ന്യൂയോര്‍ക്കിലെ ഒരു ട്രെയിന്‍ യാത്രക്കിടെ ജെസിക ജോര്‍ജ് എന്ന പെണ്‍കുട്ടി വിചിത്ര സെല്‍ഫി പര്‍ത്തുന്നതിന്‍റെ വീഡിയോയാണ് യാത്രക്കാരിലൊരാളായ ബെന്‍ യാഹ്‍ര്‍ ട്വിറ്ററില്‍ പങ്കുവച്ചത്.
ന്യൂയോര്‍ക്ക്: പലതരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ നമ്മള്‍ കണ്ടുകാണും. എന്നാല്‍ ട്രെയിനിനുള്ളിലെ സെല്‍ഫി ഫോട്ടോഷൂട്ട് കാണാന്‍ സാധ്യത കുറവാണ്. ഇത്തരമൊരു വീഡിയോയാണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍റിംഗ്.
ന്യൂയോര്‍ക്കിലെ ഒരു ട്രെയിന്‍ യാത്രക്കിടെ ജെസിക ജോര്‍ജ് എന്ന പെണ്‍കുട്ടി വിചിത്ര സെല്‍ഫി പര്‍ത്തുന്നതിന്‍റെ വീഡിയോയാണ് യാത്രക്കാരിലൊരാളായ ബെന്‍ യാഹ്‍ര്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ഇതോടെ സോഷ്യല്‍ മീഡിയ ചിത്രങ്ങളും വീഡിയോയും ഏറ്റെടുത്തു.
This woman giving it ALL to the selfie cam on the train is SENDING ME pic.twitter.com/i3JoSPKj3I
— Ben Yahr (@benyahr)
undefined
ജെസ്സിക, സീറ്റില്‍ ഫോണ്‍ സെറ്റ് ചെയ്തുവച്ചാണ് സെല്‍ഫി എടുത്തത്. ഈ സെല്‍ഫിയുടെ 57 സെക്കന്‍റുള്ള വീഡിയോ ആണ് വൈറലായത്. 87 ലക്ഷം പേരാണ് വീഡിയോ കണ്ടത്. നൂറുകണക്കിന് കമന്‍റുകളും ലഭിച്ചു.
ആ സെല്‍ഫി എങ്ങനെയായിരിക്കുമെന്ന ആളുകളുടെ കൗതുകത്തിന് മറുപടി നല്‍കി ജെസിക തന്നെ തന്‍റെ സെല്‍ഫി ട്വിറ്ററില്‍ പങ്കുവച്ചു.
subway self time shorty pic.twitter.com/3MvVPqYai6
— je$$ (@jessiica_george)