സൗന്ദര്യ സങ്കല്‍പം അനുപാതികമാണ്. സൗന്ദര്യം മനസ്സിനാണ് വേണ്ടത് എന്ന് പറയുന്ന ആളുകള്‍ നിരവധിയാണ്. എന്നാല്‍ ഇങ്ങനെ പറയുമെങ്കിലും പൊതുവായ ചില നിബന്ധനകള്‍ ഒക്കെ സാധാരണ ആളുകള്‍ സൗന്ദര്യം അളക്കുന്നതില്‍ കാണിക്കാറുണ്ട്
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആരാണ്. ഒരു വലിയ തര്‍ക്കവിഷയമാണ് അല്ലെ, എന്നാല്‍ ഇതിന് ഗണിത ശാസ്ത്രത്തിലൂടെ ഒരു ഉത്തരം നല്‍കുകയാണ് ഒരു സംഘം ഗവേഷകര്‍. ഗ്രീക്ക് ഗണിത ശാസ്ത്രത്തിലെ 'ബ്യൂട്ടി പൈ സ്റ്റാന്‍റേര്‍ഡിന്‍റെ സുവര്‍ണ്ണ അനുപാതം' ഉപയോഗിച്ച് ശാസ്ത്രകാരന്മാര്‍ പറയുന്നത് ലോകത്തിലെ ഏറ്റവും സുന്ദരി മോഡലായ ബെല്ല ഹാഡിഡ് ആണ് എന്നാണ്.
undefined
സൗന്ദര്യ സങ്കല്‍പം അനുപാതികമാണ്. സൗന്ദര്യം മനസ്സിനാണ് വേണ്ടത് എന്ന് പറയുന്ന ആളുകള്‍ നിരവധിയാണ്. എന്നാല്‍ ഇങ്ങനെ പറയുമെങ്കിലും പൊതുവായ ചില നിബന്ധനകള്‍ ഒക്കെ സാധാരണ ആളുകള്‍ സൗന്ദര്യം അളക്കുന്നതില്‍ കാണിക്കാറുണ്ട്. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ സുന്ദരിയാണെന്ന് സയന്‍സ് തന്നെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മോഡലായ ബെല്ല ഹാഡിഡിനെ എന്നാണ് ഗോസ്.ഐഇ റിപ്പോര്‍ട്ട് ചെയ്യുന്നത്..
ഗ്രീക്ക് പണ്ഡിതന്‍മാരുടെ ഗണിതത്തിലെ സുവര്‍ണ്ണ അനുപാതത്തിന്‍റെ അടിസ്ഥാനത്തില്‍ ബെല്ലയുടെ മുഖം 94.35 ശതമാനം പരിപൂര്‍ണ്ണമായത്. രണ്ടാം സ്ഥാനത്ത് എത്തിയത് മോഡലായ ദിവ ബിയോണ്‍ ആണ്. 92.44 ശതമാനം സുന്ദരിയാണ്. നടി അബംര്‍ ഹെര്‍ഡാണ് മൂന്നാം സ്ഥാനത്ത്. 91.85 ശതമാനമാണ് ഇവര്‍ക്ക്. ബെല്ലയുടെ മുഖത്തിന് എല്ലാവിധത്തിലുള്ള ഫിസിക്കാല്‍ പൂര്‍ണതയുമുണ്ടെന്ന് ഈ പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരിലൊരാളായ ഡോക്ടര്‍ ജൂലിയന്‍ വ്യക്തമാക്കി.