മിക്കപ്പോഴും സ്ത്രീകള്‍ തുറന്ന് പറയാന്‍ മടിക്കുന്ന ഒരു പ്രശ്‌നമാണ് യോനി(വജൈന)യുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസ്വസ്ഥതകള്‍. യോനീസ്രവത്തിലെ മാറ്റങ്ങള്‍, ചൊറിച്ചില്‍, പുകച്ചില്‍ അങ്ങനെ പല തരത്തിലുമാകാം ഈ അസ്വസ്ഥതകള്‍. ഇവയില്‍ പലതും മറ്റ് അസുഖങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന സൂചനകളാകാം. അതിനാല്‍ തന്നെ, ഇത് മറച്ചുപിടിക്കും തോറും അസുഖത്തിന്റെ അവസ്ഥയും സങ്കീര്‍ണ്ണമായി വന്നേക്കാം
സ്വകാര്യഭാഗങ്ങളിലെ അസുഖങ്ങളെക്കുറിച്ചും, അവിടങ്ങളില്‍ കാണപ്പെടുന്ന അസാധാരണമായ മാറ്റങ്ങളെക്കുറിച്ചുമെല്ലാം തുറന്നുപറയാനും, അതിന് പിന്നിലെ കാരണങ്ങള്‍ തേടി ആവശ്യമെങ്കില്‍ ചികിത്സ തേടാനുമെല്ലാം പലപ്പോഴും സ്ത്രീകള്‍ക്ക് മടിയാണ്. എത്ര വിദ്യാഭ്യാസമുള്ളവരോ, ആരോഗ്യകാര്യങ്ങളെക്കുറിച്ച് അവബോധമുള്ളവരോ ആകട്ടെ, ഇത്തരം വിഷയങ്ങളില്‍ പക്വതയോടെ ഇടപെടാന്‍, സ്വയം സംരക്ഷിക്കാനെല്ലാം സ്ത്രീകള്‍ പിറകിലാണെന്ന് തന്നെ പറയേണ്ടിവരും.
എന്നാല്‍ ഇക്കാര്യങ്ങള്‍ ഒരു ഡോക്ടറുടെ അടുക്കല്‍ പോയി അവതരിപ്പിക്കാനോ, തുടര്‍ന്ന് തേടേണ്ട ചികിത്സയെക്കുറിച്ചോ കരുതലുകളെക്കുറിച്ചോ അന്വേഷിക്കാനോ ഒരു ഘട്ടത്തിലും സ്ത്രീകള്‍ നാണക്കേട് കരുതേണ്ടതില്ല. ഏത് തരം ആരോഗ്യപ്രശ്‌നങ്ങളേയും പോലെ തന്നെയാണ് ഇതും എന്ന ഉറപ്പിന്മേല്‍ ആത്മവിശ്വാസത്തോടെ ഈ പ്രശ്‌നങ്ങളെ നേരിടുക.
undefined
മിക്കപ്പോഴും സ്ത്രീകള്‍ തുറന്ന് പറയാന്‍ മടിക്കുന്ന ഒരു പ്രശ്‌നമാണ് യോനി(വജൈന)യുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസ്വസ്ഥതകള്‍. യോനീസ്രവത്തിലെ മാറ്റങ്ങള്‍, ചൊറിച്ചില്‍, പുകച്ചില്‍ അങ്ങനെ പല തരത്തിലുമാകാം ഈ അസ്വസ്ഥതകള്‍. ഇവയില്‍ പലതും മറ്റ് അസുഖങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന സൂചനകളാകാം. അതിനാല്‍ തന്നെ, ഇത് മറച്ചുപിടിക്കും തോറും അസുഖത്തിന്റെ അവസ്ഥയും സങ്കീര്‍ണ്ണമായി വന്നേക്കാം. ഈ പ്രശ്‌നത്തെ വിശദമായി അഭിസംബോധന ചെയ്യുകയാണ് ഡോ. വീണ ജെ.എസ്. ആരോഗ്യകാര്യങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിഷയങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ സജീവമായി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് ഡോ. വീണ.
