2016 മുതൽ ലോകത്തിലെ ഏറ്റവും നീളമേറിയ കൺപീലികളുടെ ഉടമ എന്ന റെക്കോര്‍ഡ് ജിയാൻസിയയ്ക്ക് സ്വന്തമാണ്. ഇപ്പോഴിതാ മെയ് 20ന് തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇവര്‍.
ലോകത്തിലെ ഏറ്റവും നീളമുള്ള കൺപീലികളുള്ള യുവതി വീണ്ടും സ്വന്തം റെക്കോര്‍ഡ് തിരുത്തി താരമായിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള യൂ ജിയാൻസിയ എന്ന യുവതിയാണ് നീളമേറിയ കൺപീലികളോടുകൂടി റെക്കോര്‍ഡ് നേടിയത്.
2016 മുതൽ ലോകത്തിലെ ഏറ്റവും നീളമേറിയ കൺപീലികളുടെ ഉടമ എന്ന റെക്കോര്‍ഡ് ജിയാൻസിയയ്ക്ക് സ്വന്തമാണ്. ഇപ്പോഴിതാ മെയ് 20ന് തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇവര്‍. 20.5 സെന്റി മീറ്ററാണ് ജിയാൻസിയയുടെ കൺപീലികളുടെ ഇപ്പോഴത്തെ നീളം.
ഗിന്നസ് വേൾഡ് റെക്കോര്‍ഡ്സിന്റെ ഒദ്യോഗിക പേജില്‍ ജിയാൻസിയയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. അസാധാരണമായി വളരുന്ന തന്റെ കൺപീലികൾ ഒരു അനുഗ്രഹമായാണ് ജിയാൻസിയ കാണുന്നത്.
Also Read: ഹൂലാഹൂപ്പിങ് ചെയ്തുകൊണ്ട് പടിക്കെട്ടുകൾ ഓടിക്കയറി; റെക്കോർഡ് നേടി ബാലന്‍; വീഡിയോ...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona