അതിന് മാത്രം ഈ ചിത്രത്തില്‍ എന്താണുള്ളത് ? ആദ്യം കണ്ടാല്‍ അങ്ങനെ വലിയ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ മെഡിക്കല്‍ ഷോപ്പ്.
ഒരു മെഡിക്കല്‍ ഷോപ്പിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. അതിന് മാത്രം ഈ ചിത്രത്തില്‍ എന്താണുള്ളത്? ആദ്യം കണ്ടാല്‍ അങ്ങനെ വലിയ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ മെഡിക്കല്‍ ഷോപ്പ്. എന്നാല്‍ മുകളിലെ ബോര്‍ഡിലേക്ക് നോക്കുമ്പോള്‍ ഒരു കൗതുകം തോന്നിയേക്കാം.
മറ്റൊന്നുമല്ല ഈ മെഡിക്കല്‍ ഷോപ്പിന്‍റ് പേര് 'ഗുപ്ത ആന്‍ഡ് ഡോട്ടേഴ്‌സ്' എന്നാണ്. സാധാരണയായി അച്ഛന്റെ പേരിനൊപ്പം 'സണ്‍സ്' എന്ന് നല്‍കി ആണ്‍മക്കളെയാണ് കൂട്ടാറുള്ളത്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഗുപ്തയും പെണ്‍മക്കളും എന്ന് നല്‍കിയതാണ് ചിത്രം വൈറലാകാന്‍ കാരണം.
undefined
ഡോ. അമന്‍ കശ്യപ് എന്നയാളാണ് ഈ നെയിംബോര്‍ഡിന്റെ ചിത്രം തന്‍റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള ഒരു മെഡിക്കല്‍ ഷോപ്പിന്റെ ചിത്രമാണിത്. അമന്‍ തന്‍റെ പോസ്റ്റിലൂടെ ആ അച്ഛനും പെണ്‍മക്കള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.
Gupta nd daughters .... 👏🏽👏🏽 Unlike all the shops opened in the name of Sons, a medicine shop in association with “Gupta & Daughters” spotted in Ludhiana.
Be the change you want to see in this world ♥️ pic.twitter.com/rRE2JiYHpK
'' ഗുപ്ത ആന്‍ഡ് ഡോട്ടേഴ്‌സ്... ആണ്‍മക്കളുടെ പേരില്‍ തുറന്നിരിക്കുന്ന മറ്റെല്ലാ കടകളില്‍ നിന്നും വ്യത്യസ്തമായി ലുധിയാനയില്‍ പെണ്‍മക്കളെ പേരില്‍ ചേര്‍ത്തൊരു മെഡിക്കല്‍ ഷോപ്പ്. ഈ ലോകത്ത് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റമാകൂ''- എന്നാണ് അമന്‍ ചിത്രം പങ്കുവച്ച് കുറിച്ചത്.
വെള്ളിയാഴ്ചയാണ് അമന്‍ ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ട്വീറ്റ് വൈറലാവുകയും ചെയ്തു. അയ്യായിരത്തില്‍ അധികം ലൈക്കുകളും ആയിരത്തിലധികം റീട്വീറ്റുകളും ചിത്രത്തിന് ലഭിച്ചു. സ്ത്രീശാക്തീകരണത്തിന്റെ തുടക്കം സ്വന്തം വീടുകളില്‍ നിന്നു തന്നെയാകണം എന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ് ഈ ചിത്രമെന്ന് പലരും കമന്റ് ചെയ്തു.
Starting of a new era https://t.co/bhiuRvvXyH
— Jagannath D (@Jagannath2002D)
Also Read: പുരോഗമനമെല്ലാം പുറത്ത്; സ്ത്രീകളുടെ കാര്യത്തിൽ അകത്തെ കഥ പഴയത് തന്നെ!