇടത്തരം സെഡാൻ സെഗ്‌മെന്റിലെ ഒരു ഐക്കണിക് മോഡലാണ് ഹ്യുണ്ടായി വെര്‍ണ. ഗുജറാത്തിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. പുതിയ സെഡാൻ ഡെലിവറി എടുത്ത് രാത്രിയിൽ ഓടിച്ച ഒരു കൂട്ടം യുവാക്കളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അവർ ഒരു പാലത്തിന് സമീപമെത്തിയപ്പോൾ, ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.തുടര്‍ന്ന് വാഹനം സമീപത്തെ നദിയിലേക്ക് മറിഞ്ഞു. ഡ്രൈവർ ബ്രേക്കിന് പകരം ആക്സിലറേറ്റർ അബദ്ധത്തിൽ അമർത്തിയതാണ് അപകടത്തിൽ കലാശിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്..

പുറത്തുവന്ന ചിത്രങ്ങള്‍ ഭയാനകമായ അപകടത്തിന്‍റെ അനന്തരഫലങ്ങൾ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പുഴയില്‍ വെള്ളം ഇല്ലാതിരുന്നതിനാല്‍ സെഡാൻ നനഞ്ഞ ചെളിയിൽ മുങ്ങിയ നിലയിലായിരുന്നു.  ഭാഗ്യവശാൽ, ഈ സംഭവത്തിൽ ആർക്കും കാര്യമായ പരിക്കില്ല. ക്രെയിൻ ഉപയോഗിച്ച് വെർണയെ അതിന്റെ അപകടാവസ്ഥയിൽ നിന്ന് വീണ്ടെടുക്കാൻ കഴിഞ്ഞു. സംഭവത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വില 5.99 ലക്ഷം മാത്രം, എതിരാളികളെ ഞെട്ടിച്ച് ആ ഹ്യുണ്ടായി എസ്‍യുവി ഒടുവില്‍ ഇന്ത്യയില്‍!

അതേസമയം വാഹനത്തിന്‍റെ വശത്തെ ഡോർ പാനലിലും മേൽക്കൂരയിലും പൊട്ടുകൾ ഉണ്ട്. അതായത് വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ കാർ തലകീഴായി മറിഞ്ഞിട്ടും പില്ലറുകളുടെ ഘടനാപരമായ സമഗ്രത അതേപടി നിലനിന്നു. പുതിയ വെർണയുടെ ബിൽഡ് ക്വാളിറ്റിയുടെ തെളിവാണിത്.

ഒരു പുതിയ കാർ സ്വന്തമാക്കാനുള്ള ആവേശത്തിലും ജാഗ്രതയോടെ വാഹനം ഓടിക്കേണ്ടതിന്‍റെയും ശ്രദ്ധയോടെ ഇരിക്കേണ്ടതിന്റെയും പ്രാധാന്യത്തിന്റെ ഏറ്റവും പുതിയ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം. പുതിയ ഡ്രൈവർമാർ ഒരു പുതിയ കാറിന്റെ ഡെലിവറി എടുത്ത് അപകടത്തിൽപ്പെടുന്ന നിരവധി കേസുകൾ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നമ്മള്‍ കണ്ടുകഴിഞ്ഞു. ഒരു ബ്രാൻഡ്-ന്യൂ കാറിന്റെ ക്രമീകരണവും അതിന്റെ നിയന്ത്രണങ്ങളും കൈകാര്യം ചെയ്യാൻ എല്ലാ ഡ്രൈവര്‍മാരും സജ്ജരല്ല എന്ന വസ്‍തുത ഉൾപ്പെടെ ഇതിന് നിരവധി കാരണങ്ങളുണ്ട്. അതുകൊണ്ട് ഒരാൾ പരിശീലനം ലഭിച്ച ഡ്രൈവർ അല്ലെങ്കിൽ ഒരിക്കലും ഒരു പുതിയ വാഹനം ഓടിക്കാൻ മുതിരരുത്. അതുകൂടാതെ, ദൂരക്കാഴ്ച കുറവായതിനാൽ രാത്രിയിൽ ശ്രദ്ധയോടെ വാഹനമോടിക്കണം. അവസാനമായി, നമ്മുടെ റോഡുകളെ സുരക്ഷിതമാക്കാൻ ട്രാഫിക് നിയമങ്ങളെ നാം തീര്‍ച്ചയായും അനുസരിക്കണം. 

Latest Videos
Follow Us:
Download App:
  • android
  • ios