ഡോക്ടറുടെ കുറിപ്പ് വായിക്കാം...
കുറച്ച് അനുഭവങ്ങള്‍...
Girl 1) ഡോക്ടര്‍, ഞാന്‍ ഗര്‍ഭിണിയാണ്. എന്റെ vaginal dischargeന്റെ മണം എനിക്ക് ഇപ്പോള്‍ സ്വീകാര്യമാകുന്നില്ല. മീനൊക്കെ മണക്കുന്നപോലൊരു മണം. സാധാരണയില്‍ കവിഞ്ഞു സ്രവം ഉണ്ട്. കളര്‍ നോര്‍മല്‍. പക്ഷേ മണം ബുദ്ധിമുട്ടാണ്. ഗര്‍ഭകാലത്തുള്ള മാറ്റം ആണെന്ന് കരുതി ഇരിക്കുകയായിരുന്നു. പക്ഷേ ഇപ്പോള്‍ പാര്‍ട്‌നര്‍ക്കും മനസിലാക്കാന്‍ പറ്റുന്നുണ്ട്. ആറുമാസം ഗര്‍ഭിണി ആയിരുന്നു അവള്‍. ഉടനെ അവളെ ആശുപത്രിയിലോട്ട് പറഞ്ഞുവിട്ടു.
Girl 2) പൊലീസാണ് അവള്‍. നീണ്ട ഡ്യൂട്ടിക്കിടയില്‍ ചിലപ്പോ മൂത്രമൊഴിക്കാനുള്ള സൗകര്യം ഒന്നും കിട്ടാറില്ല. സ്റ്റേഷന് പുറത്തു ജീവിക്കുന്ന സ്ത്രീകളായ പോലീസുകാര്‍ യാത്ര ചെയ്യുന്ന മറ്റുസ്ത്രീകളെ പോലെതന്നെയാണ്. മൂത്രം ഒഴിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വെള്ളംകുടി കുറച്ചു. വെള്ളം കുടി കുറഞ്ഞു ഇടയ്ക്കിടെ മൂത്രത്തില്‍ പഴുപ്പായി അവള്‍ക്ക്. പേര്‍സണല്‍ ഹൈജീന്‍ കൂടുതല്‍ സൂക്ഷിച്ചാല്‍ കുറച്ചെങ്കിലും ഇന്‍ഫെക്ഷന്‍ കുറയുമല്ലോ എന്നോര്‍ത്ത് toilet സൗകര്യം കിട്ടുമ്പോഴെല്ലാം ഒത്തിരി വെള്ളം തെറിപ്പിച്ചു കഴുകാന്‍ തുടങ്ങി. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ പാന്റീസ് ആകെ ഒരു അസ്വീകാര്യമായ മണം.
Girl 3) കോപ്പര്‍ ടി ഇട്ട ശേഷം vaginal dischargeന്റെ മണം സഹിക്കാന്‍ പറ്റുന്നില്ല. നേരത്തേ പറഞ്ഞ മീനോ മറ്റൊ പോലൊരു സ്‌മെല്‍.
Girl 4) vaginal വാഷ് ഇടക്കിടെ ഉപയോഗിച്ചശേഷം പ്രത്യേകതരം മണത്തോട് കൂടെ നേരിയ തോതില്‍ യോനീസ്രവം.
Girl 5) ആദ്യമായി സെക്‌സ് നടക്കുന്ന സമയം. രണ്ടുമൂന്നാഴ്ചകള്‍ കഴിഞ്ഞപ്പോള്‍ സ്വന്തം യോനീസ്രവത്തിന്റെ മണം മാറ്റമുള്ളതായി തോന്നി. അധികം വൈകാതെ അത് ശെരിയായി.
Girl 6) ഒന്നില്‍കൂടുതല്‍ പങ്കാളികള്‍ ഉള്ള സ്ത്രീ. കോണ്ടം ഉപയോഗിക്കാറില്ലത്രെ. അവള്‍ക്കും ഇത്തരത്തില്‍ ഉള്ള ലക്ഷണങ്ങള്‍.
