ഗർഭകാലത്തെ മാനസിക സമ്മർദ്ദം അമ്മയെക്കാൾ കുഞ്ഞിനാകും കൂടുതലായി ബാധിക്കുക. കുഞ്ഞിന് വളർച്ചക്കുറവും തൂക്കക്കുറവും ഉണ്ടാവാൻ ഇത് ഇടയാക്കും. ഇത്തരക്കാരിൽ മാസം തികയാതെ പ്രസവവേദന വരാനും പ്രസവിക്കാനുമുള്ള സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു.
ഇന്ന് മിക്കവരും വിവാഹം കഴിഞ്ഞ ഉടനെ ഗർഭിണിയാവാൻ തയ്യാറാവുന്നില്ല. ആദ്യ പ്രസവത്തിന്റെ പ്രായം കൂടിയിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ നിരീക്ഷണം. 18-20 വയസിലൊക്കെ ഗർഭം ധരിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മിക്കവരുടെയും ആദ്യത്തെ പ്രസവം 27-28 വയസിലായിരിക്കും.
ആദ്യത്തെയും രണ്ടാമത്തെയും പ്രസവങ്ങൾ തമ്മിലുള്ള ഗ്യാപ്പും കൂടിയിട്ടുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മിക്കവരും മൂന്ന് വർഷത്തിലേറെ ഇടവേള കഴിഞ്ഞാണ് രണ്ടാമത്തെ ഗർഭധാരണത്തിന് തയ്യാറെടുക്കുന്നത്. ഒരു കുഞ്ഞ് മതി എന്ന് തീരുമാനിക്കുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ട്. സാധാരണ പ്രസവത്തേക്കാൾ സിസേറിയൻ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നു.
undefined
ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ് സിസേറിയൻ വിധേയരാവുന്നതിൽ കൂടുതല്ലെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഗർഭിണിയാകാൻ ഉദ്ദേശിക്കുന്നുവർക്കും ഗർഭകാലത്തും ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്...
ഗർഭിണിയാകുന്നതിന് മുൻപ്...
ആദ്യം രക്തപരിശോധന നടത്തണം. ഗർഭിണിയാവും മുൻപേ ചില പ്രതിരോധ കുത്തിവയ്പ്പുകളെടുക്കുന്നത് വളരെ നല്ലതാണ്. ഹെപ്പറ്റെെറ്റിസ് വാക്സിൻ,സെർവിക്കൽ കാൻസറിനുള്ള വാക്സിൻ, ചിക്കൻപോക്സിന്റെ വാക്സിൻ, എം എം ആർ വാക്സിൻ തുടങ്ങിയവയെല്ലാം വിവിധ രോഗങ്ങളിൽ നിന്ന് പ്രതിരോധം ഉറപ്പുവരുത്തും. സർവെെക്കൽ കാൻസറിന്റെയും ചിക്കൻപോക്സിന്റെയും വാക്സിൻ എടുത്തിട്ട് ഒരു മാസം കഴിഞ്ഞേ ഗർഭം ധരിക്കാവൂ.
തുടക്കത്തിൽ എന്തൊക്കെ പരിശോധനകൾ വേണം...
ഗർഭിണിയായി എന്ന് സംശയം തോന്നുന്ന സമയത്ത് തന്നെ ഗെെനക്കോളജിസ്റ്റിനെ കാണുക. ആദ്യത്തെ ചെക്കപ്പിൽ തന്നെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്, അമ്മയുടെ രക്തഗ്രൂപ്പ്, എച്ച് ഐ വി, ഹെപ്പറ്റെെറ്റിസ് ബി, വിഡിആർ എൽ തുടങ്ങിയ രക്തത്തിലെ അണുബാധകളുടെ സ്ക്രീനിങ് ടെസ്റ്റ്, തെെറോയ്ഡ് ടെസ്റ്റ് എന്നിവ പരിശോധിക്കണം.
ഗർഭകാലത്തെ മാനസിക സമ്മർദ്ദം...
ഗർഭകാലത്തെ മാനസിക സമ്മർദ്ദം അമ്മയെക്കാൾ കുഞ്ഞിനാകും കൂടുതലായി ബാധിക്കുക. കുഞ്ഞിന് വളർച്ചക്കുറവും തൂക്കക്കുറവും ഉണ്ടാവാൻ ഇത് ഇടയാക്കും. ഇത്തരക്കാരിൽ മാസം തികയാതെ പ്രസവവേദന വരാനും പ്രസവിക്കാനുമുള്ള സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു.
ഫോളിക് ആസിഡ് ഗുളിക കഴിക്കേണ്ടതിന്റെ ആവശ്യകത...
കുഞ്ഞിന്റെ ബുദ്ധിപരമായ കഴിവുകൾ കുറെയൊക്കെ ജന്മസിദ്ധമാണ്. എന്നാൽ കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വളർച്ചയെ ബാധിക്കാൻ സാധ്യതയുള്ള അംഗവെെകല്യങ്ങൾ കുറയ്ക്കാനായി ഗർഭത്തിന് ഗർഭം ധരിക്കുന്നതിന് മൂന്ന് മാസം മുൻപേ തന്നെ ഫോളിക് ആസിഡ് എന്ന വെെറ്റമിൻ ഗുളിക കഴിക്കാം. അമ്മയ്ക്ക് തെെറോയ്ഡ് ഹോർമോണിന്റെ കുറവുണ്ടെങ്കിൽ അത് നോർമൽ ലെവൽ ആക്കിയിട്ട് വേണം ഗർഭം ധരിക്കേണ്ടത്.
സാധാരണ പ്രസവത്തിനുള്ള സാധ്യത കൂട്ടാൻ...
സുഖപ്രസവ സാധ്യത കൂട്ടാനായി നിത്യേന ചെറിയ വ്യായാമങ്ങൾ ശീലിക്കാം. അത് രാവിലെയും വെെകുന്നേരവും ഇരുപത് മിനിറ്റ് കെെവീശിയുള്ള നടത്തമാകാം. യോഗയും ചെയ്യാം. ബ്രീത്തിങ് എക്സർസെെസും ചെയ്യാം. എന്നാൽ മുമ്പ് ശീലമില്ലാത്ത വ്യായാമമുറകളൊന്നും തന്നെ ഗർഭകാലത്ത് ചെയ്യരുത്.
കിടക്കുമ്പോൾ ശ്രദ്ധിക്കുക...
ഏതെങ്കിലും ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. നേരെ കിടക്കുമ്പോൾ ഗർഭപാത്രത്തിന്റെ ഭാരം കാരണം അതിലേക്കുള്ള രക്തചംക്രമണം കുറയും. മലർന്നും കമിഴ്ന്നും കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക.