സ്ത്രീകൾക്ക് 'മീശയോ'; കാരണം ഇതാണ്...

By Web Team  |  First Published May 5, 2019, 1:01 PM IST

സ്ത്രീകളിലെ അനാവശ്യ രോമവളർച്ചയുടെ പ്രധാന കാരണം ഹോർമോൺ തകരാറാണ്. പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ഉണ്ടെങ്കിലും തൈറോയിഡ്, പ്രോലാക്ടിൻ, ടെസ്റ്റോസ്റ്റിറോൺ എന്നീ ഹോർമോണുകളിലുണ്ടാവുന്ന വ്യതിയാനങ്ങൾ മൂലവും രോമവളർച്ചയുണ്ടാകാം. പാരമ്പര്യവും ഒരു പ്രധാന കാരണമാണ്.


മീശയുള്ള ഒരു സ്ത്രീയെ കണ്ടാൽ അയ്യേ എന്നാണ് മിക്കവരും ആ​ദ്യം പറയുക. പലകാരണങ്ങൾ കൊണ്ടാണ് സ്ത്രീകൾക്ക് അനാവശ്യരോമവളർച്ച ഉണ്ടാകുന്നത്. നിരവധി സ്ത്രീകൾ ഇന്ന് ഈ പ്രശ്നം നേരിടുന്നുണ്ട്.സ്ത്രീകളിലെ അനാവശ്യരോമവളർച്ചയ്ക്കുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ... 

 സ്ത്രീകളിലെ അനാവശ്യ രോമവളർച്ചയുടെ പ്രധാന കാരണം ഹോർമോൺ തകരാറാണ്. പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ഉണ്ടെങ്കിലും തൈറോയിഡ്, പ്രോലക്റ്റിൻ, ടെസ്റ്റോസ്റ്റിറോൺ എന്നീ ഹോർമോണുകളിലുണ്ടാവുന്ന വ്യതിയാനങ്ങൾ മൂലവും രോമവളർച്ചയുണ്ടാകാം. 

Latest Videos

undefined

പാരമ്പര്യവും ഒരു പ്രധാനകാരണമാണ്. അമിതമായി രോമം വളരുന്നുണ്ടെങ്കിൽ എൻഡോക്രൈനോളജിസ്റ്റിനെ കണ്ട് ഹോർമോൺ പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. തുടർന്ന് ചികിത്സ നടത്താം. അമിതരോമവളർച്ചയ്ക്കുള്ള ഏറ്റവും മികച്ച പരിഹാരം ലേസർ ചികിത്സ തന്നെയാണ്. 

പുരുഷന്മാരിലുണ്ടാകുന്ന അതേ രോമവളർച്ച സ്ത്രീകളിലുണ്ടാകുന്നതിനെയാണ് 'ഹി‌ർസ്യൂട്ടിസം' എന്ന് പറയുന്നത്. 5-10 ശതമാനം സ്ത്രീകളിൽ ഹി‌ർസ്യൂട്ടിസം ബാധിച്ചിട്ടുള്ളതായി ഇന്ത്യൻ ജേണൽ ഓഫ് ഡെർമറ്റോളജി പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. 
                                                                                                                                

click me!