ഏതാണ്ട് 10 ലക്ഷം സത്രീകള്‍ക്കെങ്കിലും പ്രതിവര്‍ഷം ഇന്ത്യയില്‍ സ്തനാര്‍ബുദം ബാധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും മോശം ജീവിതശൈലികള്‍ വിവിധ തരം ക്യാന്‍സറിലേക്ക് വ്യക്തികളെ നയിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്
സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന ക്യാന്‍സറുകളിലൊന്നാണ് സ്തനാര്‍ബുദം. നേരത്തേ കണ്ടെത്തിയാല്‍ ഫലപ്രദമായി ചികിത്സിക്കാവുന്ന ഒന്നാണെങ്കിലും, പലപ്പോഴും വളരെ വൈകി മാത്രം രോഗം കണ്ടെത്തപ്പെടുന്നത് തിരിച്ചടിയാകാറുള്ളതും ഏറ്റവുമധികം സ്തനാര്‍ബുദം ബാധിച്ചവരുടെ കേസുകളിലാണ്.
ഏതാണ്ട് 10 ലക്ഷം സത്രീകള്‍ക്കെങ്കിലും പ്രതിവര്‍ഷം ഇന്ത്യയില്‍ സ്തനാര്‍ബുദം ബാധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും മോശം ജീവിതശൈലികള്‍ വിവിധ തരം ക്യാന്‍സറിലേക്ക് വ്യക്തികളെ നയിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.
undefined
ഭക്ഷണകാര്യങ്ങളിലും വ്യായാമം പോലെ ശരീരത്തിനാവശ്യമായ മറ്റ് വിഷയങ്ങളിലുമെല്ലാം ഉള്ള അനാരോഗ്യകരമായ പതിവുകള്‍ പല തരത്തിലാണ് നമ്മളെ ബാധിക്കുന്നത്. അതില്‍ ഏറ്റവും ഗൗരവമുള്ള ഒരു വശമാണ് ക്യാന്‍സറിനുള്ളത് എന്ന് വേണമെങ്കില്‍ പറയാം. അപ്പോള്‍ ഭക്ഷണത്തിലൂടെയോ അല്ലെങ്കില്‍ മറ്റ് ശീലങ്ങളിലൂടെയോ ക്യാന്‍സര്‍ പോലൊരു രോഗത്തെ ചെറിയൊരു പരിധി വരെയെങ്കിലും പ്രതിരോധിക്കാമെന്ന് സാരം.
അത്തരത്തില്‍ സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണത്തെപ്പറ്റിയാണ് ഇനി പറയുന്നത്. കട്ടിത്തൈര് അല്ലെങ്കില്‍ 'യോഗര്‍ട്ട്' ആണ് സ്തനാര്‍ബുദത്തെ അകറ്റാന്‍ സഹായിക്കുന്ന ഈ ഭക്ഷണം. 'ലാന്‍കാസ്റ്റെര്‍' യൂണിവേഴ്‌സിറ്റയില്‍ നിന്നുള്ള ഗവേഷകരാണ് നിരവധി പഠനങ്ങള്‍ കണ്ടെത്തിയ വസ്തുതയെ സാധൂകരിച്ചുകൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
പാലിനെ പുളിപ്പിക്കാന്‍ സഹായിക്കുന്ന ബാക്ടീരിയകളാണ് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സ്ത്രീകളെ സഹായിക്കുന്നതത്രേ. സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്ന ഒരിനം ബാക്ടീരിയകളെ ചെറുത്തുതോല്‍പിക്കാന്‍ തൈരില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ക്ക് സാധ്യമാണെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
മുലയൂട്ടുന്ന സ്ത്രീകളിലും ഇതേ ബാക്ടീരിയകള്‍ കാണപ്പെടുന്നുണ്ടത്രേ. അതിനാല്‍ മുലയൂട്ടുന്നവരില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യതകളും കുറവാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ദിവസവും യോഗര്‍ട്ട് കഴിക്കുകയാണെങ്കില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഒരു പരിധി വരെ സ്തനാര്‍ബുദത്തെ അകറ്റിനിര്‍ത്താമെന്നാണ് അതിനാല്‍ പഠനം വ്യക്തമാക്കുന്നത്.