കൊല്ലം സുധിയുടെ മരണം; തകര്‍ന്നടിഞ്ഞ് ടൊയോട്ട എറ്റിയോസ്, ടാറ്റാ മിനിലോറിയുമായി കൂട്ടിയിടിച്ചത് നേര്‍ക്കുനേര്‍
ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട എറ്റിയോസ് കാറും എതിർദിശയിൽ വന്ന ടാറ്റാ 407 മിനി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ 4.30 ഓടെ തൃശൂർ കൈപ്പമംഗലത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വാഹനാപകടത്തിൽ നടൻ കൊല്ലം സുധി മരിച്ചതിന്റെ ഞെട്ടലിലാണ് മലയാളികളും സിനിമാ - ടെലിവിഷന ലോകവുമെല്ലാം. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന മിനി ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബിനു അടിമാലി, ഡ്രൈവർ ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്.
ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട എറ്റിയോസ് കാറും എതിർദിശയിൽ വന്ന ടാറ്റാ 407 മിനി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ 4.30 ഓടെ തൃശൂർ കൈപ്പമംഗലത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് കൊല്ലം സുധിയുടെ മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
വേദിയിൽ ചിരിയുണർത്തിയ കൂട്ടുകാർ, സുധിയുടെ ജീവനെടുത്ത് അപകടം; ബിനു അടിമാലി ഉൾപ്പടെയുള്ളവർക്ക് പരിക്ക്
പുലർച്ചെ 4.20 ഓടെയാണ് അപകടമുണ്ടായതെന്നും ഇരുവാഹനങ്ങളും നേർക്കുനേരെ എത്തി കൂട്ടിയിടിക്കുകയായിരുന്നു എന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ശബ്‍ദം കേട്ടാണ് ഓടി എത്തിയതെന്നും അപകട സമയം കാറിന്‍റെ മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നിരുന്നതെന്നും അപകടസ്ഥലത്ത് ആദ്യമെത്തിയ സുനിൽ എന്നയാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നും എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്ത് എത്തിച്ചതെന്നും സുനില്‍ പറയുന്നു. ഡ്രെവറെ പുറത്തിറക്കി കസേരയിലിരുത്തി. അപ്പോഴേക്കും കുറേപ്പേർ ഓടിയെത്തി. കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും സുനിൽ വിശദീകരിക്കുന്നു.
ഈ സ്ഥലം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുൻപ് ലോറിക്കു പിന്നിൽ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ടാങ്കർ ലോറി ഡ്രൈവർ മരിച്ചതും ഇതേ സ്ഥലത്ത് തന്നെയാണെന്ന് നാട്ടുകാര്‍ പറയുന്നു. വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിൽ സുധിയും സംഘവും സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു.