സ്ത്രീകളുടെ ഈ ഉപയോഗത്തിനെത്തിക്കുന്ന പുകയില പലപ്പോഴും പല കെമിക്കലുകളുമായി ചേര്‍ത്ത് സംസ്‌കരിച്ചെടുത്തവയാണെന്നും ഗുരുതരമായ ലൈംഗികരോഗങ്ങള്‍ തന്നെ ഇത് ഇവരിലുണ്ടാക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആഫ്രിക്കയിലുള്ള വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഡോക്ടര്‍മാരും, സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം ഈ വിഷയം ഇപ്പോള്‍ ഗൗരവമായി ഏറ്റെടുത്തിരിക്കുകയാണ്
ലഹരിക്ക് വേണ്ടി വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് പുകയില. പല രീതിയില്‍ പുകയില ഉപയോഗിക്കുന്നവരുണ്ട്. ഏത് മാര്‍ഗത്തിലൂടെയാണെങ്കിലും ലഹരിക്കൊപ്പം തന്നെ ആരോഗ്യത്തിന് ഒരുപിടി ഭീഷണിയും ഇത് പകര്‍ന്നുനല്‍കുന്നുണ്ട്. ക്യാന്‍സര്‍ ഉള്‍പ്പെടെ മാരകമായ പല രോഗങ്ങളും പുകയില മൂലമുണ്ടാകുന്നുണ്ട്. ഇത്രയും അപകടകാരിയായിട്ടും പുകയിലയുടെ ഉപയോഗം തരിമ്പും കുറയ്ക്കാത്തവരുണ്ട്. എന്നാല്‍ അവരെക്കാളൊക്കെ ഏറെ നമ്മെ ഞെട്ടിക്കുന്ന, അമ്പരപ്പിക്കുന്ന ഒരു കൂട്ടരെ കുറിച്ചാണ് ഇനി പറയുന്നത്.
യോനിയില്‍ പുകയില വയ്ക്കുന്ന സ്ത്രീകള്‍. കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ നിങ്ങളില്‍ അവിശ്വസനീയതയും അമ്പരപ്പും ഉണ്ടായേക്കാം. എന്നാല്‍ വാസ്തവമാണ് ഈ സംഭവം. പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഇത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലൈംഗിക സുഖം വര്‍ധിപ്പിക്കുമെന്ന പ്രചാരണത്തെ തുടര്‍ന്നാണ് സ്ത്രീകള്‍ ഈ ശീലത്തിലേക്ക് എത്തിയതത്രേ. എന്നാല്‍ പലരിലും പിന്നീട് പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളുമുണ്ടായി.
undefined
ഇപ്പോള്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ആരോഗ്യവിദഗ്ധര്‍ ഈ ഞെട്ടിക്കുന്ന സംഭത്തിനെതിരെ ശക്തമായ ബോധവത്കരണം നടത്തുകയാണ്.
'ലൈംഗികസുഖം വര്‍ധിപ്പിക്കുമെന്ന ധാരണയിലാണ് സ്ത്രീകള്‍ ഇത് ചെയ്യുന്നത്. എന്നാല്‍ പുകയില വയ്ക്കുമ്പോള്‍ അതിന്റെ തീവ്രത കൊണ്ട് യോനിയിലെ പേശികള്‍ പെട്ടെന്ന് മുറുകുകയും അയയുകയും ചെയ്യുകയാണ്. അത്രമാത്രമേ ഒരു പ്രതികരണം എന്ന നിലയ്ക്ക് സംഭവിക്കുന്നുള്ളൂ. ഈ അനുഭവത്തെ തെറ്റിദ്ധരിക്കുകയാണ് സ്ത്രീകള്‍. എന്നാല്‍ പിന്നീട് ഇതുണ്ടാക്കുന്ന മാരകമായ പ്രശ്‌നങ്ങളെക്കുറിച്ച് ഇവര്‍ ബോധവതികളല്ല. ക്യാന്‍സര്‍ ഉള്‍പ്പെടെ പല അസുഖങ്ങളിലേക്കും ഈ ശീലം അവരെയെത്തിച്ചേക്കാം...'- ബോധവത്കരണത്തിന് നേതൃത്വം നല്‍കുന്ന പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.അബ്ദുലേ ഡെയ്പ് പറയുന്നു.
സ്ത്രീകളുടെ ഈ ഉപയോഗത്തിനെത്തിക്കുന്ന പുകയില പലപ്പോഴും പല കെമിക്കലുകളുമായി ചേര്‍ത്ത് സംസ്‌കരിച്ചെടുത്തവയാണെന്നും ഗുരുതരമായ ലൈംഗികരോഗങ്ങള്‍ തന്നെ ഇത് ഇവരിലുണ്ടാക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആഫ്രിക്കയിലുള്ള വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഡോക്ടര്‍മാരും, സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം ഈ വിഷയം ഇപ്പോള്‍ ഗൗരവമായി ഏറ്റെടുത്തിരിക്കുകയാണ്. സ്ത്രീകള്‍ക്കിടയില്‍ ബോധവത്കരണം നടത്തുക, അവരുടെ നിലവിലെ ആരോഗ്യം വിലയിരുത്തുക ഇതിന് അടിപ്പെട്ട് പോയവരെ സാധാരണനിലയിലേക്കെത്തിക്കുക എന്നതെല്ലാമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.