ടെക്സാസില്‍ നിന്നുള്ള ഈ ദൃശ്യം ടിക്ടോക്കിലൂടെയാണ് പ്രചരിക്കുന്നത്. ഒരു വടിയുടെ സഹായത്തോടെയാണ് നാലാം ക്ലാസുകാരി ബസിനരികിലേയ്ക്ക് പോകുന്നത്.
കാഴ്ചവൈകല്യമുള്ള മകൾ ആദ്യമായി സ്കൂൾ ബസിലേയ്ക്ക് ഒറ്റയ്ക്ക് നടന്നുപോകുന്നതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ പങ്കുവച്ചത്.
ടെക്സാസില്‍ നിന്നുള്ള ഈ ദൃശ്യം ടിക്ടോക്കിലൂടെയാണ് പ്രചരിക്കുന്നത്. ഒരു വടിയുടെ സഹായത്തോടെയാണ് നാലാം ക്ലാസുകാരി ബസിനരികിലേയ്ക്ക് പോകുന്നത്. 'എന്റെ മകൾക്ക് കാഴ്ച വൈകല്യമുണ്ട്. ഇന്ന് അവൾ ആദ്യമായി ഒറ്റയ്ക്കാണ് ബസിലേയ്ക്ക് പോയത്. ഞാൻ അവളെയോർത്ത് അഭിമാനിക്കുന്നു'- അമ്മ ആംബ്രിയ വീഡിയോയിൽ കുറിച്ചു.
Watch as this visually impaired girl gets on the school bus on her own for the first time 😍❤️ pic.twitter.com/BmaT4Ae8l6
— ❤️ A page to make you smile ❤️ (@hopkinsBRFC21)
undefined
ഹൃദയഹാരിയായ ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. കണ്ണും മനസ്സും നിറയ്ക്കുന്ന വീഡിയോ എന്നാണ് ആളുകളുടെ പ്രതികരണം.
Also Read: തമ്പ്നെയിലിനുവേണ്ടി മകനോട് കരഞ്ഞ് അഭിനയിക്കാൻ അമ്മ; വൈറലായി വീഡിയോ; വിമർശനം
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona