സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകാൻ ത്രിപുര സർക്കാർ

By Web Team  |  First Published Jan 21, 2021, 12:38 PM IST

ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കാണ് സാനിറ്ററി നാപ്കിൻ സൗജന്യമായി നൽകുന്നത്.


സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകാനൊരുങ്ങി ത്രിപുര സർക്കാർ. ത്രിപുര വിദ്യാഭ്യാസമന്ത്രി രതൻലാൽ നാഥ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 

ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കാണ് സാനിറ്ററി നാപ്കിൻ സൗജന്യമായി നൽകുന്നത്. ആർത്തവ ശുചിത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനമെന്നും മന്ത്രി അറിയിച്ചു. 

Tripura Cabinet has approved the proposal to provide free sanitary napkins to all girls from classes VI to XII: State Education Minister Ratanlal Nath

(20.01.2021) pic.twitter.com/BuMURi5qao

— ANI (@ANI)

Latest Videos

undefined

 

'കിഷോരി സുചിത അഭിയാൻ' എന്ന പേരിൽ ആരംഭിക്കുന്ന പുതിയ പദ്ധതിക്ക് കീഴെ 1,68,252 വിദ്യാർഥികളാണ് ​ഗുണഭോക്താക്കളാവുക. മൂന്ന് വർഷത്തെ കാലയളവിലേക്കായി സംസ്ഥാന ഖജനാവിൽ നിന്ന് മൂന്നരക്കോടിയിൽപ്പരം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 

Also Read: പ്രകൃതി സൗഹൃദ പാഡുകളുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍...

click me!