അവയവങ്ങളെല്ലാം സ്ഥാനം തെറ്റിയ നിലയിൽ, ജീവിച്ചത് 99 വർഷം, അദ്ഭുതമെന്ന് ഡോക്ടർമാർ

By Web Team  |  First Published Apr 9, 2019, 9:14 PM IST

ഈ വയോധികയുടെ ശരീരം കീറിമുറിച്ച് പഠിക്കാന്‍ തുടങ്ങിയപ്പോൾ വിദ്യാര്‍ഥികള്‍ ശരിക്കുമൊന്ന് ‍ഞെട്ടിപ്പോയി. അവയവങ്ങളെല്ലാം സ്ഥാനം തെറ്റിയിരിക്കുന്ന അവസ്ഥയാണ് വിദ്യാർഥികൾക്ക് കാണാൻ കഴിഞ്ഞത്. Situs inversus with levocardia എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ അവസ്ഥയായിരുന്നു റോസ് മേരിയ്ക്ക്. എല്ലാ അവയവങ്ങളും നേരെ തിരിച്ചായിരുന്നു അവര്‍ക്കുള്ളില്‍ അത്രയും കാലം ഉണ്ടായിരുന്നത്. 50 മില്യന്‍ ആളുകളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇതുണ്ടാകുന്നതെന്ന് വിദ​ഗ്ധർ പറയുന്നു.


99–ാമത്തെ വയസ്സില്‍ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം മരണമടഞ്ഞ റോസ് മേരി ബെൻലി എന്ന വയോധികയുടെ ശരീരമാണ് പോര്‍ട്ട്‌ലാന്‍ഡിലെ ഒറിഗോന്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ സയന്‍സ് സര്‍വകലാശാലയിലെ ഒരു സംഘം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാൻ ലഭിച്ചത്. ഈ വയോധികയുടെ ശരീരം കീറിമുറിച്ച് പഠിക്കാന്‍ തുടങ്ങിയപ്പോൾ വിദ്യാര്‍ഥികള്‍ ശരിക്കുമൊന്ന് ‍ഞെട്ടിപ്പോയി. 

അവയവങ്ങളെല്ലാം സ്ഥാനം തെറ്റിയിരിക്കുന്ന അവസ്ഥയാണ് വിദ്യാർഥികൾക്ക് കാണാൻ കഴിഞ്ഞത്. Situs inversus with levocardia എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ അവസ്ഥയായിരുന്നു റോസ് മേരിയ്ക്ക്. എല്ലാ അവയവങ്ങളും നേരെ തിരിച്ചായിരുന്നു അവര്‍ക്കുള്ളില്‍ അത്രയും കാലം ഉണ്ടായിരുന്നത്. 50 മില്യന്‍ ആളുകളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇതുണ്ടാകുന്നതെന്ന് വിദ​ഗ്ധർ പറയുന്നു.

Latest Videos

undefined

പൊതുവേ മെഡിക്കല്‍ പഠനത്തിന് മൃതദേഹം നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്തുപറയാറില്ല. എന്നാല്‍ ഇവിടെ റോസ് മേരിയുടെ പേര് പുറത്തു പറയാതിരിക്കുന്നത് ഔചിത്യം അല്ലെന്ന് കണ്ടാണ്‌ മെഡിക്കല്‍ മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ അവരുടെ വിവരങ്ങള്‍ ലോകത്തിനു കൈമാറിയത്. ഇത്രയും നാൾ മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ അവർ സുഖമായി ജീവിച്ച് മരിച്ചു എന്നത് വളരെ അദ്ഭുതകരമായ സംഭവമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

വലതുവശത്തായി ഹൃദയത്തോട് ചേര്‍ന്നുള്ള വലിയ രക്തക്കുഴല്‍ പോലും തലതിരിഞ്ഞ അവസ്ഥയിലാണ് ഇവരുടെ ശരീരത്തിലുണ്ടായിരുന്നത്. സാധാരണ ഇടതുവശത്തുള്ള ആമാശയം വലതുവശത്തും. ഗര്‍ഭം ധരിച്ചു സാധാരണ 30 - 45 ദിവസങ്ങള്‍ക്കുള്ളില്‍ ഗര്‍ഭസ്ഥശിശുവിന്റെ അവയവങ്ങള്‍ വളര്‍ന്നു തുടങ്ങും. ഈ കാലഘട്ടത്തില്‍ തന്നെയാണ് ഈ അവസ്ഥ ഉള്ള കുഞ്ഞിനും ഈ തലതിരിഞ്ഞ മാറ്റം സംഭവിക്കുന്നത്‌. 

സാധാരണ ഈ അവസ്ഥയുള്ള കുട്ടികള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഡോക്ടർമാർ പറയുന്നു. നിരവധി കേസുകൾ ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വിദ​ഗ്ധർ പറയുന്നു. റോസ് മേരിക്ക് വല്ലപ്പോഴും ​ഗ്യാസ് ട്രബിൾ പ്രശ്നങ്ങൾ അല്ലാതെ മറ്റ് അസുഖങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് 78 കാരിയായ റോസ് മേരിയുടെ മൂത്തമകള്‍ പാറ്റി ഹെൽമിങ് പറയുന്നു. റോസ് മേരിക്ക് ഇവരെ കൂടാതെ മറ്റ് നാല് മക്കൾ കൂടിയുണ്ട്. 

click me!