'മെഹന്തിയിട്ടതാണ്, കൈ പൊള്ളിവീര്‍ത്തു';അനുഭവം പങ്കുവച്ച് കുറിപ്പ്...

By Web Team  |  First Published Oct 6, 2019, 7:17 PM IST

കുടുംബത്തോടൊപ്പം നടത്തിയ യാത്രയ്ക്കിടെ മുംബയില്‍ വച്ചായിരുന്നു മീരയ്ക്ക് ഈ ദുരനുഭവമുണ്ടായത്. ജൂഹു ബീച്ചില്‍ വച്ച് മെഹന്തിയിട്ട് തരാമെന്ന് പറഞ്ഞ് കച്ചവടക്കാരി നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഇടതുകൈ നീട്ടിക്കൊടുത്തു. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ മീരയുടെ വാക്കുകളിലൂടെത്തന്നെ അറിയാം


രാസപദാര്‍ത്ഥങ്ങള്‍ അമിതമായി അടങ്ങിയ മെഹന്തി കൈ പൊള്ളുന്നതിന് കാരണമാകുമെന്ന് നമ്മള്‍ പലയിടങ്ങളിലായി വായിക്കുകയും കേള്‍ക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. എങ്കിലും വീണ്ടും യാത്രള്‍ക്കിടയിലും മറ്റും ആഗ്രഹം കൊണ്ട് സ്ത്രീകള്‍ മെഹന്തിയിടാനായി കൈ നീട്ടിക്കൊടുക്കാറുമുണ്ട്. എന്നാലിതാ, അത്തരത്തില്‍ മെഹന്തിയിട്ടതിനെ തുടര്‍ന്ന് തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് പാചക വിദഗ്ധയും മോഡലുമായ മീര മനോജ്. 

എപ്പോഴും എല്ലാവര്‍ക്കും ഇത്തരത്തില്‍ അപകടം സംഭവിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും എങ്കിലും ഇക്കാര്യം മനസില്‍ സൂക്ഷിക്കണമെന്നുമാണ് മീര തന്റെ അനുഭവം പങ്കുവച്ചുകൊണ്ട് സുഹൃത്തുക്കളോട് പറയുന്നത്. 

Latest Videos

undefined

കുടുംബത്തോടൊപ്പം നടത്തിയ യാത്രയ്ക്കിടെ മുംബയില്‍ വച്ചായിരുന്നു മീരയ്ക്ക് ഈ ദുരനുഭവമുണ്ടായത്. ജൂഹു ബീച്ചില്‍ വച്ച് മെഹന്തിയിട്ട് തരാമെന്ന് പറഞ്ഞ് കച്ചവടക്കാരി നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഇടതുകൈ നീട്ടിക്കൊടുത്തു. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ മീരയുടെ വാക്കുകളിലൂടെത്തന്നെ അറിയാം. 

മീര ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്...

എന്റെ ഇടത്തേ കൈയുടെ ഇപ്പോഴത്തെ അവസ്ഥയാണിത്... ഈ ബുധനാഴ്ച (Oct 2nd)ഉച്ചയ്ക്കാണ് ഞാനും കുടുംബവും Mumbai ല്‍ എത്തിയത്.. ഞങ്ങള്‍ വൈകുന്നേരം Juhu beach ല്‍ പോയപ്പോഴാണ് സംഭവം.. മെഹന്തി ഇടാംന്ന് പറഞ്ഞ് ഒരു സ്ത്രീ പുറകേ തന്നെ.. വേണ്ടെന്ന് എത്ര പറഞ്ഞിട്ടും അവരെന്നെ വിടുന്നില്ല.. 20 രൂപയേ ഉളളൂ ഒരു design എന്ന് പറഞ്ഞ് എന്റെ കൈയുടെ നടുവില്‍ അവരൊരു design പതിപ്പിച്ചു.. മതി, എനിക്ക് കൈ മുഴുവന്‍ ഇടാന്‍ താല്പര്യമില്ല എന്ന് പറഞ്ഞിട്ടും ആ സ്ത്രീ വീണ്ടും വീണ്ടും colour മുക്കിയ അച്ചുകള്‍ കൊണ്ട് design ചെയ്തുകൊണ്ടിരുന്നു.. ഒടുവില്‍ 100 രൂപയും മേടിച്ചു... പിറ്റേ ദിവസം മുതല്‍ കൈ മുഴുവന്‍ സാമാന്യം നല്ലരീതിയില്‍ ചൊറിയാന്‍ തുടങ്ങി... വ്യാഴാഴ്ച സന്ധ്യയായപ്പോഴേക്കും ഇതായി സ്ഥിതി... സഹിക്കാന്‍ പറ്റാത്ത വേദനയും പുകച്ചിലും... ഉറങ്ങാന്‍ പോലും പറ്റിയില്ല.. Self medication എനിക്ക് തീരെ ഇഷ്ടമല്ല അതുകൊണ്ട് പ്രത്യേകിച്ച് മരുന്നൊന്നും കഴിച്ചില്ല.. രാവിലെ ആയപ്പോഴേക്കും കൈ നീര് വെച്ചു തുടങ്ങി.. നിറയെ പൊള്ളി വീര്‍ത്തു.. (തനിയെ കുറയുമെന്ന് വിചാരിച്ചിരുന്നു, കൂടിയതല്ലാതെ ഒരു changeഉം ഉണ്ടായില്ല) ഇന്നലെ ഞങ്ങള്‍ Gujarat ല്‍ Surat ല്‍ Manoj ന്റെ സുഹൃത്തിന്റെ വീട്ടിലെത്തി, അപ്പോഴേക്കും കൈ പൊക്കാന്‍ വയ്യാത്ത stage ആയതുകൊണ്ട് ഇവിടെ family Dr നെ കാണിച്ചു.. 3 നേരം 6 tablets വീതമാണിപ്പോ ആഹാരം...?? നേരത്തെ എത്രയോ തവണ ഈ അച്ചു കൊണ്ടുള്ള printed mehandi ഇട്ടിട്ടുണ്ടെങ്കിലും ജീവിതത്തിലെ ആദ്യത്തെ ദുരനുഭവമാണിത്... എല്ലാവര്‍ക്കും ഇതേപോലെ സംഭവിക്കണമെന്നില്ല.. എങ്കിലും എല്ലാവരും ഒന്ന് സൂക്ഷിച്ചേക്കുക.. Chemicals ചേര്‍ന്ന ഈ മെഹന്തി ഇതുപോലുള്ള allergy ഉണ്ടാക്കിയേക്കാം..

 

click me!