115 കിമി മൈലേജില്‍ വില കുറഞ്ഞൊരു സ്‍കൂട്ടറുമായി ജനപ്രിയ കമ്പനി!
ഏഥർ 450X ഒരു ന്യൂ ജനറേഷൻ സ്‌കൂട്ടറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റ ചാർജിൽ 115 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന മൂന്ന് kWh ബാറ്ററി പാക്കാണ് ഏഥർ 450S ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ ഹൃദയം.
ഏതർ എനർജി ഏറെ കാത്തിരുന്ന ഏതർ 450S ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചു. ഏഥര്‍ 450S എന്നാണ് കമ്പനി ഇതിന് നൽകിയിരിക്കുന്ന പേര്. 129,999 രൂപ എക്‌സ്-ഷോറൂം വിലയുള്ള ഈ മോഡല്‍ ഒല ഇലക്ട്രിക്കിന്‍റെ എൻട്രി ലെവൽ സ്‌കൂട്ടറായ S1 എയറിനെ നേരിടും. ഏതറിന്‍റെ ഏറ്റവും വില കുറഞ്ഞ സ്‌കൂട്ടറായിരിക്കും ഇത്. കാരണം 1,41,753 ലക്ഷം രൂപയാണ് ഏതർ 450X-ന്റെ എക്‌സ് ഷോറൂം വില. വിപണിയിൽ ലഭ്യമായ പരമ്പരാഗത 125 സിസി പെട്രോൾ സ്‌കൂട്ടറുകളെ അപേക്ഷിച്ച് സമാനമായ പ്രകടനവും മികച്ച റൈഡിംഗ് അനുഭവവും നൽകാൻ പുതിയ സ്‍കൂട്ടറിന് കഴിയുമെന്ന് നിർമ്മാതാവ് അവകാശപ്പെടുന്നു.
ഏഥർ 450X ഒരു ന്യൂ ജനറേഷൻ സ്‌കൂട്ടറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റ ചാർജിൽ 115 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന മൂന്ന് kWh ബാറ്ററി പാക്കാണ് ഏഥർ 450S ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ ഹൃദയം. ഇത് പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 15 മണിക്കൂർ എടുക്കും. 780 എംഎം ആണ് സ്കൂട്ടറിന്റെ സീറ്റ് ഉയരം. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ ഈ സ്കൂട്ടർ ചാർജ് ചെയ്യപ്പെടും. 90 കിലോമീറ്റർ ആണ് പരമാവധി വേഗത. ഇത് നഗരത്തിലും പരിസരത്തും യാത്ര ചെയ്യുന്നതിന് പര്യാപ്‍തമാണ്. ഇതിന്റെ ആകെ ഭാരം 111.6 കിലോഗ്രാം ആണ്. ഈ സ്‍കൂട്ടര്‍ യുവാക്കളുടെ ആദ്യ ചോയ്‌സ് ആയി മാറുമെന്നും കമ്പനി കരുതുന്നു.
ഏഥർ 450Sന്റെ ഒരു ടീസർ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾ ദൈർഘ്യമുള്ള ഈ വീഡിയോ കമ്പനിയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ സ്‍കൂട്ടറിൽ കാണാം. ഇതിൽ, അതിന്റെ ഹാൻഡിൽ ബാർ ഇരുണ്ട നിറത്തിൽ ദൃശ്യമാണ്. അതിൽ ഒരു ഡിജിറ്റൽ കൺസോൾ ഉണ്ട്. നിലവിൽ വിപണിയിൽ ലഭ്യമായ ഏഥർ 450X സിംഗിൾ ഡാഷിംഗ് ഫീച്ചറുകളുള്ള ഒരു ഇലക്ട്രിക് സ്‌കൂട്ടറാണ്.
ഏഥർ 450S ഇലക്ട്രിക് സ്‌ട്ടറിന്‍റെ ലോഞ്ച് തീയതിയും ഡെലിവറി തീയതിയും സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. 2023 ജൂലൈ മുതൽ ഇന്ത്യയിലുടനീളമുള്ള ആതർ എക്‌സ്പീരിയൻസ് സെന്ററുകളിൽ ഉപഭോക്താക്കൾക്ക് ബുക്കിംഗിനായി വാഹനം ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ സ്‌കൂട്ടറിന്റെ വില പുതുക്കിയ ഫെയിം 2 സ്‍കീമിന് അനുസൃതമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉപഭോക്താക്കൾക്ക് അവരുടെ സംസ്ഥാന ഇവി പോളിസികളിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും.