സ്ത്രീകളുടെ ആരോഗ്യം; അറിയാം ഇക്കാര്യങ്ങള്‍...

By Web Team  |  First Published Jan 26, 2020, 10:45 PM IST

സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. മുലയൂട്ടുന്നത് മുലകള്‍ തൂങ്ങാന്‍ കാരണമാകുന്നു എന്ന പറയുന്നതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? മുലയൂട്ടുന്നത് മൂലം അമ്മയും കുഞ്ഞും തമ്മിലുളള ബന്ധം ദൃഢമാക്കുമെന്ന് മാത്രമല്ല, കുഞ്ഞിന്‍റെ ആരോഗ്യത്തിന് ഇത് ഏറെ ഗുണം ചെയ്യും.

കുഞ്ഞുങ്ങളിലുണ്ടാകുന്ന ആസ്തമ, ക്യാന്‍സര്‍ എന്നിവ തടയാന്‍ മുലപാല്‍ സഹായിക്കും. എന്നാല്‍ സാധാരണയായി നമ്മള്‍ കേള്‍ക്കുന്നതാണ് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് മുലകള്‍ തൂങ്ങാന്‍ കാരണമാകുന്നു, മുലകളുടെ ബലം കുറയ്ക്കും എന്നൊക്കെ. ഇത് വെറും തെറ്റായ ധാരണയാണ്. 

Latest Videos

undefined

അതുപോലെതന്നെ ആര്‍ത്തവസമയങ്ങളില്‍ ഗര്‍ഭിണിയാകില്ല എന്ന പറയുന്നത് ശരിയല്ല. സുരക്ഷിതമല്ലാത്ത ഏത് ലൈംഗികബന്ധത്തിലും ഗര്‍ഭം ധരിക്കാനുളള സാധ്യതയുണ്ട്. അത്  ആര്‍ത്തവസമയത്ത് ആണെങ്കിലും സാധ്യത തളളി കളയാന്‍ കഴിയില്ല. 

ഗര്‍ഭിണികള്‍ക്ക് അമിതമായ ശരീരഭാരം വേണം എന്നുണ്ടോ ? ശരീരഭാരവും ഗര്‍ഭവും തമ്മില്‍ ബന്ധമൊന്നുമില്ല. ഗര്‍ഭിണിയായാല്‍ എന്തും വാരിവലിച്ച് കഴിക്കാം എന്ന് കരുതരുത്. ശരീരത്തിന് ആവശ്യമായ സാധനങ്ങള്‍ മാത്രം കഴിക്കുക. വെറുതെ ശരീരഭാരം കൂടുന്നത് കൊണ്ട് കാര്യമൊന്നുമല്ല. ആരോഗ്യമുളള ശരീരമാണ് വേണ്ടത്. 

ഡിയോഡറന്‍റ്  ഉപയോഗിക്കുന്നത് മൂലം സ്താനാര്‍ബുദം ഉണ്ടാകുന്നുവെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍ അതിന് ഇതുവരെ ഒരു ശാസ്ത്രീയ തെളിവും ലഭിച്ചിട്ടില്ല. 
 
click me!