മുഖത്ത് ടാറ്റൂ ചെയ്ത ഒരു യുവതിയുടെ ദുരവസ്ഥയാണ് വാര്‍ത്തകളിലൂടെ ഏറെ ശ്രദ്ധേയമാകുന്നത്. യുവതി സ്വന്തം താല്‍പര്യാര്‍ത്ഥമല്ല മുഖത്ത് ടാറ്റൂ ചെയ്തത്. ഒരു ചതിയിലൂടെ ഇവരുടെ മുൻ കാമുകനാണ് ഇങ്ങനെ ചെയ്തത്.
ടാറ്റൂ ചെയ്യുന്നതിനോട് ഏറെ പേര്‍ തല്‍പരരായി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ ടാറ്റൂ ചെയ്യുമ്പോള്‍ പലവട്ടം ആലോചിക്കണമെന്നും ഉറപ്പുള്ളതാണെങ്കില്‍ മാത്രമേ ചെയ്യാവൂ എന്നും ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ പോലും നിര്‍ദേശിക്കാറുണ്ട്. കാരണം ഒരിക്കല്‍ പെര്‍മനന്‍റ് ടാറ്റൂ ചെയ്താല്‍ പിന്നെ അത് കളയുകയെന്നത് ഏറെ സങ്കീര്‍ണമായ കാര്യമാണ്.
ഇപ്പോഴിതാ ഇത്തരത്തില്‍ മുഖത്ത് ടാറ്റൂ ചെയ്ത ഒരു യുവതിയുടെ ദുരവസ്ഥയാണ് വാര്‍ത്തകളിലൂടെ ഏറെ ശ്രദ്ധേയമാകുന്നത്. യുവതി സ്വന്തം താല്‍പര്യാര്‍ത്ഥമല്ല മുഖത്ത് ടാറ്റൂ ചെയ്തത്. ഒരു ചതിയിലൂടെ ഇവരുടെ മുൻ കാമുകനാണ് ഇങ്ങനെ ചെയ്തത്.
undefined
ഫ്ളോറിഡ സ്വദേശിയായ ടേയ്‍ലര്‍ വൈറ്റ് എന്ന മുപ്പത്തിയേഴുകാരിക്കാണ് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. ഒരു പിറന്നാള്‍ ദിവസം അന്ന് കാമുകനായിരുന്ന ആള്‍ക്കൊപ്പം ആഘോഷിക്കുന്നതിന് വേണ്ടി പുറത്തിറങ്ങിയതായിരുന്നു ഇവര്‍.
അയാള്‍ ടേയ്‍ലറിനെയും കൊണ്ട് ഒരു ബാറിലേക്കാണ് പോയത്. അവിടെ വച്ച് ശക്തിയേറിയ ലഹരിമരുന്ന് അയാള്‍ അവര്‍ക്ക് നല്‍കി. തുടര്‍ന്ന് ബോധരഹിതയായ ടേയ്‍ലറുടെ മുഖത്ത് അയാള്‍ ടാറ്റൂ ചെയ്യിക്കുകയായിരുന്നു. ഉണര്‍ന്നപ്പോള്‍ മാത്രമാണ് ടേയ്‍ലര്‍ ഇക്കാര്യമറിയുന്നത്. കാഴ്ചയില്‍ തന്നെ ഭയമോ വിചിത്രമായതെന്നോ തോന്നിക്കുന്ന ഡിസൈനുകളാണ് മുഖത്ത് ടാറ്റൂ ചെയ്തിരുന്നതും.
പിന്നീടിങ്ങോട്ടുള്ള വര്‍ഷങ്ങളത്രയും ഇവരെ സംബന്ധിച്ച് പോരാട്ടത്തിന്‍റേതായിരുന്നു. ഉണ്ടായിരുന്ന ജോലി മുഖത്തെ ടാറ്റൂവിനെ തുടര്‍ന്ന് നഷ്ടമായി. മറ്റ് ജോലികള്‍ക്ക് ശ്രമിച്ചിരുന്നുവെങ്കിലും അവര്‍ക്ക് എവിടെയും ജോലി നല്‍കാൻ ആരും തയ്യാറായില്ല. ഇതോടെ ജീവിതം പ്രതിസന്ധിയിലായി.
വാര്‍ത്തകളിലൂടെയും മറ്റും പ്രശസ്തി നേടിയതോടെ മാനസികമായി പ്രതിസന്ധികളില്‍ പെട്ടുപോയവര്‍ക്ക് ധൈര്യം പകര്‍ന്നുനല്‍കുന്ന തരത്തിലേക്ക് അവര്‍ മാറി. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ പ്രശ്നത്തിന് ഒരു പരിഹാരമാകാൻ പോവുകയാണ്.
ലേസര്‍ ചികിത്സയിലൂടെ ഇവരുടെ ടാറ്റൂ മുഴുവനായി നീക്കം ചെയ്യുന്നതിനുള്ള എല്ലാ ചെലവും വഹിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഇപ്പോഴൊരാള്‍ രംഗത്തെത്തിയിരിക്കുകയാണത്രേ. കാരിഡി അസ്കെനാസി എന്ന കണ്ടന്‍റ് ക്രിയേറ്ററാണ് ഇതിനായി സന്നദ്ധത അറിയിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുന്നത്.
എന്നാല്‍ വളരെ സങ്കീര്‍ണമായ ചികിത്സ തന്നെ ആവശ്യമായി വരുന്നതിനാല്‍ ഇതിന് യോജിക്കുന്ന കേന്ദ്രം തെരഞ്ഞെടുക്കുന്നതിനായുള്ള ശ്രമങ്ങളിലാണത്രേ ഇപ്പോഴിവര്‍. ഏതായാലും വര്‍ഷങ്ങളോളം നീണ്ട ദുരിതങ്ങള്‍ക്കും പോരാട്ടത്തിനും ശേഷം ടേയ്‍ലര്‍ വൈറ്റ് സാധആരണ ജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങുന്നു എന്ന വാര്‍ത്ത ഏറെ ആഹ്ളാദത്തോടെയാണ് ഇവരെ സ്നേഹിക്കുന്നവര്‍ സ്വീകരിക്കുന്നത്.
Also Read:- ക്യാൻസര്‍ ബാധിതയായ ഭാര്യക്ക് ധൈര്യം പകരാൻ ഭര്‍ത്താവിന്‍റെ സ്നേഹസമ്മാനം; വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-