കൊതിപ്പിക്കും വിലയില്‍ പുത്തൻ എച്ച്എഫ് ഡീലക്സ് അവതരിപ്പിച്ച് ഹീറോ

2023 ഹീറോ എച്ച്എഫ് ഡീലക്‌സ് കിക്ക്-സ്റ്റാർട്ട്, സെൽഫ്-സ്റ്റാർട്ട്  എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്നു . ഇവയ്ക്ക് യഥാക്രമം 60,760 രൂപയും 66,408 രൂപയുമാണ് വില. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. ബൈക്കിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും നോക്കാം.
 

2023 Hero HF Deluxe Launch prn

ഹീറോ മോട്ടോകോർപ്പ് ഇന്ത്യൻ വിപണിയിലെ ജനപ്രിയ ടൂവീലര്‍ ബ്രാൻഡാണ്. ഇന്ത്യൻ ആവശ്യകതകൾക്ക് ഏറ്റവും അനുയോജ്യമായ പുതിയ ബൈക്കുകൾ കമ്പനി നിരന്തരം കൊണ്ടുവരുന്നു. ബ്രാൻഡിന്റെ ഏറ്റവും ജനപ്രിയമായ ഉൽപ്പന്നങ്ങളിലൊന്നാണ് അടുത്തിടെ ഒരു അപ്‌ഡേറ്റ് ലഭിച്ച ഹീറോ എച്ച്എഫ് ഡീലക്‌സ്. പുതിയ 2023 ഹീറോ എച്ച്എഫ് ഡീലക്‌സ് കിക്ക്-സ്റ്റാർട്ട്, സെൽഫ്-സ്റ്റാർട്ട്  എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്നു . ഇവയ്ക്ക് യഥാക്രമം 60,760 രൂപയും 66,408 രൂപയുമാണ് വില. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. ബൈക്കിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും നോക്കാം.

ഇത്തവണ നിങ്ങൾക്ക് ഹീറോ എച്ച്എഫ് ഡീലക്‌സിന്റെ സ്‌പോർട്ടിയർ പതിപ്പും ലഭിക്കും. സ്‌പോർട്ടി ഓൾ-ബ്ലാക്ക് തീം ഫീച്ചർ ചെയ്യുന്ന പുതിയ ക്യാൻവാസ് ബ്ലാക്ക് എഡിഷൻ കമ്പനി ചേർത്തിട്ടുണ്ട്. കറുത്ത ഹെഡ്‌ലാമ്പ് കൗൾ, ഫ്യുവൽ ടാങ്ക്, ലെഗ് ഗാർഡ്, എൻജിൻ, അലോയ് വീലുകൾ, ഗ്രാബ് റെയിലുകൾ, എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവ പുതിയ പതിപ്പിലുണ്ട്. ഇതിനു വിപരീതമായി, ഹാൻഡിൽബാർ, പിൻ സസ്‌പെൻഷൻ, ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ എന്നിവയ്ക്ക് ഒരേ ക്രോം ഫിനിഷാണുള്ളത്. എച്ച്എഫ് ഡീലക്സ് ക്യാൻവാസ് ബ്ലാക്ക് എഡിഷനിൽ സൈഡ് പാനലുകളിൽ 3D എച്ച്എഫ് ഡീലക്സ് മോണിക്കർ ഉണ്ട്.

പുതിയ 2023 ഹീറോ എച്ച് എഫ് ഡീലക്‌സിന് ഹെഡ്‌ലാമ്പ് കൗൾ, സൈഡ് പാനലുകൾ, ഇന്ധന ടാങ്ക്, സീറ്റിനടിയിലെ പാനലുകൾ എന്നിവയിൽ പുതിയ സ്‌പോർട്ടി ഗ്രാഫിക്‌സ് സ്ട്രൈപ്പുകൾ ഉണ്ട്. പുതിയ സ്ട്രൈപ്പുകൾക്കായി വാങ്ങുന്നവർക്ക് നാല് കളർ ഓപ്ഷനുകളുണ്ട്. അതായത് ബ്ലാക്ക് വിത്ത് സ്‌പോർട്‌സ് റെഡ്, നെക്‌സസ് ബ്ലൂ, ഹെവി ഗ്രേ വിത്ത് ബ്ലാക്ക്, കാൻഡി ബ്ലേസിംഗ് റെഡ് എന്നിവ. സെൽഫ്, സെൽഫ് i3S വേരിയന്റുകളിൽ ഇപ്പോൾ അലോയ് വീലുകളും ട്യൂബ് ലെസ് ടയറുകളും ലഭ്യമാണ്. യുഎസ്ബി ചാർജറും ബൈക്കിനുണ്ട്.

ബൈക്കിലെ എഞ്ചിൻ അതേപടി തുടരുന്നു. BS6 ഫേസ് 2 മാനദണ്ഡങ്ങൾ പാലിക്കുന്ന 97.2 സിസി, 4-സ്ട്രോക്ക്, സിംഗിൾ-സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനിലാണ് പുതിയ 2023 ഹീറോ എച്ച് എഫ് ഡീലക്‌സ് വരുന്നത്. മോട്ടോർ അതിന്റെ മൊത്തത്തിലുള്ള പ്രകടനവും ഇന്ധനക്ഷമതയും വർധിപ്പിച്ചുകൊണ്ട് 'എക്സ്‍സെൻസ്' ടെക്നോളജി' ഉപയോഗിച്ച് ഫ്യുവൽ ഇഞ്ചക്ഷൻ ടെക്നോളജി പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഇത് പരമാവധി 8.02PS കരുത്തും 8.05Nm ടോർക്കും സൃഷ്‍ടിക്കുന്നു. നിലവിലെ അതേ നാല് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ജോലി ചെയ്യുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios