രണ്ട് യോനിയും രണ്ട് ഗര്‍ഭപാത്രവുമായി യുവതി; അപൂര്‍വ്വ അവസ്ഥ കണ്ടെത്തിയത് അള്‍ട്രാസൗണ്ട് സ്കാനിംഗില്‍

By Web Team  |  First Published Feb 16, 2020, 7:10 PM IST

വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ശാരീരികാവസ്ഥയാണ് ഇരുത്തിയേഴുകാരിയായ ബെഥനിക്കുള്ളത്. ഒരാള്‍ക്ക് തന്നെ രണ്ട് യോനികളും രണ്ട് ഗര്‍ഭപാത്രവും അവസ്ഥയാണ് യുവതിക്കുള്ളത്. 


മിഷിഗണ്‍: ഗര്‍ഭിണിയായി പത്താം ആഴ്ചയിലെ അള്‍ട്രാസൗണ്ട് സ്കാനിംഗിലെ കണ്ടെത്തല്‍ കണ്ട് ഞെട്ടി ആശുപത്രി ജീവനക്കാര്‍. മിഷിഗണ്‍ സ്വദേശിയായ സ്കൂള്‍ അധ്യാപികയുടെ സ്കാനിംഗിലെ വിവരങ്ങളാണ് അമ്പരപ്പിക്കുന്നത്. വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ശാരീരികാവസ്ഥയാണ് ഇരുത്തിയേഴുകാരിയായ ബെഥനിക്കുള്ളത്. ഒരാള്‍ക്ക് തന്നെ രണ്ട് യോനികളും രണ്ട് ഗര്‍ഭപാത്രവും അപൂര്‍വ്വ അവസ്ഥയാണ് യുവതിക്കുള്ളത്. 

ഗര്‍ഭിണിയായപ്പോള്‍ ബെഥനി അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.  ഡോക്ടര്‍ വിവരം പറഞ്ഞപ്പോള്‍ യുവതിയും അമ്പരന്നു. രണ്ട് യോനിയും ഗര്‍ഭപാത്രവുമുള്ള വിവരം ഇത്രകാലത്തിനിടയില്‍ ശ്രദ്ധയില്‍പ്പെടാതിരുന്നത് എങ്ങനെയാണെന്നാണ് യുവതി ചോദിക്കുന്നത്. ഈ അവസ്ഥ കണ്ടെത്തി ഏറെ വൈകാതെ തന്നെ ബെഥനിയുടെ ഗര്‍ഭം അലസിപ്പോവുകയും ചെയ്തു. ഇതോടെയാണ് ഇതിനേക്കുറിച്ച് വിശദമായി ബെഥനി പഠിക്കുന്നത്. 

Latest Videos

undefined

ചില സമയങ്ങളില്‍ ഒരുമാസം തന്നെ രണ്ട് തവണ ആര്‍ത്തവും വന്നിരുന്നുവെങ്കിലും ഇത്തരമൊരു അസ്ഥ കാരണമായിരിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ബെഥനി പറയുന്നു. ആര്‍ത്തവ ദിനങ്ങളില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെങ്കിലും അതെല്ലാം സാധാരണമായിരിക്കുമെന്നായിരുന്നു ബെഥനി കരുതിയിരുന്നത്. ബെഥനിയുടേതിന് സമാനമായ ശരീരഘടന മറ്റാര്‍ക്കും കണ്ടിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരം അവസ്ഥയുള്ളവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുന്നത് ഏറെ ക്ലേശകരമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

അമ്മയാവാന്‍ സാധ്യതയില്ലെന്ന് കൂടി അറിഞ്ഞതോടെ ബെഥനിയുടെ പ്രതീക്ഷകള്‍ മങ്ങി. പക്ഷേ അപൂര്‍വ്വ അവസ്ഥയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ ബെഥനിയും ഭര്‍ത്താവും തയ്യാറായിരുന്നില്ല. വിവിധ ആശുപത്രികളിലെത്തി പരിശോധിച്ചു. ഡോക്ടര്‍മാരുടെ വിലയിരുത്തിലുകള്‍ എല്ലാം തന്നെ സമാന രീതിയില്‍ ആയിരുന്നു. 

എന്നാല്‍ രോഗ്യ വിദഗ്ധരെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട് അപൂര്‍വ്വ അവസ്ഥ കണ്ടെത്തിയതിന് ഒരു വര്‍ഷം പിന്നിട്ടതോടെ ബെഥനി ഗര്‍ഭിണിയായി. ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. ഇത്തരം അവസ്ഥകളേക്കുറിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനത്തില്‍ സജീവമാണ് ബെഥനിയിപ്പോള്‍. മിഷിഗണിലെ അല്‍ പാര്‍ക്കിലാണ് ബെഥനി താമസിക്കുന്നത്. 

click me!