ചിരിച്ച് കൊണ്ട് വീഡിയോ എടുത്തു, തൊട്ട് പിന്നാലെ നദിയിൽ ചാടി മരിച്ചു

By Web Team  |  First Published Feb 28, 2021, 5:00 PM IST

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആയിഷ ആരിഫ് ഖാന്‍ സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നദിയുടെ സമീപത്തു നിന്ന് ആയിഷ മൊബൈലില്‍ പകർത്തിയ വീഡിയോ ഭര്‍ത്താവിന് അയക്കുകയും ചെയ്തു.


അഹമ്മദാബാദില്‍ 23 കാരി നദിയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.ആയിഷ ആരിഫ് ഖാൻ എന്ന യുവതിയാണ് നദിയിൽ ചാടിയത്. മരിക്കുന്നതിന് മുമ്പ് ആയിഷ സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആയിഷ ആരിഫ് ഖാന്‍ സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നദിയുടെ സമീപത്തു നിന്ന് ആയിഷ മൊബൈലില്‍ പകർത്തിയ വീഡിയോ ഭര്‍ത്താവിന് അയക്കുകയും ചെയ്തു. സ്വയം പരിചയപ്പെടുത്തിയാണ് ആയിഷ വിഡിയോയിൽ സംസാരിച്ച് തുടങ്ങുന്നത്. നന്നായി ചിരിക്കുന്നുമുണ്ട്.  ജീവനൊടുക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍ ആരുമില്ലെന്ന് വീഡിയോയില്‍ ആയിഷ പറയുന്നുണ്ട്. 

Latest Videos

undefined

വീഡിയോയില്‍ ആയിഷ പറഞ്ഞത് ഇങ്ങനെ...

' ഞാന്‍ ഈ ചെയ്യാന്‍ പോകുന്നത് എന്റെ തീരുമാനമാണ്. ഇതിനുപിന്നില്‍ ആരുടെയും സമ്മർദ്ദമില്ല. ദൈവം എനിക്ക് വളരെ കുറച്ച് ആയുസ് മാത്രമാണ് നൽകിയിട്ടുള്ളത്. ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കുന്നു. ദൈവത്തെ കാണാന്‍ പോകുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കും. ഇപ്പോള്‍ ഞാനൊരു കാര്യം പഠിച്ചു. നിങ്ങള്‍ക്ക് സ്‌നേഹിക്കണമെന്നുണ്ടെങ്കില്‍ അത് രണ്ടുപേരുടെയും കൂടെ സ്‌നേഹമാകണം. ഒരാള്‍ മാത്രം സ്‌നേഹിച്ചാല്‍ ഒന്നും നേടാനാകില്ല. ഞാന്‍ ഈ കാറ്റിനെ പോലെയാണ്. എനിക്ക് ഒഴുകി നടക്കണം. ഇന്ന് ഞാന്‍ ഏറെ സന്തോഷത്തിലാണ്. നിങ്ങളെല്ലാം എന്നെ പ്രാര്‍ഥനയില്‍ ഓര്‍മിക്കണം. സ്വര്‍ഗത്തിലേക്കാണോ അതോ നരകത്തിലേക്കോ ഞാന്‍ പോവുകയെന്ന് എനിക്കറിയില്ല.... ' - വീഡിയോയില്‍ ആയിഷ പറഞ്ഞു.

 ഭര്‍ത്താവിന് വീഡിയോ അയച്ചുനല്‍കിയതിന് പിന്നാലെയാണ് യുവതി നദിയില്‍ ചാടിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ അയിഷയെ ആരിഫും കുടുംബാംഗങ്ങളും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 

 

23 year old Ayesha releases this Video before Jumping in the ! Just listen to this poignant misery of ill treatment at the hands of the In-Laws and a Ruthless Husband! Are We even Humans? When millions of Women are treated in such Tragic Fashion! pic.twitter.com/sPQf9za7Pp

— zafar sareshwala (@zafarsareshwala)
click me!