സൈന്യത്തില്‍ സ്ത്രീകള്‍ക്കും സുപ്രധാന പതവികള്‍ വഹിക്കാം എന്ന സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷമുള്ള വനിതാ ദിനമാണ് ഇന്ന്. സ്വപ്നങ്ങളുടെ ആകശത്തേയ്ക്ക് പറക്കാന്‍ ഓരോ സ്ത്രീയെയും പ്രേരിപ്പിക്കുന്ന ചരിത്ര വിധിക്ക് മുന്‍പേ തന്നെ സേനയില്‍ എത്തിയ സ്ത്രീകള്‍ ഉണ്ട്.
സൈന്യത്തില്‍ സ്ത്രീകള്‍ക്കും സുപ്രധാന പതവികള്‍ വഹിക്കാം എന്ന സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷമുള്ള വനിതാ ദിനമാണ് ഇന്ന്. സ്വപ്നങ്ങളുടെ ആകശത്തേയ്ക്ക് പറക്കാന്‍ ഓരോ സ്ത്രീയെയും പ്രേരിപ്പിക്കുന്ന ചരിത്ര വിധിക്ക് മുന്‍പേ തന്നെ സേനയില്‍ എത്തിയ സ്ത്രീകള്‍ ഉണ്ട്. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിന്നതിനെ കുറിച്ച് അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് മനസ്സുതുറന്നു.
കരസേനയിലെ മേജര്‍ കവിത നായര്‍, വ്യോമസേനയിലെ ഗ്രീഷ്മ, കോസ്റ്റ് ഗാര്‍ഡിലെ ശ്വേത മാത്യൂസ് എന്നിവരാണ് തങ്ങളുടെ അനുഭവങ്ങള്‍ പറഞ്ഞത്. 1200 പുരുഷന്മും താന്‍ ഒരു സ്ത്രീയുമാണ് പാങ്ങോട് മിലിറ്ററി സ്റ്റേഷനില്‍ ഉളളത് എന്ന മേജര്‍ കവിത പറയുന്നു. സ്ത്രീയോ പുരുഷനോ എന്നല്ല , നമ്മുടെ ഉള്ളില്‍ തൊഴിലിനോടുളള ഇഷ്ടമാണ് പ്രധാനമെന്നും അവര്‍ പറയുന്നു.
undefined
അവസരങ്ങള്‍ കൃത്യസമയത്ത് വന്നാല്‍ അത് ഏത് മേഘലയാണെങ്കിലും പാഴക്കരുത് എന്നാണ് ഗ്രീഷ്മയ്ക്ക് പറയാനുളളത്. ഏത് ജോലിയും ഇഷ്ടത്തോടെ ചെയ്യണം , കുടുംബം മാത്രം മതി സപ്പോര്‍ട്ടായിട്ട് എന്നാണ് ശ്വേത പറയുന്നു.
അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം കാണാം...