ബാക്റ്റീരിയല്‍ വജൈനോസിസ് എന്ന അവസ്ഥയാണിത്. Sexually active ആയ സ്ത്രീകളില്‍ പലര്‍ക്കും വന്നേക്കാവുന്ന ഒരു രോഗാവസ്ഥ. സാധാരണയായി യോനിയില്‍ കാണുന്ന ബാക്റ്റീരിയക്ക് പകരം മറ്റു ബാക്റ്റീരിയകള്‍ ഉണ്ടാകുകയാണ് ഈ അവസ്ഥയില്‍ നടക്കുന്ന മാറ്റം.
യോനിയുടെ അസിഡിറ്റിയില്‍ (pH) ഉണ്ടാകുന്ന മാറ്റം ആണ് അടിസ്ഥാനകാരണം. വെള്ളം തെറിപ്പിച്ചു യോനി കഴുകുന്നതും (douching), vaginal wash ഉപയോഗിക്കുന്നതും Copper Tഉപയോഗവും, ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ ശരീരത്തിലെ നോര്‍മല്‍ ബാക്ടീരിയ ഇല്ലാതാകുന്നതും, യോനിക്ക് ശുക്ലവുമായി സമ്പര്‍ക്കം വരുന്നതുമെല്ലാം pHല്‍ മാറ്റങ്ങള്‍ ഉണ്ടാക്കും. അപ്പോള്‍ സാധാരണയുള്ള ബാക്ടീരിയ മാറി മറ്റു ബാക്റ്റീരിയകള്‍ കൂടുന്നു. നേരിയ തോതിലുള്ള സ്രവം, അതിന് പ്രത്യേകഗന്ധം എന്നിവ ലക്ഷണങ്ങള്‍ ആകാം.
ഒന്നിലധികം പങ്കാളികള്‍ ഉള്ള സ്ത്രീകള്‍ കോണ്ടം ഉപയോഗിക്കാതെ സെക്‌സിലേര്‍പ്പെടുന്നത് രോഗസാധ്യത വര്‍ധിപ്പിക്കുന്നു. ആദ്യമായി സെക്‌സിലേര്‍പ്പെടുമ്പോഴും രോഗത്തിനുള്ള റിസ്‌ക് ഉണ്ട്. ആദ്യമായി സെക്‌സില്‍ ഏര്‍പെടുമ്പോഴും ഒരു പങ്കാളിയിരിക്കെ പുതുതായി മറ്റൊരാള്‍ ഉണ്ടാകുമ്പോഴും യോനിയുടെ ആസിഡ് സ്വഭാവം മാറുന്നതിനാല്‍ ആണ് സാധ്യത വര്‍ധിക്കുന്നത്. കോണ്ടം ഉപയോഗിക്കുകയാണ് ഒരു പ്രതിവിധി. ഒരു പ്രാവശ്യം ബാക്റ്റീരിയല്‍ വജൈനോസിസ് ഉണ്ടായാല്‍ വീണ്ടും രോഗം ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. ആയതിനാല്‍ ഇത് വായിച്ച്, ഇടയ്ക്കിടെ പങ്കാളി മാറുന്നതുകൊണ്ടാണോ ഇങ്ങനെ ഉണ്ടാകുന്നത് എന്ന സംശയം പങ്കാളികള്‍ക്കുണ്ടാകരുത്. സേഫ് സെക്‌സ് എന്നത് അനിവാര്യതയാകണം.
പുകവലിക്കുന്ന സ്ത്രീകള്‍ക്ക് രോഗത്തിനുള്ള റിസ്‌ക് കൂടുതലാണ്. ആര്‍ത്തവത്തോടനുബന്ധിച്ചും യോനിയുടെ അമ്ലസ്വഭാവത്തിനു മാറ്റം ഉണ്ടാകാം.
