ട്രെൻഡിന് പിന്നാലെ പോയി 'വൈൽഡ് ബർത്ത്' തിരഞ്ഞെടുത്ത് യുവ ദമ്പതികൾ, ഇരട്ടകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

By Web Team  |  First Published Feb 18, 2024, 12:17 PM IST

ഇരട്ടകുട്ടികളാണ് യുവതിക്ക് ഉണ്ടായിരിക്കുന്നതെന്ന് പ്രസവ സമയത്ത് മാത്രമാണ് ദമ്പതികൾക്ക് മനസിലായത്. ഇരട്ടകളിലൊരാളെ മരിച്ച നിലയിലും രണ്ടാമത്തെയാളെ ജീവനോടെയുമാണ് യുവതിയുടെ ഭർത്താവ് പുറത്തെടുത്തത്.


സിഡ്നി: പ്രസവം വീട്ടിൽ തന്നെയാക്കാനുള്ള തീരുമാനവുമായി ദമ്പതികൾ ഇരട്ട കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. വൈൽഡ് ബർത്ത് രീതിയുമായി മുന്നോട്ട് പോയ യുവ ദമ്പതികൾക്കാണ് ഇരട്ട കുഞ്ഞുങ്ങളെ അകാലത്തിൽ നഷ്ടമായത്. ഓസ്ട്രേലിയയിലെ ന്യൂസൌത്ത് വെയിൽസിലെ ബ്രയോൺ ബേയിലാണ് സംഭവം. ചികിത്സാ സഹായം തേടിയിരുന്നുവെങ്കിൽ രണ്ട് കുഞ്ഞുങ്ങളേയും രക്ഷിക്കാമായിരുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികള ഗർഭം ധരിച്ചതുമുതൽ ഏതെങ്കിലും രീതിയിലെ ചികിത്സാ സഹായം തേടാനോ മരുന്നുകൾ കഴിക്കാനോ സ്കാൻ ചെയ്ത് നോക്കാനോ മിഡ് വൈഫിന്റെ സേവനം ലഭ്യമാക്കാനോ ഇവർ തയ്യാറായിരുന്നില്ല. ഇരട്ടകുട്ടികളാണ് യുവതിക്ക് ഉണ്ടായിരിക്കുന്നതെന്ന് പ്രസവ സമയത്ത് മാത്രമാണ് ദമ്പതികൾക്ക് മനസിലായത്. ഇരട്ടകളിലൊരാളെ മരിച്ച നിലയിലും രണ്ടാമത്തെയാളെ ജീവനോടെയുമാണ് യുവതിയുടെ ഭർത്താവ് പുറത്തെടുത്തത്. കുട്ടിയുടെ അവസ്ഥ മോശമാണെന്ന് വ്യക്തമായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒഴിവാക്കാമായിരുന്ന രണ്ട് മരണം എന്നാണ് സംഭവത്തേക്കുറിച്ച് ആശുപത്രി അധികൃതർ വിശദമാക്കുന്നത്.

Latest Videos

undefined

വൈൽഡ് ബർത്ത് അഥവാ ഫ്രീ ബർത്ത് എന്ന പേരിലെ പ്രസവ രീതി അടുത്തിടെയാണ് ഈ മേഖലയിൽ സജീവമായത്. ദമ്പതികൾക്ക് അവരുടേതായ രീതിയിൽ പ്രസവിക്കാനും പ്രസവ ശേഷം സമയം ചെലവിടാനും സാധിക്കുന്ന ഈ രീതിയിൽ മിക്ക പ്രസവങ്ങളും വീടുകളിൽ തന്നെയാണ് നടക്കാറ്. പലരും മിഡ് വൈഫിന്റെ സേവനം തേടാറുമുണ്ട്. എന്നാൽ ആശുപത്രി സേവനം തേടുന്നത് കുറവാണ്. ഇത്തരം രീതികളിലൂടെ ജനിക്കുന്ന കുട്ടികളിൽ 1000ൽ അഞ്ച് പേരും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. ആശുപത്രിയിൽ പിറക്കുന്ന കുട്ടികളേ അപേക്ഷിച്ച് കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാുള്ള സാധ്യത വൈൽഡ് ബർത്തിൽ സാധാരണമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!