ഇലക്ട്രിക്കാകാൻ കാശില്ലാത്ത സാധാരണക്കാരന്‍റെ പള്‍സറിഞ്ഞ് ഹീറോ, മോഹവിലയില്‍ പുത്തൻ ഗ്ലാമര്‍
കമ്പനി ഇപ്പോള്‍ ഹീറോ ഗ്ലാമറിന്റെ പുതുക്കിയ പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചു. 2023 ഹീറോ ഗ്ലാമർ 125 സിസി ഡ്രം, ഡിസ്‍ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ് . യഥാക്രമം 82,348 രൂപയും 86,348 രൂപയുമാണ് ഇവയുടെ ദില്ലി എക്സ്-ഷോറൂം വില.
ഇന്ത്യൻ വിപണിയിൽ കരിസ്‍മ എക്‌സ്‌എംആര്‍ ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഹീറോ മോട്ടോകോർപ്പ്. ഇതിന് മുമ്പ് കമ്പനി ഇപ്പോള്‍ ഹീറോ ഗ്ലാമറിന്റെ പുതുക്കിയ പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചു. 2023 ഹീറോ ഗ്ലാമർ 125 സിസി ഡ്രം, ഡിസ്‍ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ് . യഥാക്രമം 82,348 രൂപയും 86,348 രൂപയുമാണ് ഇവയുടെ ദില്ലി എക്സ്-ഷോറൂം വില.
2023 ലെ ഹീറോ ഗ്ലാമറിന് ചില പുതിയ ഡിസൈൻ ഘടകങ്ങൾ, പുതിയ പൂർണ്ണ ഡിജിറ്റൽ കൺസോൾ, മൊബൈൽ ചാർജിംഗ് പോർട്ട്, i3S സാങ്കേതികവിദ്യ (ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം) എന്നിവ ലഭിക്കുന്നു. മൊത്തത്തിലുള്ള ക്ലാസിക് സ്റ്റൈലിംഗിനോട് യോജിക്കുന്ന പുതിയ ചെക്കർഡ് സ്ട്രൈപ്പുകളാണ് പുതിയ മോട്ടോർസൈക്കിളിന്റെ സവിശേഷത. മുൻവശവും ഇന്ധന ടാങ്കുമൊക്കെ നിലവിലെ മോഡലിന് സമാനമാണ്.
ബൈക്കിലെ റൈഡറിന്‍റെയും പില്യൺ സീറ്റിന്‍റെയും ഉയരം യഥാക്രമം എട്ട് മില്ലീമീറ്ററും 17 മില്ലീമീറ്ററും കുറച്ചിട്ടുണ്ട്. ഇത് ബൈക്കിലേക്ക് എളുപ്പത്തില്‍ കയറാനും നേരായ ഇരിപ്പിവും ഉറപ്പാക്കുന്നു. ഫ്ലാറ്റർ ടാങ്ക് പ്രൊഫൈലും വർദ്ധിച്ച റൈഡർ സീറ്റ് സ്ഥലവും സുഖസൗകര്യങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നു. ഇതിന് 170 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്. 2023 ഹീറോ ഗ്ലാമർ 125 സിസി കാൻഡി ബ്ലേസിംഗ് റെഡ്, ടെക്നോ ബ്ലൂ-ബ്ലാക്ക്, സ്പോർട്സ് റെഡ്-ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്വന്തമാക്കുന്നത് ഇനി കൂടുതല്‍ എളുപ്പം! എങ്ങനെയെന്നത് ഇതാ!
പൂർണ്ണ ഡിജിറ്റൽ ക്ലസ്റ്റർ, തത്സമയ മൈലേജ് ഇൻഡിക്കേറ്റർ, കുറഞ്ഞ ഇന്ധന സൂചകം, സംയോജിത യുഎസ്ബി ചാർജർ എന്നിവയുമായാണ് പുതിയ ഗ്ലാമർ വരുന്നത്. 7500 ആർപിഎമ്മിൽ 7.97 കിലോവാട്ടും 6000 ആർപിഎമ്മിൽ 10.6 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഒബിഡി2-ഇ20 കംപ്ലയിന്റ് 125 സിസി എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 63 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നത്. ബ്രാൻഡിന്റെ i3S സാങ്കേതികവിദ്യ മോട്ടോർസൈക്കിളിന്റെ പ്രകടനവും സൗകര്യവും മൈലേജും മെച്ചപ്പെടുത്തുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
ഗ്ലാമർ അതിന്റെ വലിയ ജനപ്രീതിയോടെ രാജ്യത്തെ യുവാക്കൾക്കിടയിൽ സ്റ്റൈലും സുഖവും സൗകര്യവും തേടുന്ന വിശ്വസ്‍തരായ ആരാധകരുടെ വലിയൊരു അടിത്തറ സൃഷ്ടിച്ചെന്ന് ഹീറോ മോട്ടോകോർപ്പിലെ ഇന്ത്യയുടെ ചീഫ് ബിസിനസ് ഓഫീസർ രഞ്ജിവ്ജിത് സിംഗ് പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കൾക്ക് വ്യതിരിക്തമായ സവിശേഷതകളും സാങ്കേതികമായി നൂതനമായ ഉൽപ്പന്നങ്ങളും നൽകുക എന്നതാണ് കമ്പനിയുടെ ഉദ്ദേശമെന്നും പുതിയ ഗ്ലാമറിന്റെ അവതരണം ഏറ്റവും മത്സരാധിഷ്‍ഠിതമായ 125 സിസി സെഗ്‌മെന്റിൽ ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയും വിപണി വിഹിതം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുമെന്നും പുതിയ ഐക്കണിക് ഗ്ലാമർ കമ്പനിയുടെ ഇരുചക്രവാഹന പോർട്ട്‌ഫോളിയോയുടെ വർദ്ധിച്ചുവരുന്ന ആകർഷണം വർദ്ധിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.