ആധുനികവൈദ്യശാസ്ത്രം പിന്തുടരുന്ന ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു രോഗം പരിശോധിക്കാനും മരുന്ന് ഉപയോഗിക്കാനും മടിക്കരുത്. പ്രത്യേകിച്ച് ഗര്‍ഭിണികളും sexually active ആയ സ്ത്രീകളും. ഗര്‍ഭിണികളില്‍ ഈ ലക്ഷണം ചികില്‌സിക്കാതെ പോയാല്‍ ഗര്‍ഭപാത്രത്തിലോട്ട് ഇന്‍ഫെക്ഷന്‍ കേറി കുഞ്ഞ് കിടക്കുന്ന വെള്ളസഞ്ചി പൊട്ടാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വളര്‍ച്ചയെത്തും മുന്നേയുള്ള പ്രസവം നടക്കാനും സങ്കീര്‍ണതകള്‍ ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. കോപ്പര്‍ ടി ഉപയോഗിക്കുന്നവരും മേല്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വേഗം ചികിത്സ ലഭ്യമാക്കണം. കോപ്പര്‍ ടി ഉള്ളിരിക്കെ നിരന്തരം ഗര്‍ഭപാത്രത്തില്‍ അണുബാധ ഉണ്ടാകുന്നത് സങ്കീര്ണതകളിലേക്ക് നയിച്ചേക്കാം.
ചികിത്സയ്ക്കുള്ള ചില ഗുളികകളുടെ കൂടെ മദ്യം ഉപയോഗിച്ചാല്‍ ചില ഗുരുതരമായ സൈഡ് ഇഫക്ടിനു കാരണമാകാം. ആയതിനാല്‍ ചികിത്സ കഴിഞ്ഞ് നിശ്ചിതമണിക്കൂറുകള്‍ കഴിയുംവരെ മദ്യം ഉപയോഗിക്കരുത്. സൈഡ് ഇഫക്ട്‌സിനെ പറ്റി ഡോക്ടറോട് പ്രത്യേകം ചോദിച്ചറിയണം. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില ജെല്ലുകള്‍ക്ക് കോണ്ടത്തിനെ നശിപ്പിക്കാനുള്ള പ്രവണതയുള്ളതിനാല്‍ മറ്റു സേഫ് സെക്‌സ് രീതികള്‍ അവലംബിക്കണം. ചികിത്സയുടെ സമയം സെക്‌സ് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ജീവിതത്തില്‍ ഒരിക്കലും Sexually Active ആകാത്തവര്‍ക്ക് ഈ അസുഖം വരാന്‍ ചാന്‍സ് വളരെ കുറവാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. 'അസുഖമുള്ളവര്‍ sexually active ആണ്' എന്ന ലേബലില്‍പെടുത്തി കളിയാക്കാതെ ഇരിക്കേണ്ടത് എല്ലാവരുടെയും മര്യാദയാണ് എന്ന് ഓര്‍ക്കുക.
Bacterial vaginosis എന്ന രോഗം ചികില്‌സിക്കാതെ ഇരുന്നാല്‍ തുടര്‍ച്ചയായി ഇന്‍ഫെക്ഷന്‍ നടക്കുകയും PID (Pelvic Inflammatory Disease)ന്റെ സാധ്യതയും അതുവഴി വന്ധ്യതയിലേക്ക് നീങ്ങുകയും ചെയ്യുന്നു. മാത്രമല്ല മറ്റുലൈംഗികരോഗങ്ങള്‍ വരാനുള്ള റിസ്‌ക് രോഗിക്കും പങ്കാളിക്കും അധികമാകുന്നു.
Vaginal candidiasis (യോനിയില്‍ വെളുത്ത കട്ടിയുള്ള മെഴുകുപോലുള്ള ദ്രാവകം, ഗുഹ്യഭാഗങ്ങളില്‍ ചൊറിച്ചില്‍എന്നിവ ചില ലക്ഷണങ്ങള്‍) പോലെ പങ്കാളിയെ ചികില്‍സിക്കുന്നത് ബാക്റ്റീരിയല്‍ വജൈനോസിസ് അവസ്ഥയെ സഹായിക്കുന്നതായി പഠനങ്ങളില്‍ തെളിയുന്നില്ല. Candidiasis രോഗത്തില്‍ രോഗിക്കും പങ്കാളികള്‍ക്കും ചികിത്സ നേടിയാല്‍ മാത്രമേ രോഗവിമുക്തി സാധ്യമാകുകയുള്ളൂ.