ഗര്‍ഭിണികള്‍ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കേണ്ട രണ്ട് സാധനങ്ങള്‍...

By Web Team  |  First Published May 25, 2019, 8:53 PM IST

സാധാരണഗതിയില്‍ കഴിക്കുന്ന പലതും ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ കഴിക്കാനാകില്ല. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിച്ചേക്കും. അത്തരത്തിലുള്ള രണ്ട് ഭക്ഷണസാധങ്ങളെ കുറിച്ചാണ് പുതിയൊരു പഠനം പരാമര്‍ശിക്കുന്നത്
 


ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഡയറ്റ്. സാധാരണഗതിയില്‍ കഴിക്കുന്ന പലതും ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ കഴിക്കാനാകില്ല. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിച്ചേക്കും. 

അത്തരത്തിലുള്ള രണ്ട് ഭക്ഷണസാധങ്ങളെ കുറിച്ചാണ് പുതിയൊരു പഠനം പരാമര്‍ശിക്കുന്നത്. 'ദ ജോണല്‍ ഓഫ് ഫിസിയോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

Latest Videos

undefined

ഉരുളക്കിഴങ്ങ് ചിപ്‌സാണ് ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ട ഒരു ഭക്ഷണസാധനമെന്ന് പഠനം പറയുന്നു. പൂര്‍ണ്ണമായും ഇതൊഴിവാക്കേണ്ട കാര്യമില്ല, എങ്കിലും അത്ര നന്നല്ലെന്ന് തന്നെയാണ് അവര്‍ പറയുന്നത്. അതുപോലെ തന്നെ വെജിറ്റബിള്‍ ഓയിലിന്റെ ഉപയോഗവും പരമാവധി ഒഴിവാക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു. 

ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യമാണ് ഈ രണ്ട് സാധനങ്ങളും ഗര്‍ഭിണിക്ക് പ്രശ്‌നമുണ്ടാക്കാന്‍ കാരണമാകുന്നതത്രേ. ഇവയിലടങ്ങിയിരിക്കുന്ന 'ലൈനോളിക് ആസിഡ്' കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാമെന്നും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇടായക്കിയേക്കാമെന്നും പഠനം പറയുന്നു.

click me!